കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഇഫക്റ്റില്‍ കോണ്‍ഗ്രസ്! ബിഹാറിലും ജാര്‍ഖണ്ഡലിലും! നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ നെഞ്ചിടിപ്പ് കൂട്ടി പ്രിയങ്കയുടെ തേരോട്ടം | Oneindia Malayalam

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പുത്തന്‍ ഉണര്‍വ്വാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. യുപിയിലെ സംഭവങ്ങള്‍ തന്നെ അതിന്‍റെ വ്യക്തമായ സൂചനയാണ്. യുപിയില്‍ വെറും രണ്ട് സീറ്റായിരുന്നു എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തിരുന്നത്. ഇത് അംഗീകരിക്കാതിരുന്നതോടെയാണ് കോണ്‍ഗ്രസ് എസ്പി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറത്തായത്.

എന്നാല്‍ പ്രിയങ്കയുടെ വരവോടെ സീറ്റ് വിഭജനം വീണ്ടും പരിഗണിക്കമെന്ന നിലപാടെടുത്തിരിക്കുകയാണ് സഖ്യം. 15 സീറ്റുകള്‍ വരെയാണത്രേ കോണ്‍ഗ്രസിന് നല്‍കാമെന്ന് സഖ്യം സമ്മതിച്ചിരിക്കുന്നത്. ഈ നീക്കങ്ങള്‍ ചില്ലറ ആത്മവിശ്വാസമൊന്നുമല്ല കോണ്‍ഗ്രസിന് നല്‍കുന്നത്. ഇതേ ആത്മവിശ്വാസം കൈമുതലാക്കി ബിഹാറിലും ജാര്‍ഖണ്ഡിലും തന്ത്രങ്ങള്‍ പയറ്റാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.

 ജാര്‍ഖണ്ഡിലും ബിഹാറിലും

ജാര്‍ഖണ്ഡിലും ബിഹാറിലും

രണ്ട് സംസ്ഥാനങ്ങളിലുമായി 54 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ 40 ബിഹാറിലും 14 സീറ്റുകള്‍ ജാര്‍ഖണ്ഡിലുമാണ് ഉള്ളത്. ഇരു സംസ്ഥാനങ്ങളിലുമായി 22 സീറ്റുകളില്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ പദ്ധതി.

കോണ്‍ഗ്രസ് ധാരണ

കോണ്‍ഗ്രസ് ധാരണ

ജാര്‍ഖണ്ഡില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. ഇവിടെ തിരഞ്ഞെടുപ്പുകളില്‍ ഒന്നിച്ചു മത്സരിക്കാന്‍ ജെ​എംഎം, കോണ്‍ഗ്രസ് ധാരണയായിട്ടുണ്ട്.

സഖ്യത്തിന്‍റെ ഭാഗമാവും

സഖ്യത്തിന്‍റെ ഭാഗമാവും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെഎംഎം നേതാവ് ഹേമന്ദ് സോറനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊണ്ടത്.ഇരുപാര്‍ട്ടികള്‍ക്കുമൊപ്പം ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ജനതാദള്‍ എന്നിവരും സഖ്യത്തിന്‍റെ ഭാഗമാവും.

സിപിഐയും സഖ്യത്തില്‍

സിപിഐയും സഖ്യത്തില്‍

സസ്ഥാനത്തെ 14 ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 6, ജെ​എംഎം 4, ജെവി​എം 3, ആര്‍ജെഡി 1 എന്നിങ്ങനെ മത്സരിക്കാനാണ് നിലവിലെ തിരുമാനം. സിപിഐ കൂടി സഖ്യത്തിന്‍റെ ഭാഗമാണ്. ഹസാരി ബാഗ് മണ്ഡലത്തിലാണ് സിപിഐ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുക.

ജയിക്കാനായില്ല

ജയിക്കാനായില്ല

2009 ല്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. 2014ല്‍ ആകട്ടെ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ആയിട്ടുമില്ല. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതാണ് ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേട്ടമായത്. ഇതാണ് സഖ്യസാധ്യത തേടാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.

 20-20 ഫോര്‍മുല

20-20 ഫോര്‍മുല

സമാന സാഹചര്യമാണ് ബിഹാറിലും. ബിഹാറില്‍ 2014 ല്‍ 12 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. നിലവില്‍ ആര്‍ജെഡിയുമായി ബിഹാറില്‍ സഖ്യത്തിലാണ് കോണ്‍ഗ്രസ്. 40 ലോക്‌സഭാ സീറ്റുകള്‍ 20-20 എന്ന ഫോര്‍മുലയില്‍ മത്സരിക്കാനായിരുന്നു നേരത്തെ ആര്‍ജെഡിയും കോണ്‍ഗ്രസും തീരുമാനം എടുത്തിരുന്നത്.

പ്രിയങ്കയും രാഹുലും

പ്രിയങ്കയും രാഹുലും

എന്നാല്‍ 12 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന നിലപാടാണ് ആര്‍ജെഡിയുടേത്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശക്തമായ കടന്നു വരവ് ആര്‍ജെഡിയെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കും. കാരണം കാലിടറിയ കോണ്‍ഗ്രസ് അല്ല ഇപ്പോള്‍ ബിഹാറില്‍ ഉള്ളത്.

15 സീറ്റ്

15 സീറ്റ്

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരുച്ചുവരവിന്‍റെ പാതയിലാണ് ഇവിടെ കോണ്‍ഗ്രസ്. 15 ല്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ വളര്‍ച്ച മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

ബിജെപി എംപി

ബിജെപി എംപി

ആര്‍ജെഡിയില്‍ നിന്ന് ഉള്‍പ്പെടെ പ്രമുഖരാണ് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങി നില്‍ക്കുന്നത്.എന്‍സിപി എംപി താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപി എംപിയായ കിര്‍ത്തി ആസാദും കോണ്‍ഗ്രസിലേക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ശത്രുഖ്നന്‍ സിന്‍ഹ

ശത്രുഖ്നന്‍ സിന്‍ഹ

ദാര്‍ബംഗില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ കിര്‍ത്തി ആസാദ് മത്സരിച്ചേക്കും. ബിജെപി എംപി ശത്രുഖ്നന്‍ സിന്‍ഹ ഉടന്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് സൂചനയുണ്ട്.സോപാളും കിഷന്‍ ഗഞ്ചും കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ്. ഇതില്‍ കിഷന്‍ഗഞ്ചിലെ എംപിയായിരുന്ന അസ്റാറുള്‍ ഹഖ് അടുത്തിടെ അന്തരിച്ചു

ആര്‍ജെഡി വഴങ്ങും?

ആര്‍ജെഡി വഴങ്ങും?

ഈ അഞ്ച് സീറ്റുകള്‍ കൂടാതെ 10 സീറ്റുകള്‍ കൂടി വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇത് ഏറെ കുറേ അംഗീകരിക്കേണ്ടി വരും ആര്‍ജെഡിക്കെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
Priyanka effect on Cong: Yeh ‘deal’ maange more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X