Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദീർഘായുസ്സും ആയുരാരോഗ്യവും ലഭിക്കട്ടെ' സോണിയാ ഗാന്ധിയ്ക്ക് മോദിയുടെ പിറന്നാളാശംസ

ദില്ലി: കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയ്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സോണിയാ ഗാന്ധിയ്ക്ക് ദീർഘായുസ്സും ആയുരാരോഗ്യവും നേരുന്നതായി ട്വിറ്ററിലാണ് പ്രധാനമന്ത്രി കുറിച്ചത്. ശ്രീമതി സോണിയ ഗാന്ധി ജിയ്ക്ക് ജന്മദിനാശംസകൾ. ദീർഘവും ആരോഗ്യകരവുമായ ജീവിതം നേരുന്നതായും ദൈവം അവരെ അനുഗ്രഹിക്കട്ടെയെന്നും പ്രധാനമന്ത്രി മോദി ട്വീറ്റിൽ കുറിച്ചു. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയും കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ജന്മദിനാശംസ നേർന്ന് ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ശ്രീമതി സോണിയ ഗാന്ധിജിക്ക് ജന്മദിനാശംസകൾ. നിങ്ങൾക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും ലഭിക്കട്ടെ, "ഗഡ്കരി ട്വീറ്റിൽ പറഞ്ഞു.

 sonia-gandhi-1

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കോവിഡ് -19 സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് നീക്കം. സോണിയ ഗാന്ധിയുടെ ജന്മദിനത്തിൽ കേക്ക് മുറിക്കൽ ഉൾപ്പെടെയുള്ള എല്ലാത്തരം ആഘോഷങ്ങളും ഒഴിവാക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ സി വേണുഗോപാൽ എല്ലാ സംസ്ഥാന മേധാവികളോടും ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+