ആഡംബര റിസോര്‍ട്ടിലെ ചിലവ് ലക്ഷങ്ങള്‍ !! പണക്കൊഴുപ്പില്‍ അമ്മയെ മറികടന്ന് ചിന്നമ്മ!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: അധികാരത്തര്‍ക്കത്തിനു പിന്നാലെ തമിഴ്‌നാട് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത് പണക്കൊഴുപ്പ് രാഷ്ട്രീയത്തിനു കൂടിയാണ്. എംഎല്‍എമാര്‍ തനിക്കൊപ്പം നില്‍ക്കുന്നതിനായി ആഡംബരങ്ങള്‍ ഒട്ടും കുറയ്ക്കാതെ തന്നെയാണ് ശശികല ഗോള്‍ഡന്‍ ബെ ബീച്ച് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്. റിസോര്‍ട്ടിലെ താമസത്തിന്റെ നിരക്ക് എത്രയാണെന്ന് കേട്ടാല്‍ ഞെട്ടും.

ആറ് ദിവസത്തേക്ക് മാത്രം 25 ലക്ഷം രൂപയാണ് ചിലവ്. ഇത് റൂം വാടക ഇനത്തില്‍ മാത്രമാണ്. ആഹാരം, വെള്ളം, മറ്റ് സേവനങ്ങള്‍ എന്നിയ്ക്ക് പ്രത്യേകം കാശ് കൊടുക്കണം. ഇതിനു പുറമെ എല്ലാ ദിവസം രാത്രിയും വിനോദ പരിപാടികളും റിസോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതിനൊക്കെ വേണ്ട പണം എവിടെ നിന്നായിരിക്കും ശശികല നല്‍കുന്നതെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ശശികലയുടെ പണത്തിന്റെ ഉറവിടത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇത്.

 പണമൊഴുകുന്നു

പണമൊഴുകുന്നു

മുഖ്യമന്ത്രിപദത്തിലെത്തുന്നതിന് എംഎല്‍എമാരെ കൂടെ നിര്‍ത്തുന്നതിന് ശശികല പണം വാരി എറിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ട് തന്നെയാണ് ഗോള്‍ഡന്‍ ബോ ബീച്ചില്‍ എല്ലാ ആഡംബരങ്ങളോടും എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. മൂന്ന് വിഭാഗത്തിലായി 60 മുറികളാണ് ഹോട്ടലിലുള്ളത്. 5,500 രൂപ നിരക്കുള്ള സാധാരണ മുറികളും 6,600 രൂപയുടെ ബീച്ചിന് അഭിമുഖമായ മുറികളും 9,900 രൂപയുടെ പാരഡൈസ് സ്യൂട്ട് മുറികളും. ഒരു ദിവസത്തെ നിരക്കാണ് ഇതി. ഒരു ഫ്‌ലാറ്റിന് 7000 രൂപ താരിഫ് നല്‍കി കൂട്ടമായിട്ടാണ് റൂമുകള്‍ ശശികല ബുക്ക് ചെയ്തിരിക്കുന്നത്. ആറ് ദിവസത്തേക്ക് 25 ലക്ഷമാണ് ചിലവായിരിക്കുന്നത്.

 ശശികലയുടെ പണക്കൊഴുപ്പ്

ശശികലയുടെ പണക്കൊഴുപ്പ്

മുറികള്‍ക്ക് ആറ് ദിവസത്തേക്ക് മാത്രമുള്ള വാടകയാണ് 25 ലക്ഷം . ആഹാരം, സ്‌നാക്‌സ്, പഴങ്ങള്‍, മറ്റ് മദ്യവും മദ്യേതരവുമായ വിഭവങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം ചാര്‍ജാണ്. ഇതിനു പുറമെ എല്ലാ ദിവസം രാത്രിയും വിവിധ വിനോദ പരിപാടികളും എംഎല്‍എമാര്‍ക്കായി നടത്തിയിരുന്നു. ഇതിനും പ്രത്യേകം ചിലവാണ്. റിസോര്‍ട്ടില്‍ മസാജും നീന്തല്‍ക്കുളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംഎല്‍മാര്‍ക്ക് തിന്നും കുടിച്ചും കളയുന്നതിന് മാത്രം ആറ് ദിവസത്തേക്ക് 25 ലക്ഷം ആകുമെന്നും വിവരങ്ങളുണ്ട്.

 പണത്തിന്റെ ഉറവിടം?

പണത്തിന്റെ ഉറവിടം?

ഇവിടെ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ക്ക് ബര്‍മ്മുഡയും ബനിയനും എല്ലാ ദിവസവും നല്‍കുന്നുണ്ട്. ഇതിനു മാത്രം 12 ലക്ഷമാണ് ചിലവ്. ആറ് ദിവസത്തേക്ക് മാത്രമാണിത്. വസ്ത്രത്തിന് ദിവസം 1000 രൂപയാണ് ചിലവാകുന്നതെന്നും വിവരങ്ങളുണ്ട്. ഈ പണത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള സംസയങ്ങളിലേക്കാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്. ശശികലയുടെ സമ്പത്തിനെ കുറിച്ച് നേരത്തെ തന്നെ വിവരങ്ങള്‍ പുറത്ത വന്നിരുന്നു. നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ ശശികലയ്ക്ക് ഉണ്ടെന്ന് വിവരങ്ങളുണ്ടായിരുന്നു.

 എന്തിനു വേണ്ടി

എന്തിനു വേണ്ടി

ആഡംബരം ഒട്ടുകുറയാത്തതായിരുന്നു ഗോള്‍ഡന്‍ ബെ റിസോര്‍ട്ട്. ഇതുവരെ കേട്ടറിഞ്ഞ ആഡംബരങ്ങള്‍ക്ക് പുറമെ 24 മണിക്കൂറും റൂം സേവനം ഇവിടെ ലഭ്യമായിരുന്നു. ഡയറക്ട് ഡയല്‍ ടെലിഫോണ്‍, ഇരിക്കാന്‍ സൗകര്യമൊരുക്കിയ രണ്ട് ബാല്‍ക്കണി, താമസക്കാരുടെ വിനോദത്തിനായുള്ള പ്രത്യേക ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. അംഗപരിമിതരായവര്‍ക്ക് പ്രത്യേക സൗകര്യങ്ങളും ഇവിടെ ഉണ്ട്.

English summary
Considering that all the rooms were booked at a tariff of Rs 7,000 flat for mass booking, the boarding expenses alone might run up to roughly Rs 25 lakh for six days.
Please Wait while comments are loading...