• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോണിയ തുടങ്ങി, അടുത്ത ഊഴം പ്രിയങ്കയ്ക്ക്, മമതയെ ബംഗാളിലേക്ക് മടക്കും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കാനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ട് ഗാന്ധി കുടുംബം. ശക്തമായ മറുപടി തന്നെയാണ് അണിയറയില്‍ കോണ്‍ഗ്രസിന്റേതായി ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധി തല്‍ക്കാലം ബിജെപിയെ നേരിടുന്നതില്‍ നിന്ന് ഫോക്കസ് മാറ്റാന്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ മമതയെ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ടാര്‍ഗറ്റ് ചെയ്യാനാണ് പ്ലാന്‍.

സുഹൃത്തുക്കള്‍ സിനിമയില്‍ നിന്ന് അവഗണിച്ചു, ചാരിറ്റി പണം വാങ്ങാറില്ല, ബാധ്യതയുണ്ടെന്ന് സീമ ജി നായര്‍സുഹൃത്തുക്കള്‍ സിനിമയില്‍ നിന്ന് അവഗണിച്ചു, ചാരിറ്റി പണം വാങ്ങാറില്ല, ബാധ്യതയുണ്ടെന്ന് സീമ ജി നായര്‍

തൃണമൂലിനെ മാത്രമല്ല അണിയറയിലുള്ള പ്രശാന്ത് കിഷോറിനെയും ഒതുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രശാന്താണ് മമതയ്ക്ക് ഇപ്പോഴുള്ള ഐഡിയ ഉപദേശിച്ച് നല്‍കിയത്. ബിജെപിയുടെ ഏജന്റാണോ പ്രശാന്ത് എന്ന് കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്. ശരത് പവാര്‍ അടക്കമുള്ളവര്‍ പ്രശാന്തുമായി സഖ്യം വേണ്ടെന്ന നിലപാടിലാണ്.

1

മമതയുടേത് ചാവേര്‍ പടയുടേതിന് സമാനമായ തന്ത്രമാണെന്ന് കോകോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെ ആക്രമിച്ച് ഇല്ലാതാക്കുകയും ഒപ്പം സ്വയം ഇല്ലാതാവുകയും ചെയ്യുന്ന രീതിയാണിത്. കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്ന തന്ത്രമാണിത്. അതിലൂടെ മുന്നോട്ട് വരാമെന്ന് മമതയും ആഗ്രഹിക്കുന്നു. എന്നാല്‍ രണ്ടും മമതയുടെ നീക്കം കൊണ്ട് നടക്കില്ല. അതുകൊണ്ട് തൃണമൂലിനെ പ്രതിരോധിക്കുക മാത്രമാണ് കോണ്‍ഗ്രസിനുള്ള വഴി. പ്രതിഷേധവുമായി പാര്‍ലമെന്റിലും തെരുവിലും കോണ്‍ഗ്രസ് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോണിയ വിളിച്ച യോഗത്തിലേക്ക് തൃണമൂലിനെ ക്ഷണിച്ചതുമില്ല. ഇത് മമത ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

2

ഗോവയില്‍ മമത നിലപാട് മാറ്റിയത് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നു എന്ന് കണ്ടാണ്. അത് മാത്രമല്ല പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതും മമതയെ ചൊടിപ്പിച്ചിട്ടുണ്ട്. ഒപ്പം എംഎല്‍സി തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ അടക്കം കോണ്‍ഗ്രസ് കൂടുതല്‍ നേട്ടമുണ്ടാക്കി. തെലങ്കാനയിലും കോണ്‍ഗ്രസ് മികച്ച് നിന്നു. ഇതെല്ലാം കോണ്‍ഗ്രസ് നേതൃത്വം ശക്തമായതിന്റെ ലക്ഷണമാണ്. പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസുമായി ചേരാന്‍ കെസിആര്‍ അടക്കമുള്ളവര്‍ എത്തുകയും ചെയ്തു. കെസിആര്‍ സ്റ്റാലിനെ കണ്ടതോടെ ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസിലേക്കാണ് അദ്ദേഹത്തിന്റെ സഖ്യം നീളുന്നത് എന്ന് വ്യക്തമായിരിക്കുകയാണ്.

