കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചത് താക്കീതോടെ... ഇളവ് നല്‍കിയപ്പോള്‍ ജാഗ്രത കുറഞ്ഞു

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് ശക്തമായ താക്കീതോടെ. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ജനങ്ങള്‍ അശ്രദ്ധരായി എന്ന് മോദി പറഞ്ഞു. കൊറോണ വിട്ടുപോയിട്ടില്ലെന്നും ശക്തമായ ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. നിയന്ത്രണങ്ങളുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ് രാജ്യം. ചുമയും പനിയും ഇനിയും ശക്തമായേക്കാം. അത്തരം ഘട്ടത്തില്‍ പൗരന്‍മാര്‍ സ്വന്തമായി ജാഗ്രത പാലിക്കണം. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണക്കെതിരെ ഇന്ത്യ വളരെ സുസ്ഥിരമായ അവസ്ഥയിലാണ്. കൃത്യമായ സമയത്ത് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചാണ് ഗുണമായതെന്നും മോദി പറഞ്ഞു.

m

Recommended Video

cmsvideo
Tibetans Protest In Canada And The US Against China, Thank Indian Army | Oneindia Malayalam

രാജ്യം വീണ്ടും തുറക്കാന്‍ തുടങ്ങിയ വേളയില്‍ തന്നെ ജാഗ്രതയിലും കുറവ് വന്നു. സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അശ്രദ്ധയുണ്ടായി. നേരത്തെ മാസ്‌ക് ധരിക്കുന്നതില്‍ നാം അതീവ ജാഗ്രത പാലിച്ചിരുന്നു. രണ്ടു വാര അകലം നിന്നിരുന്നു. ഇടക്കിടെ കൈകള്‍ കഴുകിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാഗ്രത കുറഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു.

ഗല്‍വാനില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ; ടി90 ഭീഷ്മ ടാങ്കുകള്‍ ഇറക്കി, ചൈനീസ് ചതിക്കുഴി പരസ്യമായിഗല്‍വാനില്‍ രണ്ടും കല്‍പ്പിച്ച് ഇന്ത്യ; ടി90 ഭീഷ്മ ടാങ്കുകള്‍ ഇറക്കി, ചൈനീസ് ചതിക്കുഴി പരസ്യമായി

ലോക്ക് ഡൗണ്‍ കാലയളവില്‍ പാവപ്പെട്ട വ്യക്തികളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധ സംഘടനകളുമെല്ലാം സാധാരണക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലും അവരുടെ വിശപ്പ് അകറ്റുന്നതിലും ശ്രദ്ധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി ജനങ്ങള്‍ക്ക് നേരിട്ട് എത്തിച്ചത്. 20 കോടി സാധാരണ കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. 18000 കോടി രൂപ ബാങ്കുകള്‍ വഴി 9 കോടി കര്‍ഷകര്‍ക്ക് എത്തിച്ചുവെന്നും മോദി പറഞ്ഞു.

English summary
Prime Minister Narendra Modi begins his address with a warning to the people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X