പൂജാരി ദുർമന്ത്രവാദം ചെയ്തിരുന്നു;ബദാവൂൻ കേസിൽ പൂജാരിക്കെതിരെ കൊല്ലപ്പെട്ട സ്ത്രീയുടെ മക്കൾ
ലഖ്നൗ; ഉത്തർപ്രദേശിലെ ബദാവൂനിലെ അംഗണവാടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൂജാരിക്കെതിരെ കൊല്ലപ്പെട്ട സ്ത്രീയുടെ മക്കൾ. കേസിലെ പ്രധാന പ്രതിയായ പൂജാരി ദുർമന്ത്രവാദം നടത്തിയിരുന്നതായി മകൾ വെളിപ്പെടുത്തി. പക്ഷേ അമ്മ കടുത്ത മതവിശ്വാസിയായിരുന്നു.പിതാവിന്റെ ആരോഗ്യത്തിനായി അയാൾ പറയുന്നതെല്ലാം അമ്മ വിശ്വസിച്ചിരുന്നു,മക്കൾ പറഞ്ഞു.
ഞങ്ങൾ ഒരിക്കലും ആയാളെ വിശ്വസിച്ചിരുന്നില്ല. അയാൾ തട്ടിപ്പായിരുന്നു. പക്ഷേ അമ്മ അയാളെ കൂടുതലായി വിശ്വസിച്ചിരുന്നു.ഇടയ്ക്കിടെ അയാളെ സന്ദർശിച്ചിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെല്ലാം തനിക്ക് പരിഹരിക്കാനാകുമെന്നായിരുന്നു അയാൾ എല്ലാവരേയും വിശ്വസിപ്പിച്ചിരുന്നത്.ഞങ്ങളുടെ അച്ഛനും ചിലപ്പോൾ അയാളെ സന്ദർശിച്ചിരുന്നുവെന്നും,കൊല്ലപ്പെട്ടസ്ത്രീയുടെ 18 വയസുള്ള മറ്റൊരു മകൾ പറഞ്ഞു.

പൂജാരി സ്ത്രീകളോട് വളരെ മോശമായിട്ടാണ് പെരുമാറാറുള്ളതെന്ന് പ്രദേശവാസികളും വെളിപ്പെടുത്തുന്നു.അയാൾ മോശം വ്യക്തിയാണെന്ന് എല്ലാവർക്കും അറിയാം.എന്നാൽ അയാൾക്ക് താന്ത്രിക വിദ്യയും ദുർമന്ത്രവാദവുമെല്ലാം അറിയുന്നതിനാലാണ് ആരും അയാളെക്കുറിച്ച് പരാതിപെടാതിരുന്നതെന്നും മക്കൾ പറഞ്ഞു.
ഞായറാഴ്ചയാണ് അംഗണവാടി ജീവനക്കാരിയായ 50 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.ക്ഷേത്രത്തിലേക്ക് പോയ സ്ത്രീ മടങ്ങിവന്നിരുന്നില്ല.പിന്നീട് രക്തസ്രാവം സംഭവിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവർ പിന്നീട് മരിച്ചു. പോസ്റ്റുമാർട്ടത്തിൽ ക്രൂരമായ പീഡനത്തിനാണ് സ്ത്രീ വിധേയമായെതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ രാത്രിയോടെ കേസിലെ പ്രധാന പ്രതി സത്യനാരായണനെ പോലീസ് അറസ്റ്റ് ചെയ്തത്.മന്ത്രവാദിയായ ഇയാൾ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയിരുന്നു. ഇയാൾക്ക് പുറമെ രണ്ട് പേരാണ് കേസിൽ അറസ്റ്റിലായത്.












Click it and Unblock the Notifications