ബിജെപിക്ക് പ്രിയങ്കയുടെ ആദ്യ വെല്ലുവിളി. ആരുടെ അടിവേരാണ് ഇല്ലാതാക്കാന്‍ പോകുന്നതെന്ന് കാണാം
ദില്ലി: തിരഞ്ഞെടുപ്പ് മോഡിലേക്ക് ഇറങ്ങി കോണ്‍ഗ്രസ്. അഞ്ചിടത്തെ സാധ്യതകള്‍ ശരിക്കും ഉപയോഗിക്കാനാണ് നീക്കം. പ്രിയങ്കാ ഗാന്ധിയുടെ ആദ്യ വെല്ലുവിളിയും ഇതിനകം വന്നു കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തുന്നുണ്ട്. 25 സീറ്റ് എന്ന യാഥാര്‍ത്ഥ്യ ബോധമുള്ള സീറ്റാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരംഭിച്ച ഗ്രാമീണ മേഖലയില്‍ ഡിജിറ്റലൈസേഷന്‍ മറ്റ് പാര്‍ട്ടികളില്‍ ചെറിയൊരു അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഇതുവരെ ആരും ചെയ്യാത്ത കാര്യമായത് കൊണ്ട് ഏത് രീതിയില്‍ ഫലം വരുമെന്നതാണ് ആശങ്കയ്ക്ക് കാരണം.

നല്ല രീതിയില്‍ ഫലിച്ചാല്‍ അത് ബിജെപിക്ക് ഗ്രാമീണ വോട്ടുകള്‍ നഷ്ടമാക്കും. ജാട്ടുകളും മുസ്ലീങ്ങളുമാണ് ഈ മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ വിജയസാധ്യത ഏറ്റവും കുറവ്് കോണ്‍ഗ്രസിന് യുപിയില്‍ തന്നെയാണ്. അതേസമയം ശ്രമിച്ചാല്‍ ഗുജറാത്തില്‍ ഭരണം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എഎപി പ്രതീക്ഷിച്ചതിനേക്കാള്‍ സീറ്റുകള്‍ നേടിയതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്. മുഖ്യമന്ത്രിയെ മാറ്റിയത് നല്ലൊരു അവസരമായിട്ടാണ് ബിജെപി കാണുന്നത്. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരില്‍ പലരും നിരാശരാണ്. ഇവരുടെ അതൃപ്തി മുതലെടുക്കാന്‍ ഹര്‍ദിക് പട്ടേല്‍ ശ്രമിച്ചേക്കും.
യുപിയില്‍ ആരുടെ പ്രസക്തിയും ഇടവുമാണ് നഷ്ടപ്പെടുന്നതെന്ന് കാലം മാത്രമാണ് തെളിയിക്കുകയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിയെ വെല്ലുവിളിച്ചിരിക്കുകയാണ് അവര്‍. യുപി കോണ്‍ഗ്രസ് മുക്തമായി കഴിഞ്ഞെന്ന് നേരത്തെ ബിജെപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു. ജനങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണെന്നും മൗര്യ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം യുപി തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസില്‍ ശക്തമായി നടക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായിട്ടാണ് പ്രിയങ്ക യുപിയിലെത്തിയത്. നിലവില്‍ കോണ്‍ഗ്രസിന് ആശങ്കകളുണ്ടെങ്കിലും സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാം.
യുപിയിലും കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി ആംആദ്മി പാര്‍ട്ടിയാണ്. പതിയെ കോണ്‍ഗ്രസിന്റെ സ്‌പേസിലേക്കാണ് അവര്‍ കടന്നുകയറുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കെല്ലാം എഎപിയിലേക്കാണ് പോകുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമായിരുന്നു. പ്രതിപക്ഷ സഖ്യത്തില്‍ എഎപിക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതും ഈ കാരണം കൊണ്ടാണ്. ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസ് കോട്ടകളില്‍ എഎപി കടന്നുകയറിയിട്ടുണ്ട്. അതുകൊണ്ട് കൊണ്ട് കൂടുതല്‍ സീറ്റുകളോ എന്തിനേറെ ഭരണം പിടിക്കാനുള്ള സാധ്യതകളോ പോലും അവതാളത്തിലായിരിക്കുകയാണ്. പഞ്ചാബില്‍ എഎപി ഭരണം പിടിച്ചാല്‍ കോണ്‍ഗ്രസിന് പിന്നീടൊരു തിരിച്ചുവരവ് ഉണ്ടാവില്ല.
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍
കോണ്‍ഗ്രസിന് നിലവില്‍ ഏഴ് സീറ്റുകളാണ് യുപി നിയമസഭയില്‍ ഉള്ളത്. ബിജെപിക്കുള്ളത് 312 സീറ്റും. നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലമല്ലെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ സന്ദര്‍ശനം ആരംഭിച്ചിരിക്കുകയാണ് പ്രിയങ്ക. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. റായ്ബറേലിയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അവര്‍ കണ്ടു. ചുരുവയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി. എല്ലാ ജില്ലാ അധ്യക്ഷന്മാരും പ്രവര്‍ത്തകരും പ്രിയങ്കയെ കണ്ട് മണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. സിലാ പഞ്ചായത്ത് അംഗങ്ങളും പ്രിയങ്കയെ കാണാന്‍ എത്തിയിരുന്നു.
റായ്ബറേലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കേണ്ടത് അഭിമാനപ്രശ്‌നമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. അതേസമയം അമേഠിയിലും ഇതിന് പിന്നാലെ പ്രിയങ്ക എത്തിയത്. അമേഠിയിലെ തിലോയിയിലാണ് അവരെത്തിയത്. ഇവിടെ മതില്‍ ഇടിഞ്ഞ് വീണ മൂന്ന് കുട്ടികളെ നഷ്ടപ്പെട്ട കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ഇതുവരെ പ്രിയങ്കയുടെ വരവ് യുപിയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കൂടി അത് പരിശോധിക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്. സോണിയയില്‍ നിന്ന് തലമുറ മാറ്റം രാഹുലും പ്രിയങ്കയും അനൗദ്യോഗികമായി ഏറ്റെടുത്തത് കൊണ്ട് അത് അനിവാര്യമാണ്.












Click it and Unblock the Notifications