വിവാദങ്ങള്‍ക്ക് വിട, മോഡി വസ്ത്രം വാങ്ങുന്ന പണം എവിടെ നിന്നാണെന്നറിയാമോ

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ഫണ്ടെടുത്ത് വിമാനയാത്ര നടത്തി എന്ന് പറഞ്ഞപ്പോള്‍ മുതല്‍ അതിനെ ന്യായീകരിക്കാന്‍ വേണ്ടി പലരും പറഞ്ഞു തുടങ്ങിയതാണ് ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണെന്ന്. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇത്തരത്തില്‍ പണം ചെലവാക്കുന്നുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു.

1

പ്രധാനമന്ത്രി ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും എന്തിനേറെ അദ്ദേഹം വസ്ത്രം ധരിക്കുന്നത് ആകര്‍ഷമാക്കുന്നതിനും സര്‍ക്കാരില്‍ നിന്നാണ് പണം ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളെയൊക്കെ കാറ്റില്‍പറത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. മോഡി വിലപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങാനായി ചെലവാക്കുന്ന പണം സ്വന്തം പോക്കറ്റില്‍ നിന്നാണെന്നാണ് വിവരാവകാശ രേഖ പറയുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

2

മോഡിയെ കൂടാതെ മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവര്‍ വസ്ത്രങ്ങള്‍ക്കായി ഏത്ര ചെലവാക്കിയിട്ടുണ്ടെന്നും ചോദ്യമുണ്ടായിരുന്നു. എന്നാല്‍ ഇത് സ്വകാര്യ സ്വഭാവമുള്ള രേഖയായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇല്ലെന്ന് മറുപടി ലഭിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യത്തിനായി പ്രധാനമന്ത്രി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കുന്നുവെന്ന ആരോപണം ഇതോടെ ഇല്ലാതാവും.

നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മോജിക്ക് വിലപ്പിടിപ്പുള്ള വസ്ത്രങ്ങള്‍ക്കായി നിത്യേന പത്തുലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ അദ്ദേഹം വീണ്ടും ഉപയോഗിക്കാറില്ലെന്നും ആരോപണമുണ്ടായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
prime minister pays his own money for luxury dress

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്