കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിയന്തരാവസ്ഥക്കാലത്തെ പോരാളി'; മുലായംസിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായംസിംഗ് യാദവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തിന്റെ പ്രധാന പോരാളിയായിരുന്നു മുലായം സിംഗ് യാദവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ജനങ്ങളെ മുലായംസിംഗ് യാദവ് ശുഷ്‌കാന്തിയോടെ സേവിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മു മുലായംസിംഗ് യാദവിന്റെ കുടുംബത്തോടും അനുയായികളോടും അനുശോചനം രേഖപ്പെടുത്തി.

കർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ചകർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ച

മുലായംസിംഗ് യാദവിന്റെ നിര്യാണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മുലായം സിംഗFയുമായി ബന്ധപ്പെട്ട നിരവധി ഓര്‍മ്മകളുണ്ട്. അദ്ദേഹത്തിന്റെ ചിന്തയും ചൈതന്യവും ഇന്നത്തെ ഇന്ത്യയില്‍ വളരെ ആവശ്യമായിരുന്നു. ഞങ്ങളുടെ ഹൃദയംഗമമായ ആദരാഞ്ജലികള്‍- സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ച രാവിലെയാണ് മുലായംസിംഗ് യാദവിന്റെ മരണം സ്ഥിരീകരിച്ചത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ അഖിലേഷ് കുമാര്‍ യാദവാണ് മരണവിവരം അറിയിച്ചത്.

mulayam

മൂന്നു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. സുധര്‍ സിംഗിന്റെയും മൂര്‍ത്തിദേവിയുടെയും മകനായി 1939 നവംബര്‍ 22-ന് ആണ് മുലായംസിംഗ് യാദവ് ജനിച്ചത്.

ഒരു കര്‍ഷക കുടുംബമായിരുന്നു മുലായമിന്റേതെങ്കിലും ഇറ്റാവയിലെ കെ കെ കോളേജില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. അവിടെ വെച്ച് രാം മനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാന്‍ എന്ന പത്രം ഇദ്ദേഹത്തിന്റെ രാഷ്ട്രീയചിന്തകളെ ഏറെ സ്വാധീനിച്ചു. കലാലയ പഠനകാലത്ത് മുലായം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മുലായം സിങ് യാദവ് അന്തരിച്ചു: വിട പറയുന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കുലപതിമുലായം സിങ് യാദവ് അന്തരിച്ചു: വിട പറയുന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കുലപതി

അന്നത്തെ കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഒരു അധ്യാപകനാകണമെന്നാഗ്രഹിച്ച മുലായംസിംഗ് ആഗ്ര സര്‍വകലാശാലയില്‍ നിന്ന് ബി റ്റി ബിരുദവും തുടര്‍ന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിരുന്നു.

മകന്‍ ഒരു ഗുസ്തിക്കാരനാകണമെന്ന പിതാവ് സുധര്‍ സിംഗിന്റെ ആഗ്രഹം. ഈ ആഗ്രഹത്തിന്റെ പുറത്ത് മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെയ്ന്‍പുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ചാണ് പില്‍ക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും അദ്ദേഹത്തിന് ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് ഉറപ്പിച്ചു. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തിനെ സജീവരാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നത്.

English summary
Prime Minister Narendra Modi condoles demise of Mulayam Singh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X