കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഗം; പൂജാരിമാര്‍ക്ക് ബിജെപി നല്‍കിയ ദക്ഷിണ 80 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍

2,000ത്തോളം പൂജാരിമാര്‍ ആയിരുന്നു 9 ദിവസത്തെ യാഗത്തില്‍ പങ്കെടുത്തത്. ഇവര്‍ക്ക് 3,000 രൂപ മുതല്‍ 5,000 രൂപവരെയാണ് ഓരോരുത്തര്‍ക്കുമായി നല്‍കിയത്.

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട 'ലക്ഷ ചാന്ദി മഹാ യാഗ്യ' യില്‍ പങ്കെടുത്ത പൂജാരിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പണം ദക്ഷിണയായി നല്‍കിയത് വിവാദമാകുന്നു. 80 ലക്ഷം രൂപയുടെ നിരോധിച്ച 500, 1,000 രൂപയുടെ നോട്ടുകളായിരുന്നു പൂജാരിമാര്‍ക്ക് വിതരണം ചെയ്തത്.

2,000ത്തോളം പൂജാരിമാര്‍ ആയിരുന്നു 9 ദിവസത്തെ യാഗത്തില്‍ പങ്കെടുത്തത്. ഇവര്‍ക്ക് 3,000 രൂപ മുതല്‍ 5,000 രൂപവരെയാണ് ഓരോരുത്തര്‍ക്കുമായി നല്‍കിയത്. ഇതേതുടര്‍ന്ന് വൃന്ദാവന്‍, മധുര, ഉജ്ജൈന്‍ തുടങ്ങിയ സ്ഥലങ്ങലില്‍ നിന്നെത്തിയ പൂജാരിമാര്‍ സംഭവസ്ഥലത്ത് പ്രതിഷേധിച്ചു. മൂല്യമില്ലാത്ത നോട്ടുകളുമായി തങ്ങള്‍ എങ്ങിനെ തിരിച്ചുപോകുമെന്നായിരുന്നു ഇവരുടെ ചോദ്യം.

delhipolice

സംഭവം കൈവിട്ടുപോകുമെന്നായതോടെ ഇവര്‍ക്ക് യാത്രാചെലവിനായി കൂടുതല്‍ തുക അനുവദിച്ച് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നോട്ടുകള്‍ ബിജെപി നേതാക്കള്‍തന്നെ എങ്ങിനെ വിതരണം ചെയ്‌തെന്ന് ചോദ്യമുയര്‍ന്നു. ബിജെപി നേതാവ് റിഷി പ്രകാശ് ശര്‍മയാണ് പരിപാടിയുടെ പ്രധാന സംഘാടകന്‍.

നിരോധിച്ച നോട്ടുകള്‍ വിതരണം ചെയ്തതില്‍ തെറ്റില്ലെന്ന് റിഷി പ്രകാശ് പറഞ്ഞു. ഡിസംബര്‍ 30വരെ ഇത്തരം നോട്ടുകള്‍ ബാങ്കുകളില്‍ ഉപയോഗിക്കാം. പൂജാരിമാര്‍ക്ക് ചെക്ക് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. അങ്ങിനെ നല്‍കുന്നത് ആചാരമനുസരിച്ച് തെറ്റായതുകൊണ്ടാണ് പണം നല്‍കിയത്. യാത്രാചെലവിന് നിരോധിക്കാത്ത നോട്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും റിഷി പ്രകാശ് വ്യക്തമാക്കി.

English summary
Priests given donations in scrapped notes at BJP supported event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X