കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആർഒയുടെ നേട്ടത്തിൽ അഭിമാനിക്കുന്നു: ഇതുവരെ എത്തിയത് വലിയ കാര്യമാണെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: ഐഎസ്ആർഒയുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെ കൈവരിച്ചത് വലിയ കാര്യമെന്നും രാജ്യം നിങ്ങളിൽ അഭിമാനിക്കുന്നു. ചന്ദ്രയാൻ 2 ദൌത്യം പ്രതിസന്ധിയിലായതോടെ ഐഎസ്ആർഒ കൺട്രോൾ റൂമിൽ വെച്ച് ശാസ്ത്രജ്ഞരോടാണ് മോദിയുടെ പ്രതികരണം. ശാസ്ത്രജ്ഞർക്ക് ഐഎസ്ആർഒയുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും മോദി പ്രതികരിച്ചു. ശാസ്ത്രലോകത്തോട് ധൈര്യമായിരിക്കാനും മോദിയുടെ ആഹ്വാനം.

വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടമായി, 2.1 കിലോ മീറ്റര്‍ മുമ്പ്, എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക്വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടമായി, 2.1 കിലോ മീറ്റര്‍ മുമ്പ്, എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക്

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യം പുരോഗമിക്കെ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ചാണ് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായത്. ഇതോടെ ഐഎസ്ആർഒ കേന്ദ്രവും വിക്രമുമായുള്ള എല്ലാത്തരത്തിലുള്ള ബന്ധവും വിഛേദിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ഐഎസ്ആർഒ സ്ഥിരീകരണം നടത്തിയത്. ചന്ദ്രോപരിതലത്തിൽ സ്പർശിക്കുന്നതിന് സെക്കന്റുകൾക്ക് മുമ്പാണ് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു. ഇസ്രാത്തിലെത്തിലെത്തിയ മാധ്യമപ്രവർത്തകർക്കും മടങ്ങാനുള്ള നിർദേശം ഐഎസ്ആർഒയിൽ നിന്ന് ലഭിച്ചു. ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൌത്യത്തിന് പിന്നാലെ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് നടത്താനിരുന്ന വാർത്താ സമ്മേളനവും ഇതോടെ റദ്ദാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.

chandrayaan2a-1

Recommended Video

cmsvideo
ആര് പറഞ്ഞു ചാന്ദ്രയാന്‍ പരാജയമാണെന്ന്? | Oneindia Malayalam

ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലാണ് ചന്ദ്രോപരിതലത്തിൽ വിക്രമിന്റെ ലാൻഡിംഗ്. ഐഎസ്ആർഒ നൽകുന്ന വിവരം അനുസരിച്ച് വിക്രം ലാൻഡർ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിന് ഒരുമിനിറ്റ് മുമ്പും നാല് മണിക്കൂറിന് ശേഷവും ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയയ്ക്കുമെന്നുമായിരുന്നു ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ. എന്നാൽ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ ദൂരെ വച്ചാണ് വിക്രം ലാൻഡറിന്റെ ആശയവിനിമയം നഷ്ടമായത്. ഇതോടെ ദൌത്യം പൂർത്തീകരിക്കുന്നതിൽ ഇന്ത്യക്ക് ആശങ്ക നേരിടുകയാണുണ്ടായത്.

English summary
Prime minister Narendra Modi's response over communication failure of Vikram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X