• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്കയുടെ മാസ് നീക്കം,അണിനിരന്ന് 50000 പ്രവര്‍ത്തകര്‍, 3 പേരില്‍ ഭയം, രാഹുല്‍ മോഡലില്‍ കോണ്‍ഗ്രസ്

ലഖ്‌നൗ: അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള പോരാട്ടം തല്‍ക്കാലം അവസാനിച്ചെങ്കിലും അതിലൂടെ വന്‍ നേട്ടമുണ്ടായെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധിയുടെ ഇതുവരെയില്ലാത്ത നീക്കങ്ങളാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ചര്‍ച്ചയായിരിക്കുന്നത്. കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടത്തിന് യോഗി ആദിത്യനാഥ് അവസരമൊരുക്കിയെന്നാണ് ബിജെപിയിലെ പ്രധാന വിമര്‍ശനം. കോണ്‍ഗ്രസിന്റെ ബസ്സുകള്‍ ഇവരെ കൊണ്ടുവരാനായി ഉപയോഗിച്ചിരുന്നെങ്കിലും യാതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് ദേശീയ നേതൃത്വവും പറയുന്നു. പ്രിയങ്കയ്ക്കും യുപി കോണ്‍ഗ്രസിനും വന്‍ മൈലേജാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

നേതാക്കള്‍ ആവേശത്തില്‍

നേതാക്കള്‍ ആവേശത്തില്‍

പ്രിയങ്ക ജനറല്‍ സെക്രട്ടറിയായതിനേക്കാള്‍ ആവേശത്തിലാണ് യുപിയിലെ കോണ്‍ഗ്രസ് നേതൃത്വം ഇ്‌പ്പോള്‍. യോഗി ആദിത്യനാഥിനെ എങ്ങനെ വീഴ്ത്തും എന്ന് അറിയാതെ നിന്നിരുന്ന നേതാക്കള്‍ക്കാണ് പ്രിയങ്ക ഊര്‍ജം പകര്‍ന്നിരിക്കുന്നത്. ബിജെപിയുടെ കോട്ടകളില്‍ കോണ്‍ഗ്രസ് വന്‍ പ്രചാരണമാണ് നടത്തുന്നത്. പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് കൂടി എത്തിയതോടെ പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങുകയാണ് യുപി കോണ്‍ഗ്രസ്. അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കള്‍ക്കായി നിയമപോരാട്ടം തന്നെ നടത്താനാണ് ഒരുങ്ങുന്നത്.

യുപിയില്‍ തുടരും

യുപിയില്‍ തുടരും

പ്രിയങ്കയുടെ ഇമേജ് ബസ് വിവാദത്തോടെ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ സഹായിക്കാന്‍ ആരെങ്കിലും വരുമെന്ന കാര്യമാണ് പങ്കുവെച്ചത്. സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഇവര്‍ പറയുന്നു. ഇതില്‍ നിന്ന് തന്നെ ഇവര്‍ എത്രത്തോളം ബിജെപിയുമായി ഇടഞ്ഞെന്ന് വ്യക്തമായിരിക്കുകയാണ്. 1030ലധികം ബസ്സുകള്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലുണ്ടായിരുന്നു. പ്രിയങ്ക യുപിയില്‍ തന്നെ ഉണ്ടാവുമെന്ന് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

കൃത്യമായ ഇടപെടല്‍

കൃത്യമായ ഇടപെടല്‍

പ്രിയങ്ക പല നീക്കങ്ങളും ഒരേസമയം നടത്തുന്നുണ്ട്. സംസ്ഥാനത്തുള്ള നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരിക്കുകയാണ് അവര്‍. എല്ലാ ജില്ലയിലും കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിക്കാനാണ് നിര്‍ദേശം. ബിജെപി അവഗണിച്ച ഓരോ പാവപ്പെട്ടവനും ഭക്ഷണം ഉറപ്പാക്കാനാണ് നീക്കം. ബിജെപി പാര്‍ട്ടി നോക്കിയാണ് സഹായങ്ങള്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം നിരവധി പേര്‍ സഹായം ആവശ്യപ്പെട്ട് പ്രിയങ്കയെ ഇങ്ങോട്ട് സമീപിച്ചിരിക്കുകയാണ്. ഇത് സംസ്ഥാന നേതൃത്വത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്.

പ്രിയങ്കയുടെ വിശ്വസ്തന്‍

പ്രിയങ്കയുടെ വിശ്വസ്തന്‍

പ്രിയങ്കയുടെ വിശ്വസ്തരായ ഒരു ടീമാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണിന്റെ കാര്യം വരെ സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവാണ് നോക്കിയത്. ലല്ലു ഇപ്പോള്‍ ജയിലിലാണ്. ഇതിനെതിരെ പ്രതിഷേധക്കടല്‍ ഒരുക്കുവാനാണ് പ്രിയങ്കയുടെ അടുത്ത പദ്ധതി. 50000 പേരെ അണിനിരത്തി ഫേസ്ബുക്ക് ലൈവില്‍ കൊണ്ടുവന്നിരിക്കുകയാണ് പ്രിയങ്ക. ഇവര്‍ പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്നു. മെയ് 21നായിരുന്നു പടയൊരുക്കം. പ്രിയങ്കയുടെ രാഷ്ട്രീയമായ ഇടപെടല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ചിത്രം തന്നെ മാറ്റുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

