കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിങ്കയുടെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍, സഹിഷ്ണുതയില്‍ തൊട്ട് കോണ്‍ഗ്രസ്, യുപിയില്‍ ബിജെപിക്ക് ആപ്പ്!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷങ്ങളുണ്ടെങ്കിലും, പ്രചാരണ വിഷയത്തിന് തുടക്കമിട്ട് പ്രിയങ്ക ഗാന്ധി. അധ്യാപക നിയമന അഴിമതിയില്‍ കൂടുതല്‍ വിവരങ്ങള്‍ കോണ്‍ഗ്രസ് ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. ഒരുവശത്ത് സംസ്ഥാന അധ്യക്ഷനെ ബിജെപി തൊട്ടപ്പോള്‍ ഉള്ള പ്രിയങ്കയുടെ പ്രതികരണമായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. അഗ്രസീവ് സ്റ്റൈലിലേക്ക് പ്രിയങ്ക മാറിയതും കോണ്‍ഗ്രസിനെ അമ്പരിപ്പിക്കുന്നതാണ്. ഉത്തരം നല്‍കേണ്ടുന്ന ചോദ്യങ്ങളുടെ വലിയൊരു നിര തന്നെ കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

രാഷ്ട്രീയ പ്രചാരണം തുടങ്ങുന്നു

രാഷ്ട്രീയ പ്രചാരണം തുടങ്ങുന്നു

മിഷന്‍ യുപിയുടെ തുടക്കം ലോക്ഡൗണിന്റെ അവസാനഘട്ടത്തിലാണ് പ്രിയങ്ക തുടങ്ങിയത്. ഇതിലേക്കുള്ള ചുവടുവെപ്പായിരുന്നു യുപിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബസ് എത്തിച്ച് കൊടുത്തത്. ഇത് യോഗി പൊളിച്ചതോടെ രാഷ്ട്രീയ മൈലേജ് പ്രിയങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ബിജെപിയോട് ചേര്‍ത്ത് നിര്‍ത്തി ഇപ്പോള്‍ പറയുന്ന ഏകപേരും പ്രിയങ്കയുടേതാണ്. ബിജെപി പ്രത്യാക്രമണം നടത്തുന്നതും പ്രിയങ്കയ്‌ക്കെതിരെയാണ്. പ്രതിപക്ഷമെന്ന നിലയില്‍ പ്രിയങ്കയെ മാത്രമാണ് ബിജെപി ഭയക്കുന്നത്.

പ്രാദേശിക വോട്ടുബാങ്ക്

പ്രാദേശിക വോട്ടുബാങ്ക്

നിഷ്പക്ഷമായി നില്‍ക്കുന്നവര്‍ക്കിടയില്‍ പ്രിയങ്ക വന്‍ സ്വാധീനം ചെലുത്തുന്നു എന്നാണ് ബിജെപിയുടെ ടീം വിലയിരുത്തുന്നത്. യോഗി ആദിത്യനാഥിന് ഇതേ കുറിച്ച് മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ബിജെപിക്ക് ഇവരില്‍ നിന്ന് ലഭിച്ച വോട്ടാണ് ഒറ്റയ്ക്ക് ഭൂരിപക്ഷമെന്ന ആശയത്തിലേക്ക് എത്തിച്ചത്. ഇതിന് പ്രധാന കാരണം നരേന്ദ്ര മോദിയായിരുന്നു. എന്നാല്‍ യുപിയിലെ ഏറ്റവും വലിയ വോട്ടുബാങ്കാണ് അതിഥി തൊഴിലാളികള്‍ മോദിയെ തള്ളിയിരിക്കുകയാണ്. സര്‍വേകളില്‍ ഇവര്‍ ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് തുറന്ന് പറയുന്നുണ്ട്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും, ഭരണത്തിലെ പ്രധാന കക്ഷിയായി മാറാനുള്ള കോണ്‍ഗ്രസ് നീക്കം വിജയിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ട്രിക്ക്

പ്രിയങ്കയുടെ പൊളിറ്റിക്കല്‍ ട്രിക്ക്

യുപിയില്‍ ഒരുപാര്‍ട്ടിയുമായി സഖ്യമില്ലെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയും ഇത് തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരുടെയും വോട്ടുബാങ്ക് മറ്റൊരു പാര്‍ട്ടിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കാത്തതാണ്. ഇത്രയും കാലം സഖ്യം വിജയിക്കാത്തതിന് കാരണവും അത് തന്നെയാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ അതിന്റെ നേട്ടവും ഇരുപാര്‍ട്ടികള്‍ക്കാണ്. തിരഞ്ഞെടുപ്പിന് ശേഷം സഖ്യവുമാവാം. ഇതാണ് പ്രിയങ്കയും ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ നിര്‍ണായക മണ്ഡലങ്ങളില്‍ മാത്രം എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല.

