ശക്തരെ ഇറക്കാൻ പ്രിയങ്ക; പ്രമുഖരെ മത്സരിപ്പിക്കാൻ ബിജെപിയും.. യോഗി ആദിത്യനാഥ് മത്സരിക്കുക ഈ മണ്ഡലത്തിൽ
ലഖ്നൗ; 2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയാണ് യുപി നിയമസഭ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.അതുകൊണ്ട് തന്നെ ജീവൻമരണ പോരാട്ടത്തിനായിരിക്കും ഇത്തവണ തിരഞ്ഞെടുപ്പ് വേദിയാകുക. ഭരണം നഷ്ടപ്പെടാതിരിക്കാൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുത്ത് പോരാടാനാണ് ബിജെപിയൊരുങ്ങുന്നത്. അതേസമയം ഒരിക്കൽ സംസ്ഥാനത്ത് ശക്തസാന്നിധ്യമായിരുന്ന കോൺഗ്രസും ഈ തിരഞ്ഞെടുപ്പിലൂടെ വമ്പൻ തിരിച്ചുവരവിനുള്ള സാധ്യത തേടുകയാണ്. അതിശക്തരെ തന്നെ കളത്തിലിറക്കി ബിജെപിയോട് ഏറ്റുമുട്ടാനാണ് യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കയുടെ ലക്ഷ്യം.
പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

യുപിയിൽ ശക്തി ക്ഷയിച്ച നിലയിലാണ് കോൺഗ്രസ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ട് പോലും വെറും 7 സീറ്റുകളിൽ മാത്രമായിരുന്നു വിജയിക്കാൻ സാധിച്ചത്. പിന്നീട് നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഉൾപ്പെടെ ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളില്ലെല്ലാം കനത്ത പരാജയം മാത്രമായിരുന്നു പാർട്ടി രുചിച്ചത്.

എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സുപ്രധാന ശക്തിയാകുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം. ഇതിനായി തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സംഘടനെ പൂർണമായും ഉടച്ച് വാർത്ത് കൊണ്ടായിരുന്നു പ്രിയങ്ക ഇതിന് തുടക്കം കുറിച്ചത്.

താഴെ തട്ടിൽ ഉൾപ്പെടെ സംഘടനയെ ശക്തിപ്പെടുത്തി. സമുദായ സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് പഴുതുകൾ അടച്ച് നേതാക്കൾക്ക് പദവി നൽകുകയും ചെയ്തു. മികച്ച സ്ഥാനാർത്ഥികളെ അണി നിരത്താനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ്. മുതിർന്ന നേതാക്കളെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പ്രിയങ്കയുടെ നീക്കം.

അതിനായി കഴിഞ്ഞ 30 വർഷത്തിനിടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ തവണ വിജയിച്ച എല്ലാ നേതാക്കളുടെയും പട്ടിക യുപി കോൺഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കെല്ലാം ഇത്തവണ ടിക്കറ്റ് നൽകും. പാർട്ടിയുമായി അകന്ന് നിൽക്കുകയായിരുന്ന മുതിർന്ന നേതാക്കളെ വീണ്ടും കോൺഗ്രസ് മുൻനിരയിൽ എത്തിക്കാനുള്ള ചർച്ചകൾ പ്രിയങ്ക ആരംഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗം നേതാക്കളേയും അണിനിരത്തിക്കൊണ്ട് മാത്രമേ യുപിയിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കൂവെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു.

അതേസമയം മറുവശത്ത് ബിജെപിയും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. എല്ലാ ഉന്നത നേതാക്കളോടും തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടപണ്ട്. ലജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്കാണ് ഇപ്പോൾ നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഈ ഫോർമുല പ്രകാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ഡോ. ദിനേശ് ശർമ, സംസ്ഥാന ബിജെപി പ്രസിഡന്റ് സ്വതന്ത്ര ദിയോ സിംഗ്, ജലവിഭവ മന്ത്രി മഹേന്ദ്ര സിംഗ് എന്നിവർ തിരഞ്ഞെടുപ്പിൽ മത്സരിക്കും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യ നിയമസഭാ സീറ്റിൽ നിന്ന് മത്സരിപ്പിച്ചേക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രീപ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു. നിലവിൽ വിപി ഗുപ്തയാണ് അയോധ്യയിൽ നിന്നുള്ള എംഎൽഎ.ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കൗശമ്പി ജില്ലയിൽ നിന്ന് മത്സരിച്ചേക്കും. ഡോ ദിനേശ് ശർമയ്ക്ക് ലഖ്‌നൗവിൽ നിന്നായിരിക്കും ടിക്കറ്റ് നൽകിയേക്കുക.

ബുണ്ടേൽഖണ്ഡ് മേഖലയിൽ നിന്നാകും പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ഡിയോ സിംഗിനെ മത്സരിപ്പിച്ചേക്കുക. ഉന്നത നേതാക്കളെ മത്സര രംഗത്ത് ഉറക്കുന്നത് പ്രവർത്തകരിൽ വലിയ ഊർജമാകുമെന്നും ഇത് തിരഞ്ഞെടുപ്പിലെ വിജയത്തെ സ്വാധീനിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications