കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല സെന്‍ഡ് ഓഫ്!... പ്രിന്‍സിപ്പാളിന് ചെയര്‍മാന്റെ ഭാര്യയുടെ വക തല്ല്!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: രാജിക്കത്ത് നല്‍കാന്‍ പോയ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ചെയര്‍മാന്റെ ഭാര്യ മര്‍ദ്ദിച്ചതായി പരാതി. ഐ ടി നഗരമായ ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. സര്‍ജാപൂരിലുള്ള പ്രശസ്തമായ ഒരു പ്രൈവറ്റ് സ്‌കൂളിലെ പ്രിന്‍സിപ്പാളായ അസ്ര ബീഗമാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. സ്‌കൂള്‍ മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണത്രെ ഇവര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്.

പിരിഞ്ഞുപോകുന്ന തനിക്ക് യാത്രയയപ്പ് നല്‍കുന്നതിന് പകരം വിദ്യാര്‍ഥികളുടെ മുന്‍പില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് അസ്ര ബീഗം പറയുന്നത്. ബുധനാഴ്ച രാവിലെ ചെയര്‍മാനെ കണ്ട ശേഷം വരാന്തയിലൂടെ നടക്കുകയായിരുന്നു താന്‍. ചെയര്‍മാന്റെ ഭാര്യ പെട്ടെന്ന് തന്റെ അടുത്ത് വന്ന് തടയുകയായിരുന്നു. മുടിയില്‍ പിടിച്ച് വലിച്ച ശേഷം ഇവര്‍ തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു. ആദ്യമായിട്ടാണ് ഇവര്‍ ഇത്രയും വയലന്റായി തന്നോട് പെരുമാറുന്നതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

school-children-pray-for-the-victims-of-a-taliban-attack

പ്രിന്‍സിപ്പാളിന്റെ വീട്ടുകാരും ചെയര്‍മാനുമായി പ്രശ്‌നങ്ങള്‍ ഉണ്ടായതായി വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി കിട്ടിയിട്ടുണ്ട്. അസ്ര ബീഗത്തിന് മര്‍ദ്ദനമേറ്റതിന് പിന്നാലെ ഇവരുടെ വീട്ടുകാര്‍ സ്ഥലത്തെത്തി ചെയര്‍മാനുമായി വഴക്കുണ്ടാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവം വിവാദമായതോടെ അസ്ര ബീഗത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കി പരാതി ഒതുക്കിത്തീര്‍ക്കാനാണത്രെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തീരുമാനം.

താനിപ്പോഴും ഞെട്ടലിലാണ് എന്നാണ് അസ്ര ബീഗം പറയുന്നത്. പോലീസില്‍ പരാതി നല്‍കണമെന്നാണ് വീട്ടുകാരും ബന്ധുക്കളും ഉപദേശിക്കുന്നത് - അവര്‍ പറഞ്ഞു. പ്രിന്‍സിപ്പാളിന് പിന്തുണയുമായി കുട്ടികളുടെ രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ദി ഹിന്ദുവാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂള്‍ ചെയര്‍മാനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ചെയ്യപ്പെട്ട നിലയിലാണ്.

English summary
Principal allegedly beaten in school in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X