3

പ്രിയങ്കയാണ് മമതയെ നേരിടാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. സോണിയ കഴിഞ്ഞതോടെ പ്രിയങ്കയുടെ ഊഴമാണ്. ഗോവയില്‍ തൃണമൂലിനെ പരാജയപ്പെടുത്തുകയാണ് ആദ്യ പ്ലാന്‍. സ്ത്രീ ശക്തി എന്ന ഫോര്‍മുലയാണ് ഇതിനായി പ്രിയങ്ക ഉപയോഗിക്കുന്നത്. ഗോവയില്‍ പ്രിയങ്ക പ്രചാരണത്തിനായി എത്തിയത് സംസ്ഥാന നേതൃത്വത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. യുപി തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലുള്ള പ്രിയങ്കയെ ഗോവ നേതൃത്വം പ്രചാരണത്തിനായി പോലും സമീപിച്ചിരുന്നില്ല. എന്നാല്‍ കണ്ടറിഞ്ഞാണ് പ്രിയങ്ക എത്തിയത്. ഗോവയിലെ സ്ത്രീകലുമായിട്ടായിരുന്നു പ്രിയങ്കയുടെ കൂടിക്കാഴ്ച്ച. മമതയ്ക്ക് ഇതുവരെ ഈ വിഭാഗത്തില്‍ സ്വാധീനം ഉറപ്പിക്കാനായിട്ടില്ല.

4

പ്രിയങ്കയുടെ വരവ് യാദൃശ്ചികമായിരുന്നില്ല. ഗോവയില്‍ വേരുറപ്പിക്കാനുള്ള മറ്റൊരു സ്ത്രീയുടെ മോഹം തകര്‍ക്കുക തന്നെയായിരുന്നു ലക്ഷ്യം. കോണ്‍ഗ്രസിനോട് ദയയില്ലാതെ പെരുമാറുന്ന മമതയോട് തിരിച്ച് അതേ നിലപാട് വേണ്ടെന്നാണ് പ്രിയങ്കയും സോണിയയും പറയുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി മമതയോട് നേരിട്ട് പോരാനില്ലെന്ന് പറഞ്ഞിരിക്കുകയാണ്. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. എന്‍സിപിയില്‍ നിന്നടക്കം നേതാക്കള്‍ മമത അടര്‍ത്തിയെടുക്കുന്നുണ്ട്. ശരത് പവാറുമായി അടുത്ത ബന്ധമുണ്ടായിട്ടും മമത കാണിച്ച നെറികേട് പവാര്‍ പൊറുക്കാന്‍ തയ്യാറല്ല. പ്രതിപക്ഷ നിരയിലേക്ക് മമതയെ വിളിക്കാതിരുന്നതിന് പവാറിന്റെ വാക്കുകള്‍ക്കും പങ്കുണ്ട്.

5

മമത വല്ലാതെ പ്രശാന്ത് കിഷോറിനെ ആശ്രയിക്കുന്നതിലുള്ള അപകടം ശരത് പവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നിരയെ ഒന്നാകെ വിഴുങ്ങാനുള്ള മോഹമാണ് പ്രശാന്തിനുള്ളത്. കോണ്‍ഗ്രസിനൊപ്പം ചേരാനായിരുന്നു പ്രശാന്ത് പ്ലാന്‍ ചെയ്തത്. എന്നാല്‍ ഇത് മുടങ്ങിയതോടെയാണ് എല്ലാ ദേഷ്യവും അവര്‍ക്ക് നേരെയായത്. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് പ്രശാന്തിനുള്ളത്. മമതയുടെ പാര്‍ട്ടിയിലെ എല്ലാ തീരുമാനങ്ങളും അഭിഷേകിനെ കൊണ്ട് എടുപ്പിക്കുന്നതും പ്രശാന്താണ്. മമതയെ മുന്നില്‍ വെച്ച് കളിക്കുകയാണ് പ്രശാന്ത്. ഇക്കാര്യത്തില്‍ തൃണമൂലിന്റെ നേതാക്കള്‍ തന്നെ അനിഷ്ടം മമതയെ അറിയിച്ചിരുന്നു. അതാണ് പ്രശാന്തും അഭിഷേകും കൊണ്ടുവന്ന സ്ഥാനാര്‍ത്ഥി പട്ടികയെ മമത തള്ളിയത്.

