ബീഹാര്‍ തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിനെതിരെ പരിഹാസം ചൊരിഞ്ഞ് മോദി
പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രതിപക്ഷത്തിനെതരെ വിമര്‍ശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി.'ഭാരത് മാതാ കി ജയ്' മുദ്രാവാക്യവും 'ജയ് ശ്രീറാം' വിളിയും വെറുക്കുന്നവരാണ് ബീഹാറില്‍ പ്രതിപക്ഷമെന്ന പേരില്‍ വോട്ട് ചോദിച്ചു നടക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. പേരുകള്‍ എടുത്തു പറയാതെ പ്രതിക്ഷത്തെ ഉന്നം വെച്ച് സംസാരിച്ച മോദി ഭാരത് മതാ കീ ജയ് മുദ്രാവാക്യംത്തെയും ജയ്‌ശ്രീറാം വെറുക്കുന്നവരുമാണ് എതിര്‍പക്ഷത്തുള്ളതെന്ന് പറഞ്ഞു.ബീഹാറില്‍ നിന്നും ലഭിക്കുന്ന ശുഭ സൂചന അനുസരിച്ച് ജനം എന്‍ഡിയെ അധികാരത്തിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ ബീഹാര്‍ ഭരിക്കുമെന്ന് ഉറപ്പായെന്നും മോദി പറഞ്ഞു.
ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജംഗിള്‍ രാജ് ആണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും മോദി ആവര്‍ത്തിച്ചു. ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് വീണ്ടും അധികാരത്തിലെത്തുന്നത് പറഞ്ഞ മോദി രാഹുല്‍ ഗാന്ധിയെയും തോജസ്വി യാദവിനെയും വീണ്ടും ഡബിള്‍ യുവരാജെന്നും വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിായി മാത്രം 4 തവണയാണ് മോദി ബീഹാറില്‍ എത്തിയത്. മൊത്തം 12 തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു.
ചിലര്‍ ചോദിക്കുന്നു എന്തുകൊണ്ടാണ് മോദി തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതെന്ന്. ഉത്തരം അദ്ദേഹം പാവപ്പെട്ട അമ്മമാരുടേയും,സഹോദരിമാരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഹോരാത്രം പണിയെടുക്കുന്നു എന്നത് തന്നെയാണ് . ഈ മകന്‍ തന്റെ ജീവിതം പാവങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെ പരോക്ഷമായി പരിഹസിച്ച മോദി.രാജ്യത്ത് 100 സീറ്റുകള്‍ പോലും നേടാന്‍ കഴിയാത്തവിധം തകര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ നിങ്ങളോട് സ്‌റ്റേജില്‍ നിന്ന് വോട്ട് ചോദിക്കുന്നതെന്ന് പരിഹസിച്ചു.
മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ബീഹാറില്‍ 94 നിയമസഭാ മണ്ഡലങ്ങലിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടന്നു. ഒന്നാം ഘട്ട വോട്ടെടുപ്പ് ഒക്‌ടോബര്‍ 28ന് കഴിഞ്ഞിരുന്നു. നവംബര്‍ മൂന്നിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. നവംബര്‍ 10ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു-ബിജെപി സഖ്യവും തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി-കോണ്‍ഗ്രസ് മഹാ സഖ്വും തമ്മില്‍ കടുത്ത തിഞ്ഞെടുപ്പ് പോരാട്ടമാണ് ബീഹാറില്‍ നടക്കുന്നത്.