മകള്‍ക്കൊപ്പം കടുവാസങ്കേതത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വെക്കേഷന്‍!
നൈനിറ്റാള്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിക്ക് വെക്കേഷന്‍. മകള്‍ മിരായ വദ്രയ്‌ക്കൊപ്പമാണ് പ്രിയങ്ക അവധി ദിവസങ്ങള്‍ ആസ്വദിക്കാനെത്തിയത്. ബുധനാഴ്ച രാവിലെയാണ് അമ്മയും മകളും ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെത്തിയത്. രാംനഗറിലെ പ്രശസ്തമായ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വ്വില്‍ മൂന്ന് ദിവസത്തോളം ഇവര്‍ തങ്ങുമെന്നാണ് അറിയുന്നത്.
പുലര്‍ച്ചെ 4.45 ന് രാംനഗറിലെത്തിയ പ്രിയങ്കയെയും മകളെയും കോര്‍ബറ്റ് ടൈഗര്‍ റിസര്‍വ്വിലെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കാഴ്ചകള്‍ കാണാനായി പോയി. കടുവാ സങ്കേതമാണെങ്കിലും കടുവയെ കാണാന്‍ പ്രിയങ്ക ഗാന്ധിക്കും മകള്‍ക്കും കഴിഞ്ഞില്ല. എന്നാല്‍ ഇവര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിനടുത്തേക്ക് ഒരു വലിയ ആനക്കൂട്ടം എത്തിയിരുന്നു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി, പ്രിയങ്കാ ഗാന്ധിയുടെയും മകളുടെയും കൂടുതല്‍ വിവരങ്ങള്‍ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വ്വ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ ഏറ്റവും പഴയതും പ്രസിദ്ധവുമായ ദേശീയ പാര്‍ക്കുകളിലൊന്നാണ് ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്. 520 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്താരമുള്ള ഈ പാര്‍ക്ക് 1936 ലാണ് ആരംഭിച്ചത്.
പ്രശസ്ത ഇംഗ്ലീഷ് വേട്ടക്കാരനായ ജിം കോര്‍ബറ്റിന്റെ പേരാണ് പാര്‍ക്കിന് ഇട്ടിരിക്കുന്നത്. രാജ്യത്തെ കടുവാ സങ്കേതങ്ങളുടെ തുടക്കം എന്ന നിലയിലും ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് പ്രശസ്തമാണ്. 580 ല്‍ പ്പരം പക്ഷികള്‍, 110 ലധികം ചെടികള്‍ തുടങ്ങിയവയും ഇവിടെ കാണാം.












Click it and Unblock the Notifications