കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ എന്ന് കേട്ടാല്‍ പേടിയില്ല: മന്‍മോഹന്‍സിംഗ്

Google Oneindia Malayalam News

ദില്ലി: വിവാദമായ കല്‍ക്കരിപ്പാടം കേസില്‍ സി ബി ഐ അന്വേഷണത്തെ നേരിടാന്‍ പേടിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. നിയമത്തിന് മുന്നില്‍ ആരും അതീതരല്ല. കല്‍ക്കരിക്കേസില്‍ തനിക്ക് ഒരു കാര്യവും ഒളിക്കാനില്ല. കല്‍ക്കരിപ്പാടം വിവാദം പ്രധാനമന്ത്രിയുടെ ഓഫീസിനെ ബാധിച്ചിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണാം എന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ചൈനീസ്, റഷ്യന്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം തിരിച്ചുവരവേയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. സന്ദര്‍ശനം തികഞ്ഞ വിജയമാണ്. ഇരുരാജ്യങ്ങളുമായുള്ള സഹകരണം ഇന്ത്യയ്ക്ക് വലിയ നേട്ടമകും എന്നും നാലുദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

manmohan singh

കുമാരമംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് സെക്രട്ടറിയായിരുന്ന പി സി പരേഖ് എന്നിവരെ കേസില്‍ സി ബി ഐ പ്രതിചേര്‍ത്തതോടെയാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. 2005 ല്‍ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഡാലോചനയുണ്ട് എന്നാണ് ആരോപണം. പ്രധാനമന്ത്രിക്കായിരുന്നു അന്ന് വകുപ്പിന്‍െ ചുമതല.

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കൈമാറണമെന്ന് സി ബി ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കിയിരുന്നു. ഇടപാടിനെ പ്രധാനമന്ത്രി ന്യായീകരിച്ചതിന് തൊട്ടുപിന്നാലെ നടന്ന ഈ നടപടിയും പ്രധാനമന്ത്രിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീഴാന്‍ കാരണമായി.

കല്‍ക്കരിപ്പാടം അനുവദിച്ച നടപടിയില്‍ തെറ്റൊന്നുമില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. ഈ ന്യായീകരണത്തിനൊപ്പമാണ് സി ബി ഐ അന്വേഷണത്തെ നേടരിടാന്‍ പ്രയാസമില്ല പ്രധാനമന്ത്രിയുടെ പ്രസ്താവന.

English summary
Prime Minister Manmohan Singh says he is ready to be questioned by CBI in the controversial allocation of part of a coal block to Hindalco.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X