കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് സേനയ്ക്ക് രാജ്യമാകെ ഒരു യൂണിഫോം; നിര്‍ദേശവുമായി പ്രധാനമന്ത്രി

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഉടനീളമുള്ള പൊലീസ് സേനയ്ക്ക് പൊതുവായ യൂണിഫോം എന്ന ആശയം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ക്കൊപ്പം ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന ചിന്തന്‍ ശിവിരില്‍ വെച്ചായിരുന്നു നരേന്ദ്ര മോദി ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിന് സമയമെടുക്കും എന്നും എന്നാല്‍ ആലോചന ആരംഭിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഈ ആശയം അവതരിപ്പിക്കുമ്പോള്‍ കുറ്റകൃത്യം അന്തര്‍സംസ്ഥാനവും അന്തര്‍ദേശീയവുമായി മാറുകയാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു.

1

ക്രമസമാധാനം എന്നത് ഒരു സംസ്ഥാനത്തിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യങ്ങള്‍ അന്തര്‍സംസ്ഥാനത്തും അന്തര്‍ദേശീയമായും മാറുന്നു എന്നും സാങ്കേതികവിദ്യ ഉപയോഗിച്ച്, ക്രിമിനലുകള്‍ക്ക് ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത വര്‍ഷം ഇന്ത്യയില്‍ ശമ്പളം കൂടും; സര്‍വെ ഫലം പുറത്ത്, വിശദാംശങ്ങള്‍ ഇങ്ങനെ...അടുത്ത വര്‍ഷം ഇന്ത്യയില്‍ ശമ്പളം കൂടും; സര്‍വെ ഫലം പുറത്ത്, വിശദാംശങ്ങള്‍ ഇങ്ങനെ...

2

സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണ് എങ്കിലും രാജ്യത്തിന്റെ ഐക്യത്തെയും ബാധിക്കുന്നാണ്. അതിര്‍ത്തിക്ക് അപ്പുറത്തുള്ള കുറ്റവാളികള്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നും എല്ലാ സംസ്ഥാനങ്ങളുടെയും ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനവും കേന്ദ്ര ഏജന്‍സികളുടെ ഇടപെടലും ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?

3

സൈബര്‍ കുറ്റകൃത്യമോ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ആയുധങ്ങളോ മയക്കുമരുന്നുകളോ കടത്തുന്നത് ആകട്ടെ.അവര്‍ക്ക് എതിരായി പുതിയ സാങ്കേതിക വിദ്യയില്‍ നമ്മളും പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തീവ്രവാദം, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, നുഴഞ്ഞുകയറ്റം, ആയുധങ്ങളും മയക്കുമരുന്നുകളും കടത്തല്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കായും ഇന്നത്തെ കാലത്ത് ഡ്രോണുകള്‍ ഉപയോഗിക്കുന്നു.

ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍

4

അതേസമയം പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായുള്ള മാറ്റം വേണമെന്ന് മോദി പറഞ്ഞു. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികളും സംസ്ഥാന ഏജന്‍സികളും ഒന്നിച്ച് നിന്നില്ലെങ്കില്‍ ഇവയെ നേരിടുക അസാധ്യമായിരിക്കും എന്നും അമിത് ഷാ പറഞ്ഞു.

5

അതേസമയം കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തിരുന്നു. ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സഹായം വേണം എന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

English summary
Prime Minister narendra modi suggests one nation one uniform for police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X