6

കോണ്‍ഗ്രസിന് സമീപകാലത്ത് തിഞ്ഞെടുപ്പ് ട്രാക്ക് റെക്കോര്‍ഡ് മോശമാണെന്ന് അറിയാം. അതുകൊണ്ടാണ് മമതയുമായി വാക്‌പോരിലേക്ക് ഗാന്ധി കുടുംബം കടക്കാതിരിക്കുന്നത്. പകരം സംഘടനയെ ശക്തിപ്പെടുത്താനാണ് നീക്കം. എന്നാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കാനും പ്രിയങ്ക തയ്യാറല്ല. മമത ഏതൊക്കെ മേഖലകളിലാണോ കൈവെക്കുന്നത് അവിടെയെല്ലാം പ്രിയങ്കയും ഇനിയുണ്ടാവും. മമതയെ ഉയര്‍ത്തുന്ന വിഷയങ്ങളെ അതേ മേഖലയില്‍ നിന്ന് തന്നെ നേരിടുകയാണ് പ്രിയങ്കയുടെ പ്ലാന്‍. ഇത് ഗോവയില്‍ മാത്രം ഒതുങ്ങില്ല. ത്രിപുര, ഹരിയാന, മേഘാലയ, അസം എന്നിവിടങ്ങളിലെല്ലാം മമതയെ നേരിടുകയാണ് പ്രിയങ്കയുടെ ചുമതല. പ്രിയങ്കയെ ശരിക്കും തൃണമൂലിനെ നേരിടാന്‍ അഴിച്ചുവിട്ടിരിക്കുകയാണ്.

7

യുപിയില്‍ പ്രിയങ്ക പ്രഖ്യാപിച്ച വനിതാ മാനിഫെസ്റ്റോയ്ക്ക് പിന്നാലെയാണ് സ്ത്രീകള്‍ക്കായി പദ്ധതികള്‍ ഗോവയില്‍ പ്രിയങ്ക പ്രഖ്യാപിച്ചത്. സ്ത്രീകളുടെ ശാക്തീകരണത്തിനായി കോണ്‍ഗ്രസുണ്ട് എന്ന കൃത്യമായ സന്ദേശമാണ് മമതയ്ക്ക് പ്രിയങ്ക നല്‍കുന്നത്. അതേസമയം അടിത്തട്ടില്‍ വോട്ടുബാങ്കില്ലാത്ത തൃണമൂല്‍ ഗോവയില്‍ സീറ്റൊന്നും നേടില്ലെന്ന് ഉറപ്പാണ്. ഗോവയില്‍ വനിതാ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ തലവര മാറ്റുമെന്നാണ് സൂചന. 2004ല്‍ കോണ്‍ഗ്രസിനെ അപ്രതീക്ഷിതമായി ഭരണത്തിലേക്ക് നയിച്ചത് സോണിയ ഗാന്ധിയാണ്. ഇത്തവണ അതിന് സാധിക്കുക പ്രിയങ്കയ്ക്കാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. സ്ത്രീകളുടെ പിന്തുണ നേടിയാല്‍ അത് കുടുംബ വോട്ടുകളെ മൊത്തത്തില്‍ അനുകൂലമാക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും.

8

മമത ഒറ്റയ്ക്ക് പൊരുതുന്ന സ്ത്രീയെന്ന ഇമേജിലാണ് ബിജെപിയെ നരേിട്ടത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പുറത്തിറക്കിയ ഒരു ആനിമേഷന്‍ ചിത്രത്തില്‍ മമത പുരുഷന്മാരെ നേരിടുന്നതായിരുന്നു ഉള്ളത്. ഇത് വനിതാ വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. വന്‍ തോതില്‍ വനിതകള്‍ മമതയ്ക്ക് വോട്ട് ചെയ്യുകയുമുണ്ടായി. പ്രിയങ്കയുടെ സ്ത്രീപക്ഷ നിലപാടുകള്‍ അതുപോലെ ഗുണം ചെയ്യും. പ്രത്യേകിച്ച് പാചക വാതക വില വര്‍ധിച്ചതും ഇന്ധന വില വര്‍ധിച്ചതുമെല്ലാം സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്. പ്രിയങ്കയെ ഹത്രസിലും ലഖിംപുരിയിലും അടക്കം ദുര്‍ഗാ ദേവിയായി ചിത്രീകരിച്ച് കൊണ്ടുള്ള ചിത്രങ്ങള്‍ തെരുവില്‍ നിറഞ്ഞിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയേക്കാള്‍ നല്ല രാഷ്ട്രീയ നേതാവ് പ്രിയങ്കയാണെന്ന് മമത രഹസ്യമായി അംഗീകരിക്കുന്ന കാര്യം കൂടിയാണ്.

cmsvideo
  തൃണമൂൽ കോൺഗ്രസ്സും കോൺഗ്രസ്സും കൈകോർക്കുന്നു...ക്ഷണിച്ച് മമത

  കര്‍ണാടകത്തില്‍ സൂപ്പര്‍ സ്‌ട്രോംഗായി കോണ്‍ഗ്രസ്, എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി വീണുകര്‍ണാടകത്തില്‍ സൂപ്പര്‍ സ്‌ട്രോംഗായി കോണ്‍ഗ്രസ്, എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി വീണു

  English summary
  priyanka gandhi after sonia gandhi to take mamata banerjee, political setback waiting for tmc
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X