• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി തെരുവു യുദ്ധത്തിലേക്ക്....പ്രിയങ്ക ഇറങ്ങുന്നു, ഇ ക്യാമ്പയിനടക്കം, യോഗിയുടെ അടിത്തറയിളക്കും!!

ലഖ്‌നൗ: ഉത്തര്‍പ്രദേശിലേക്ക് കളം മാറ്റിയതിന് പിന്നാലെ തെരുവ് യുദ്ധത്തിനൊരുങ്ങി പ്രിയങ്ക ഗാന്ധി. സംസ്ഥാന അധ്യക്ഷനും ന്യൂനപക്ഷ സെല്‍ ചെയര്‍മാനും അറസ്റ്റിലായ വിഷയം വരെ കത്തിക്കാനാണ് പ്ലാന്‍. കൂടുതല്‍ ജനമധ്യത്തിലേക്ക് ഇറങ്ങുക എന്നാണ് തന്റെ ഫോര്‍മുലയെന്ന് പ്രവര്‍ത്തകരെ പ്രിയങ്ക അറിയിച്ച് കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മോഡലില്‍ അല്ല തന്റെ രീതികളെന്നും പ്രിയങ്ക പറയുന്നു. യോഗി ആദിത്യനാഥ് മുതല്‍ ഓരോ മന്ത്രിമാരെയും സൂക്ഷ വിധേയമാക്കണമെന്ന് പ്രിയങ്ക പറയുന്നു. ഇവരില്‍ നിന്നുള്ള ഓരോ പിഴവും പൊളിച്ചടുക്കാനാണ് നിര്‍ദേശം. അതിലൂടെ മാത്രമേ മുഖ്യപ്രതിപക്ഷമാവാന്‍ സാധിക്കൂ.

യുപി യുദ്ധക്കളമാകും.

യുപി യുദ്ധക്കളമാകും.

പ്രിയങ്ക യുപിയില്‍ സംസ്ഥാന വ്യാപകമായുള്ള പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. യുപി സര്‍ക്കാരിന് വികാസ് ദുബെയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ ഭരണകൂടത്തെ വിറപ്പിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. അതിശക്തമായ അഗ്രസീവായിട്ടുള്ള ക്യാമ്പയിനാണ് ഇത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇതുവരെ സാക്ഷ്യം വഹിക്കാത്ത രീതിയിലുള്ളതാണ് ഇത്. അറസ്റ്റ് വരിക്കാനും ജാമ്യം നിഷേധിക്കാനുമുള്ള സാഹചര്യങ്ങളും പ്രിയങ്ക ബോധിപ്പിച്ചിട്ടുണ്ട്. ഇതിനായി കോണ്‍ഗ്രസ് സജ്ജമായി കഴിഞ്ഞു.

മന്ത്രിമാരുമായുള്ള ബന്ധം

മന്ത്രിമാരുമായുള്ള ബന്ധം

ബിജെപിയുടെ പല മന്ത്രിമാര്‍ക്കും വികാസ് ദുബെയെ പോലുള്ള കിമിനലുകളുമായി രഹസ്യമായ ബന്ധമുണ്ട്. ഇവര്‍ വഴിയാണ് ദുബെയ്ക്ക് പോലീസ് എന്‍കൗണ്ടറിന് വരുന്നുണ്ടെന്ന വിവരം കിട്ടിയത്. പ്രിയങ്കയുടെ ടീം ഇക്കാര്യങ്ങളെല്ലാം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇതുവരെ പ്രതികളെ പിടികൂടാത്തതും യോഗിയുടെ വീഴ്ച്ചയായി പ്രിയങ്ക പറയുന്നു. കൊല്ലപ്പെട്ട പോലീസുകാരുടെ ബന്ധുക്കളെ ലഖ്്‌നൗവില്‍ യോഗി ഭരണത്തിനെതിരെ പ്രതിഷേധത്തിനായി ഇറക്കാനും പ്ലാനുണ്ട്.

കോണ്‍ഗ്രസിന്റെ മുഖം

കോണ്‍ഗ്രസിന്റെ മുഖം

പ്രിയങ്ക പോര്‍ക്കളത്തിലേക്ക് ഇറങ്ങുന്നതിന് പിന്നില്‍ ഡാറ്റ ടീമിന്റെ കൃത്യമായ ഇടപെടലുണ്ട്. കോണ്‍ഗ്രസ് പോരാട്ടങ്ങള്‍ക്ക് വിശാസ്യത ലഭിക്കണമെങ്കില്‍ മുന്‍നിരയില്‍ ഒരു നേതാവ് വേണം. എസ്പിക്ക് അഖിലേഷും ബിഎസ്പിക്ക് മായാവതിയുമുണ്ട്. ഇവരൊന്നും മുന്‍നിരയില്‍ ഇല്ല. പകരം പ്രിയങ്കയെ ഒരു ബ്രാന്‍ഡായി അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. അതില്‍ പകുതി വിജയിച്ച് കഴിഞ്ഞു. മുമ്പ് കന്‍ഷി റാമിനൊപ്പം മായാവതി അണിനിരന്ന് നടപ്പാക്കിയ ദളിത്-മുസ്ലീം ഫോര്‍മുലയുടെ മോഡേണ്‍ രൂപമാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്. അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പടയൊരുക്കം നടത്തിയാണ് മായാവതി ബെഹന്‍ജിയായി മാറിയത്.

