കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മക്കളുടെ ഇന്‍സ്റ്റഗ്രാമും ഹാക്ക് ചെയ്യപ്പെട്ടു'; അഖിലേഷിന്റെ ആരോപണത്തിന് പിന്നാലെ പ്രിയങ്കഗാന്ധി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് നടത്തിയ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ പരാമര്‍ശവുമായി പ്രിയങ്കാ ഗാന്ധി. തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

'വിവാഹ പ്രായം ഉയര്‍ത്തുന്നത് സ്ത്രീകളുടെ പഠനത്തിന് വേണ്ടി'; ന്യായീകരണവുമായി പ്രധാനമന്ത്രി'വിവാഹ പ്രായം ഉയര്‍ത്തുന്നത് സ്ത്രീകളുടെ പഠനത്തിന് വേണ്ടി'; ന്യായീകരണവുമായി പ്രധാനമന്ത്രി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധി പരാമര്‍ഷവുമായി രംഗത്തെത്തിയത്.

1

ഞങ്ങളുടെ എല്ലാ ഫോണുകളും ടാപ്പുചെയ്യുന്നുവെന്നും ഞങ്ങളുടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡുചെയ്യുന്നുണ്ടെന്നും പാര്‍ട്ടി ഓഫീസിലെ എല്ലാ ഫോണുകളും ശ്രദ്ധിക്കുന്നുണ്ടെന്നും വൈകുന്നേരം ചില റെക്കോര്‍ഡിംഗുകള്‍ മുഖ്യമന്ത്രി തന്നെ കേള്‍ക്കുന്നുണ്ടെന്നും നിങ്ങള്‍ ഞങ്ങളെ ബന്ധപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുള്‍പ്പെടെ കേള്‍ക്കുന്നുണ്ടെന്നുമാണ് അഖിലേഷ് യാദവ് യോഗി ആദിത്യ നാഥിനെതിരെ ആരോപണം ഉന്നയിച്ചത്.

ശീതകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; പ്രതിഷേധത്തിനിടെ അവതരിപ്പിച്ചത് നിരവധി ബില്ലുകള്‍ശീതകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; പ്രതിഷേധത്തിനിടെ അവതരിപ്പിച്ചത് നിരവധി ബില്ലുകള്‍

സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

2

അടുത്ത വര്‍ഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കളെ പീഡിപ്പിക്കാന്‍ വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങുമെന്നും അഖിലേഷ് വാര്‍ത്താ സമ്മേശനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ചില എസ്പി നേതാക്കളുടെ ഒഫീസുകളിലും വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്. ഇതുവരെ, ഈ സ്ഥാപനങ്ങള്‍ അധികാരത്തിലുള്ളവര്‍ക്കുള്ളതായിരുന്നുവെന്നും എസ്പി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അവ ഉപയോഗിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

3

അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ മറുപടിയുമായി യോഗീ ആദിത്യനാഥ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരുപക്ഷേ അഖിലേഷ് അധികാരത്തിലിരിക്കുമ്പോള്‍ സമാനമായ എന്തെങ്കിലും ചെയ്തിരിക്കാമെന്നും അതിനാല്‍ ഇപ്പോള്‍ അദ്ദേഹം മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ആദായനികുതി വകുപ്പ് (ഐടി) അഖിലേഷിന്റെ സഹായികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയ വിഷയത്തിലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുണ്ടാിരുന്നു. ഐടി റെയ്ഡുകള്‍ ഒരു പതിവ് പ്രക്രിയയുടെ ഭാഗമാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്നും ഇത് ആദ്യമായല്ല ഇത് സംഭവിക്കുന്നതെന്നും ഇത് കോണ്‍ഗ്രസിന്റെ കാലത്തും സംഭവിക്കുമെന്നും ഇത് അനധികൃത സ്വത്ത് സംബന്ധിച്ച കേസാണെന്നും യോഗി പറഞ്ഞു.

ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി: പിടി ഉഷ അടക്കം 7 പേര്‍ക്കെതിരെ കേസ്ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി: പിടി ഉഷ അടക്കം 7 പേര്‍ക്കെതിരെ കേസ്

4

ഇന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന പരിപാടിയില്‍ ബിജെപിയുടെ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പ്രിയങ്കാഗാന്ധി രംഗത്തെത്തിയിരുന്നു. തന്റെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉന്നമന പദ്ധതികണ്ടാണ് മോദിയും സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ ഉണര്‍ന്നു. ഈ രാജ്യത്തിന്റെ ശക്തിക്ക് മുന്നില്‍ പ്രധാനമന്ത്രി തലകുനിച്ചു. ഇത് ഉത്തര്‍പ്രദേശിലെ സ്ത്രീകളുടെ വിജയമാണ്. ഞാന്‍ വളരെ സന്തോഷവതിയാണെന്നും പ്രിയങ്ക പറഞ്ഞു.

Recommended Video

cmsvideo
Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead | Oneindia Malayalam

English summary
Priyanka Gandhi Opens Up Her Childrens Social Media Profile Has Been Hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X