മൂന്ന് പേര്‍

മൂന്ന് പേര്‍

യോഗിയും ബിഎസ്പിയും എസ്പിയും പ്രിയങ്കയുടെ റഡാറിലുള്ള ശത്രുക്കളാണ്. എന്നാല്‍ എസ്പിയെ അത്ര കണ്ട് ആക്രമിക്കാന്‍ പ്രിയങ്ക തയ്യാറല്ല. അഖിലേഷും പ്രിയങ്കയുമായി കുട്ടിക്കാലം മുതല്‍ വലിയ അടുപ്പമുണ്ട്. എന്നാല്‍ മായാവതിയുടെ ഇടത്തിലേക്ക് പ്രിയങ്ക വളര്‍ന്നിരിക്കുന്നത്. നിരവധി ദളിത് പ്രവര്‍ത്തകര്‍ പ്രിയങ്കയെ പരസ്യമായി അംഗീകരിച്ചിരുന്നു. ആയിരക്കണക്കിന് ബിഎസ്പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മായാവതിയുടെ ബഹുജന്‍ രാഷ്ട്രീയത്തെ പ്രിയങ്ക ഏറ്റെടുത്തിരിക്കുകയാണ്. ചന്ദ്രശേഖര്‍ ആസാദുമായുള്ള സാമൂഹിക ഐക്യം ഇതിന്റെ തുടക്കമാണ്. കോണ്‍ഗ്രസിന്റെ തലവര മാറ്റുന്നത് ആസാദിന്റെ പിന്തുണയായിരിക്കും. ബിജെപി പ്രിയങ്കയ്ക്ക് അനാവശ്യമായി നല്‍കിയ രാഷ്ട്രീയ മൈലേജിന്റെ പേരില്‍ ഇപ്പോള്‍ നിരാശപ്പെടുകയാണ്.

മായാവതി കലിപ്പില്‍

മായാവതി കലിപ്പില്‍

മായാവതി തന്റെ രാഷ്ട്രീയം അവസാനിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസിനെ തുടര്‍ച്ചയായി ആക്രമിക്കുന്നത്. ബിജെപിയുമായി സോഫ്റ്റ് കോര്‍ണര്‍ രാഷ്ട്രീയമാണ് മായാവതി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ നിന്നാണ് ബിഎസ്പി വളര്‍ന്ന് വന്നത്. രാജീവ് ഗാന്ധിയും കന്‍ഷി റാമും തമ്മിലുള്ള ധാരണപ്രകാരമായിരുന്നു ഇത്. പിന്നീട് ഇത് പൂര്‍ണമായും ബിഎസ്പിയിലേക്ക് മാറുകയായിരുന്നു. ഇത് തിരിച്ചുപോകുന്നു എന്നാണ് മായാവതി കരുതുന്നത്. രാജസ്ഥാനില്‍ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും സംശയം ബലപ്പെടുത്തുന്നതായിരുന്നു. തൊഴിലാളി പ്രശ്‌നത്തിന് കാരണം കോണ്‍ഗ്രസാണെന്ന് വരെ അവര്‍ ആരോപിച്ചിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം പ്രിയങ്കയാണ് അടുത്ത മായാവതി എന്ന് ഉറപ്പിച്ചിരിക്കുകയാണ്.

രാഹുലിന്റെ വഴിയേ

രാഹുലിന്റെ വഴിയേ

അതിഥി തൊഴിലാളികളെ നേരിട്ട് കാണാനാണ് പ്രിയങ്ക ഒരുങ്ങുന്നത്. നേരത്തെ നിരവധി പേരെ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യത്തില്‍ പ്രിയങ്കയുടെ മാതൃക. രാഹുല്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച്ചയുടെ വീഡിയോയും പുറത്തിറക്കിയിരിക്കുകയാണ്. ലോക്ഡൗണ്‍ തൊഴിലില്ലാതാക്കിയെന്ന് ഈ തൊഴിലാളികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. വിശപ്പാണ് വലിയ ഭീഷണിയെന്ന് ഇവര്‍ പറയുന്നുണ്ട്. നാട്ടിലെത്തിയാല്‍ ഞങ്ങള്‍ക്ക് വേണ്ടത് തൊഴിലാണെന്നും, ഇതുവരെ സര്‍ക്കാര്‍ ഒന്നും നല്‍കിയില്ലെന്നും, പോലീസ് തങ്ങളെ ദ്രോഹിക്കുകയാണെന്നും തൊഴിലാളികള്‍ രാഹുലിനോട് പറഞ്ഞു. ഇതേ മോഡലാണ് പ്രിയങ്ക കടമെടുക്കുന്നത്. രാഹുല്‍ മധ്യപ്രദേശില്‍ കര്‍ഷക വിഷയം കൊണ്ടുവന്ന് അധികാരം പിടിച്ച മോഡലാണിത്.

ഇടപെട്ട് രാഹുല്‍, കമല്‍നാഥിനെ വിളിച്ചു, മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സുകളൊരുക്കി കോണ്‍ഗ്രസ്!!

രാഹുലിന്റെ വജ്രായുധം... മോദിയെ പൂട്ടാന്‍ 5 കാര്യങ്ങള്‍, ഒന്നല്ല 2 ലക്ഷ്യം, തിരിച്ചുവരവ് മാത്രമല്ല!!

English summary
priyanka gandhi energising uttar pradesh congress for 2022 assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X