സീനിയേഴ്‌സിന്റെ റോള്‍

സീനിയേഴ്‌സിന്റെ റോള്‍

പ്രിയങ്കയെ മാത്രം യോഗി ടാര്‍ഗറ്റ് ചെയ്യുന്നു എന്ന പ്രചാരണമാണ് സീനിയര്‍ ടീം പ്രിയങ്കയ്ക്കായി നടത്തുന്നത്. അഹമ്മദ് പട്ടേലും അശോക് ഗെലോട്ടും ഇതിന്റെ പിന്നണിയിലുണ്ട്. അഹമ്മദ് പട്ടേല്‍ കളം മാറിയിരിക്കുകയാണ്. സോണിയയില്‍ നിന്ന് പ്രിയങ്കയിലേക്കാണ് അദ്ദേഹത്തിന്റെ ക്യാമ്പയിന്‍. ഇരവാദം രൂപപ്പെടുത്തി മുമ്പ് സോണിയാ ഗാന്ധിയെ വിജയിപ്പിച്ചത് പോലുള്ള തന്ത്രമൊരുക്കുന്നതില്‍ പട്ടേല്‍ മിടുക്കനാണ്. ഗുലാം നബി ആസാദും കപില്‍ സിബലും പ്രിയങ്ക പക്ഷത്തേക്കാണ് മാറിയിരിക്കുന്നത്.

പ്രിയങ്ക മുന്നില്‍ കാണുന്നത്

പ്രിയങ്ക മുന്നില്‍ കാണുന്നത്

നാല് തരത്തിലുള്ള പോരാട്ടത്തിന് പകരം ഒറ്റക്കെട്ടായി മത്സരിക്കണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പക്ഷേ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. എന്നിട്ട് ഓരോ മണ്ഡലത്തിലും പാര്‍ട്ടിക്ക് കിട്ടിയ വോട്ട് അളക്കും. അതിലൂടെ മാത്രമേ എത്രത്തോളം ശക്തിയുണ്ടെന്നും, അത് മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടതെന്നും തീരുമാനിക്കാനാവൂ. ബിജെപിയുടെ സ്ഥിരം വോട്ടുബാങ്കില്‍ ഇളക്കം തട്ടിയിട്ടുണ്ടെന്ന് അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വ്യക്തമാണ്.

കൈരാന മോഡല്‍

കൈരാന മോഡല്‍

പ്രിയങ്ക കൈരാന മോഡലിനാണ് ലക്ഷ്യമിടുന്നത്. നിലവിലെ 6.36 ശതമാനം വോട്ടില്‍ നിന്ന് 30 ശതമാനത്തിലെത്താന്‍ വലിയ ദൂരമുണ്ട്. കൈരാനയില്‍ ബിജെപിയെ തകര്‍ത്ത ശീലമുണ്ട് കോണ്‍ഗ്രസ് സഖ്യമുണ്ട്. അന്ന് തബസും ഹസന്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയായിരുന്നു. അജിത് സിംഗിന്റെ ആര്‍എല്‍ഡി, ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് എന്നിവര്‍ സഖ്യത്തില്‍ ഉണ്ടായിരുന്നു. ബിജെപിയുടെ മൃഗങ്ക സിംഗിന്റെ ഈസിയായി പരാജയപ്പെടുത്തുകയും ചെയ്തു. അതും തീവ്ര ഹിന്ദുത്വ നേതാവ് ഹുക്കും സിംഗിന്റെ മകളായിരുന്നു മൃഗങ്ക. ഈ രീതി മാത്രമേ യുപിയില്‍ ഫലിക്കൂ. കാരണം ബിഎസ്പി, എസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവരുടേത് സമാന വോട്ടുബാങ്കാണ്.

അവസാന തന്ത്രം

അവസാന തന്ത്രം

യോഗിക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ തുടങ്ങാനാണ് അടുത്ത തന്ത്രം. എല്ലാ ഞായറാഴ്ച്ചകളിലും ഉച്ചയ്ക്ക് എഫ്ബി ലൈവില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്ന പോസ്റ്റുകള്‍ പങ്കുവെക്കാന്‍ ആഹ്വാനം ചെയ്യും. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ഈ ഡാറ്റകള്‍ പങ്കുവെക്കും. ഇതിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. ക്രമസമാധാന ലംഘനമുണ്ടായാല്‍ നേരിട്ട് യുപി കോണ്‍ഗ്രസിനെ അറിയിക്കാനാണ് ആവശ്യം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ഗവര്‍ണര്‍ എന്നിവരെ ഇക്കാര്യം അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രശ്‌നം പരിഹരിക്കും.

English summary
priyanka gandhi goes for a street war, bjp on alert mode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X