ആക്ടീവായി നേതൃത്വം

ആക്ടീവായി നേതൃത്വം

സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിലായിട്ടും കോണ്‍ഗ്രസ് ദേശീയ നേതൃത്വം വേണ്ടത്ര ശക്തമായി ഇടപെട്ടിരുന്നില്ല. എന്നാല്‍ പ്രിയങ്കയെ ഇത് കൂടുതല്‍ കരുത്തയാക്കിയിരിക്കുകയാണ്. ഓരോ ജില്ലയിലും പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നിയമപോരാട്ടം ഒരുവശത്ത് നടക്കുന്നുണ്ട്. അധ്യാപക നിയമന അഴിമതി ലഖ്‌നൗവില്‍ മുഴുവന്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബിജെപിയെ പൂട്ടാനായി ഈ തന്ത്രം സന്ദീപ് സിംഗാണ് ഉപയോഗിക്കുന്നത്. പ്രിയങ്കയുടെ നീക്കങ്ങള്‍ക്ക് പിന്നിലും സന്ദീപിന് പങ്കുണ്ട്.

അസഹിഷ്ണുതയില്‍ തൊട്ടു

അസഹിഷ്ണുതയില്‍ തൊട്ടു

അഴിമതിക്കെതിരെ അസ്ഹിഷ്ണുതയുണ്ടെന്ന് പറയുന്ന യോഗി പക്ഷേ റാക്കറ്റുകളുടെ അഴിമതികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രിയങ്ക തുറന്നടിച്ചു. സംസ്ഥാനത്ത് വ്യാപകമായി അധ്യാപക നിയമന തട്ടിപ്പുകളാണ് നടക്കുന്നത്. രേഖകളില്‍ കൃത്രിമം കാണിച്ച് യഥാര്‍ത്ഥ വ്യക്തിയുടെ പേരില്‍ വ്യാജനായ ഒരാള്‍ പലയിടത്തും ജോലിയെടുക്കുന്നു എന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ചോ വിദ്യാഭ്യാസ മന്ത്രിക്കോ മുഖ്യമന്ത്രിക്കോ അറിയില്ലെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രിയങ്ക പറയുന്നു.

ഗെയിമില്‍ വീണ് യോഗി

ഗെയിമില്‍ വീണ് യോഗി

അധ്യാപക അഴിമതി സംസ്ഥാനത്തെ നാണംകെടുത്താന്‍ പ്രിയങ്ക ഉന്നയിക്കുന്നതാണെന്ന് മാത്രം ബിജെപി പറയുന്നു. ഇതിനെ പ്രതിരോധിക്കാനും സാധിച്ചിട്ടില്ല. അനാമിക എന്ന അധ്യാപികയുടെ പേരില്‍ 25 വ്യാജ നിയമനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. കൗണ്‍സില്‍ സ്‌കൂളുകളിലാണ് നിയമനം നടന്നത്. കസ്തൂര്‍ഭ ഗാന്ധി വിദ്യാലയത്തിലും പുതിയ അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇത് തട്ടിപ്പാണെന്ന് അനാമിക എന്ന യുവതി രംഗത്തെത്തിയതോടെയാണ് തെളിഞ്ഞത്. അനിത ദേവി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് മെയിന്‍പുരിയിലാണ്. യോഗി അഴിമതിയെ തടയുന്നില്ലെന്ന പരാതി ഉദ്യോഗസ്ഥര്‍ക്കിടയിലും സജീവമാണ്.

പ്രിയങ്കയുടെ കരുത്ത്

പ്രിയങ്കയുടെ കരുത്ത്

ഒരുവിഷയത്തിന്റെ ഏറ്റവും അവസാനം വരെ ഏറ്റുപിടിച്ച് മുന്നിലുള്ളതാണ് പ്രിയങ്കയുടെ കരുത്ത്. പത്ത് വര്‍ഷമായി കോണ്‍ഗ്രസില്‍ ഇല്ലാത്തതും ഈ കാരണമായിരുന്നു. 2009ല്‍ മായാവതിയെ വിറപ്പിച്ച സമരമാണ് അവസാനം കോണ്‍ഗ്രസില്‍ നിന്നുണ്ടായ പ്രക്ഷോഭം. പ്രിയങ്ക വന്നതോടെ ജിതിന്‍ പ്രസാദയെ പോലുള്ള തന്ത്രജ്ഞരും പാര്‍ട്ടിക്കൊപ്പമെത്തിയിരിക്കുകയാണ്. ബ്രാഹ്മണര്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് യോഗിയെ വീഴ്ത്താനാണ് പ്രിയങ്കയുടെ മാസ്റ്റര്‍ പ്ലാന്‍. ഇവര്‍ കോണ്‍ഗ്രസിന്റെ മുന്‍ വോട്ടുബാങ്ക്.

English summary
priyanka gandhi questioning uttar pradesh government over teacher's recruitment scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X