പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആദരാഞ്ജലി അർപ്പിക്കും; സൈനികരുടെ മൃതദ്ദേഹങ്ങൾ ശാസ്ത്രീയ പരിശോധന നടത്തും
ചെന്നൈ: നീലഗിരി കൂനൂരിലെ കട്ടേരി ഫാമിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിൻ്റെയും 12 സൈനിക ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങൾ രാത്രി 7: 50 ഓടെ ദില്ലിയിൽ എത്തിക്കും. ദില്ലി സൈനിക വിമാനത്താവളത്തിലെ പാലം ടെക്നിക്കൽ ഏരിയയിലേക്ക് കൊണ്ടുവരുന്ന മൃതദ്ദേഹത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 9.05നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒൻപതേകാലിനും എത്തും. കര-നാവിക-വ്യോമ സേനകളുടെ മേധാവിമാരും ടെക്നിക്കൽ ഏരിയയിലെത്തി രാജ്യത്തിൻ്റെ വീരോചിതമായ ആദരവ് സമർപ്പിക്കും. അതിനിടെ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ പരിശോധന നടത്തും. കുടുംബാംഗങ്ങൾക്ക് ഡൽഹിയിൽ എത്താൻ കേന്ദ്രം സൗകര്യമൊരുക്കി.

പൊതുദർശനത്തിനു വച്ച സൂളുരിലെ എയർഫോഴ്സ് കേന്ദ്രത്തിൽ നിന്ന് വൈകിട്ട് 4:30 ഓടെയാണ് പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ദില്ലിയിലേക്ക് കൊണ്ടുപോയത്. രാത്രി 7:50 ഓടെ ദില്ലി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദ്ദേഹം ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും കേന്ദ്ര പ്രതിരോധ മന്ത്രിയും ചേർന്ന് ഏറ്റുവാങ്ങും.
പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി 9:05 നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒൻപതേകാലിനും പാലം ടെക്നിക്കലിലെത്തി രാജ്യത്തിൻ്റെ കരുത്തുറ്റ പടയാളി ജനറൽ ബിപിൻ റാവത്തിനും അദ്ദേഹത്തിൻ്റെ പ്രിയ പത്നിക്കും ആദരാഞ്ജലികൾ അർപ്പിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഇവിടെ ആദരാഞ്ജലി അർപ്പിക്കാനെത്തും. മൂന്ന് സേനകളുടെയും തലവന്മാരും രാത്രി 8.30ന് തങ്ങളുടെ സർവ്വസൈന്യാധിപന് വീരോചിതമായ യാത്രയയപ്പ് നൽകാനെത്തും.
സിമ്പിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ പേളി മാണി; എന്തൊരു അഴകാണെന്ന് ആരാധകര്‍
പ്രതിരോധ സെക്രട്ടറി രാത്രി എട്ടരയ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ 8:45 നും ആദരാഞ്ജലി അർപ്പിക്കാൻ പാലം ടെക്നിക്കലിലെത്തും.അതിനിടെ, മരിച്ച സൈനികരുടെ ഭൗതികദേഹങ്ങൾ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ പരിശോധന നടത്തും. ബന്ധുക്കൾക്ക് മൃതദേഹം തിരിച്ചറിയാനാണ് സൗകര്യമൊരുക്കുന്നത്. ബന്ധുക്കൾക്ക് ഇതിനായി ഡൽഹിയിൽ എത്താമെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications