കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധു, രേവന്ത്.. ഇത് രാഹുൽ-പ്രിയങ്ക ഗാന്ധി തന്ത്രം.. പുതുശൈലിയിലേക്ക് കോൺഗ്രസ്..നിർണായക നീക്കം

Google Oneindia Malayalam News

ദില്ലി; പഞ്ചാബ് കോൺഗ്രസിൽ ഏറെ ദിവസം നീണ്ട് നിന്ന് അനിശ്ചിതത്വം അവസാനിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളും വിമർശനങ്ങളുമെല്ലാം കാറ്റിൽ പറത്തി സംസ്ഥാന പാർട്ടി അധ്യക്ഷനായി യുവ നേതാവായ നവജ്യോത് സിംഗ് സിദ്ധുവിനെ ഹൈക്കമാന്റ് നിയമിച്ചു. രാഹുൽ ഗാന്ധിയും-പ്രിയങ്ക ഗാന്ധിയും ചേർന്നാണ് ഈ നിർണായക തിരുമാനം കൈക്കൊണ്ടത്.

പുതിയ നിയമനത്തിൽ കോൺഗ്രസിൽ എതിർപ്പുകൾ ശക്തമാണെങ്കിലും ബിജെപിയെ പ്രതിരോധിക്കാൻ പുതുശൈലികൾ പയറ്റാനാണ് ഇരുനേതാക്കളുടേയും നീക്കമെന്നാണ് നിയമനം നൽകുന്ന സൂചന. വിശദാംശങ്ങളിലേക്ക്

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

1

2017 ലാണ് ബിജെപി വിട്ട് നവജ്യോത് സിംഗ് സിദ്ധു കോൺഗ്രസിലെത്തിയത്. സിദ്ധു-അമരീന്ദർ തർക്കം രൂക്ഷമായതോടെ മുതിർന്ന നേതാക്കൾ ഏറ്റവും കൂടുതൽ ഉയർത്തിയ വാദമായിരുന്നു ഇത്. ബിജെപി വിട്ടെത്തിയ നേതാവിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കുന്നത് തിരിച്ചടിയാകുമെന്നായിരുന്നു അമരീന്ദർ സിംഗ് പക്ഷത്തെ നേതാക്കളുടെ വാദം. എന്നാൽ ഇത് കോൺഗ്രസ് നേതൃത്വം തള്ളി. എതിർപ്പുകൾ അവഗണിച്ച് സിദ്ധുവിനെ തന്നെ അധ്യക്ഷനാക്കി.

2

സമാന രീതിയായിരുന്നു തെലുങ്കാനയിലും സ്വീകരിച്ചത്. മുതിർന്ന നേതാക്കളുടെ എതിർപ്പുകൾ അവഗണിച്ചായിരുന്നു രേവന്ത് റെഡ്ഡിയെ പാർട്ടി അധ്യക്ഷനായി നിയമിച്ചത്. തെലുങ്ക് ദേശം പാർട്ടി വിട്ട് 2017 ലായിരുന്നു രേവന്ത് കോൺഗ്രസിൽ എത്തിയത്. ഇതേ രീതി തന്നെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പന് മുൻപ് ഗുജറാത്തിലും നടപ്പാക്കിയേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

3

നിലവിലെ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ ഹാർദ്ദിക്ക് പട്ടേലിന് അധ്യക്ഷനാക്കാനുള്ള തിരുമാനമാണ് രാഹുൽ-പ്രിയങ്ക ഗാന്ധി ടീമിന്റെ ആലോചന.അധ്യക്ഷപദവിക്കായി ഹാർദ്ദിക്ക് ചരടുവലിക്കുന്നുണ്ട്. എന്നാൽ മുതിർന്ന നേതാക്കൾ ഇതിനെതിരാണ്. എതിർപ്പുയർന്നാൽ ഹാർദ്ദിക്ക് ആംആദ്മിയിലേക്ക് പോകാനുള്ള സാധ്യത തള്ളാനാകില്ല. അതേസമയം പാട്ടേൽ പ്രക്ഷോഭ നേതാവായ ഹർദ്ദിക്കിനെ ഈ നിർണായക ഘട്ടത്തിൽ വിട്ട് കളയുന്നത് വൻ തിരിച്ചടിയാകുമെന്ന് തന്നെ നേതൃത്വം കരുതുന്നു.

4

അതേസമയം രാഹുൽ -പ്രിയങ്ക ടീമിന്റെ ഇത്തരം തിരുമാനങ്ങൾക്കെതിരെ കോൺഗ്രസിൽ പരക്കെ അതൃപ്തി രൂക്ഷമായിട്ടുണ്ട്. സ്വന്തം പാർട്ടിക്കാരെ പരിഗണിക്കാതെ
മറ്റ് പാർട്ടികളിൽ നിന്ന് വന്നവർക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്നതാണ് മുതിർന് നേതാക്കൾ ഉൾപ്പെടെ ഉയർത്തുന്ന വിമർശനം. അതേസമയം ഇനി ഇത്തരം സമീപനങ്ങളിൽ മറ്റം വരേണ്ടതുണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പുതിയ തിരുമാനം.ബിജെപിയുമായി എതിർത്ത് നിൽക്കാനുള്ള ശേഷി ഉള്ളവരെയാണ് പരിഗണിക്കേണ്ടതെന്ന് നേതൃത്വം വ്യക്തമാക്കുന്നു.

5

കോൺഗ്രസിന്റെ തിരിച്ച് വരവിന് പല പതിവുകളും പൊളിച്ചെഴുതണമെന്നതാണ് നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇനി പരമ്പരാഗത കോൺഗ്രസുകാർ എന്ന സങ്കൽപ്പമല്ല മറിച്ച് എതിരാളികളെ നേരിടാൻ കഴിയുന്നവർ എന്നതാകും മാനദണ്ഡം എന്ന് നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രവർത്തകരുടെ യോഗത്തിലും രാഹുൽ ഗാന്ധി ഈ നിലപാട് വ്യക്തമാക്കിയിരുന്നു.

6

ബിജെപിയെ ഭയക്കുന്നവർക്ക് പാർട്ടിയിൽ നിന്നും പുറത്ത് പോകാം. അവരെ ഭയക്കാത്ത പല നേതാക്കളും പുറത്തുണ്ട്. അവരെ കോൺഗ്രസിലേക്ക് നമ്മുക്ക് സ്വാഗതം ചെയ്യാം എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. കഴിവുള്ള നേതാക്കൾ കോൺഗ്രസിലേക്ക് എത്തുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്നും രാഹുൽ പറഞ്ഞിരുന്നു.

7

മുൻ ജെഡിഎസ് നേതാവായിരുന്ന സിദ്ധരാമയ്യയെയാണ് ഇതിന് ഉദാഹരണമായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ദേവഗൗഡയുടെ വിശ്വസ്തനായിരുന്ന സിദ്ധരാമയ്യ പിന്നീട് അദ്ദേഹവുമായി തെറ്റിപിരിഞ്ഞ് 2006 ലാണ് കോൺഗ്രസിലെത്തുന്നത്. പിന്നീട് കോൺഗ്രസിൽ ഉറച്ച് നിന്ന അദ്ദേഹത്തെ 2013 ൽ കോൺഗ്രസ് കർണാടക മുഖ്യമന്ത്രിയാക്കി. ഇപ്പോൾ അദ്ദേഹം ബിജെപിക്കെതിരെ ശക്തമായി പൊരുതുന്നു. സമാന രീതികളിലുള്ള നിയമനങ്ങൾ ആവശ്യമാണെങ്കിൽ അതിന് മടിക്കേണ്ടതില്ലെന്നാണ് രാഹുൽ , പ്രിയങ്ക എന്നിവരുടെ നിലപാട്.

8

നിലവിൽ കോണ‍്ഗ്രസിൽ നിന്നും മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് ബിജെപിയിൽ എത്തി ഉന്നത പദവികൾ വഹിക്കുന്നുണ്ട്. ബിജെപിയോട് ഏറ്റുമുട്ടണമെങ്കിൽ സമാന തന്ത്രം പുറത്തെടുക്കണമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ഇനി കൊഴിഞ്ഞ് പോക്ക് ഒഴിവാക്കാനുളള കർശന നിർദ്ദേശങ്ങളും രാഹുൽ നേതൃത്വത്തിന് നൽകുന്നു.

ലിംഗായത്തുകളെ ഒപ്പം നിർത്താൻ കോൺഗ്രസ്: ചരിത്രം മാറ്റിക്കുറിയ്ക്കും.. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്ത്രം..ലിംഗായത്തുകളെ ഒപ്പം നിർത്താൻ കോൺഗ്രസ്: ചരിത്രം മാറ്റിക്കുറിയ്ക്കും.. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്ത്രം..

പിണറായി വിജയൻ വേട്ടക്കാർക്കൊപ്പം; മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് കെ സുരേന്ദ്രൻപിണറായി വിജയൻ വേട്ടക്കാർക്കൊപ്പം; മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് കെ സുരേന്ദ്രൻ

..

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
Priority is for eligibility; This is the new startegy of Rahul- priyanka gandhi team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X