കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാജ് വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് രഹസ്യധാരണ, പ്രിയങ്കയും മുലായം സിംഗും തമ്മില്‍ ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായി രഹസ്യ ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ്. വലിയ പ്രയത്‌നങ്ങളാണ് ഇതിന് പിന്നില്‍ നടക്കുന്നത്. പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടിരിക്കുകയാണ്. മുലായം സിംഗ് വഴിയാണ് അവര്‍ നേട്ടത്തിന് ശ്രമിക്കുന്നത്. മായാവതിയുമായി അത്ര നല്ല ബന്ധത്തില്‍ അല്ല മുലായം. അതുകൊണ്ടാണ് അദ്ദേഹം വഴിയുള്ള നീക്കത്തിന് കോണ്‍ഗ്രസിന്റെ ശ്രമം.

അതേസമയം വലിയൊരു മാറ്റം കോണ്‍ഗ്രസിന് ഈ നീക്കത്തിലൂടെ ഉണ്ടാവുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാദവ വോട്ടുകളില്‍ നല്ലൊരു ഭാഗം കോണ്‍ഗ്രസിന് മുലായത്തിന്റെ സഹായം വഴി ലഭിക്കും. അവസാന നിമിഷം പ്രിയങ്ക നടത്തിയ ഈ നീക്കം രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന ചില നേതാക്കളും മാത്രമാണ് അറിഞ്ഞത്.

എസ്പിയുടെ സഹായം

എസ്പിയുടെ സഹായം

യുപിയില്‍ കേഡര്‍ പാര്‍ട്ടി സമാജ് വാദി പാര്‍ട്ടിയാണ്. സംസ്ഥാനത്തെ എല്ലാ മണ്ഡലത്തിലും അവര്‍ക്ക് സ്വാധീനമുണ്ട്. അവര്‍ മത്സരിച്ച് വിജയിക്കാത്ത മണ്ഡലങ്ങളില്‍ പിന്നെയുള്ള സാധ്യത കോണ്‍ഗ്രസിനാണ്. അതുകൊണ്ട് എസ്പിയുമായുള്ള സഖ്യം വളരെ പ്രധാനമാണെന്ന് പ്രിയങ്ക പറയുന്നു. പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മുലായത്തിനെ കാണാനുള്ള തീരുമാനത്തില്‍ പ്രിയങ്ക എത്തിയത്. ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി മുലായത്തിന് നല്ല അടുപ്പമുണ്ട്.

മുലായത്തെ കാണും

മുലായത്തെ കാണും

പ്രിയങ്ക കോണ്‍ഗ്രസിലെ ചില നേതാക്കളെയാണ് ആദ്യം മുലായത്തെ കാണാന്‍ അയച്ചത്. പിന്നീട് മുലായത്തെ പ്രിയങ്ക നേരിട്ട് വിളിച്ചു. അദ്ദേഹം ആശുപത്രിയില്‍ പോയ വാര്‍ത്തകള്‍ അന്വേഷിച്ച് കൊണ്ടായിരുന്നു പ്രിയങ്ക വിളിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ മുലായം കോണ്‍ഗ്രസിന് ഉറപ്പിച്ച് തരണമെന്നായിരുന്നു പ്രിയങ്കയുടെ അഭ്യര്‍ത്ഥന. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച ഈ അവസരത്തില്‍ വേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

സഖ്യം വരുമോ?

സഖ്യം വരുമോ?

മുലായം സഖ്യമുണ്ടാക്കരുതെന്ന് സമാജ് വാദി പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമേഠിയിലും റായ്ബറേലിയിലും സമാജ് വാദി പാര്‍ട്ടി സഹായിച്ചെങ്കിലും കോണ്‍ഗ്രസ് ഇത്തരമൊരു സഹായം തന്നില്ലെന്നാണ് പരാതി. പല മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്. ഇതിന് പിന്നില്‍ പ്രിയങ്കയാണ്. എസ്പി കുടുംബത്തിന്റെ കോട്ടയായ ബദായൂനില്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇവിടെ അഖിലേഷിന്റെ ബന്ധു ധര്‍മേന്ദ്ര യാദവാണ് മത്സരിക്കുന്നത്.

യാദവ വോട്ടുകള്‍ ലക്ഷ്യം

യാദവ വോട്ടുകള്‍ ലക്ഷ്യം

പ്രിയങ്ക ലക്ഷ്യമിടുന്നത് മുലായത്തിന് യാദവ വോട്ടുകളില്‍ ഉള്ള സ്വാധീനത്തെയാണ്. എസ്പിയുടെ വോട്ടുബാങ്കാണ് ഇത്. ഇതില്‍ കുറച്ച് ലഭിച്ചാല്‍ ബിജെപിയുടെ തകര്‍ച്ച ഉറപ്പാക്കാനും കോണ്‍ഗ്രസിന് സാധിക്കും. മുലായം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. എസ്പിക്ക് മികച്ച വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. അതേസമയം അഖിലേഷുമായും കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. പ്രിയങ്കയുമായുള്ള ചര്‍ച്ചയ്ക്ക് അഖിലേഷിന് വലിയ പ്രശ്‌നങ്ങളില്ല.

പ്രതീക്ഷ ഈ സീറ്റുകളില്‍

പ്രതീക്ഷ ഈ സീറ്റുകളില്‍

ബസ്തി, ഫത്തേപൂര്‍, ബാന്ദ, ഷാജഹാന്‍പൂര്‍, തികംപൂര്‍ എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസിന് നല്ല വിജയസാധ്യതയുണ്ട്. ഇവിടെ എസ്പി വിജയിക്കുന്ന മണ്ഡലമാണ്. ഉന്നാവോ, ഫത്തേപൂര്‍, കാണ്‍പൂര്‍, ഖുഷിനഗര്‍ എന്നീ സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്നാണ് എസ്പി നേതാക്കള്‍ പറയുന്നത്. ഇരുവരും കടുപ്പമേറിയ പോരാട്ടം നടത്തുന്നത് ആശങ്കപ്പെടുത്തുന്നത് ബിഎസ്പിയെയാണ്. വോട്ട് ചോരുമെന്നാണ് ഭയം. എന്നാല്‍ ബിജെപിയുടെ വോട്ടുബാങ്ക് കോണ്‍ഗ്രസ് ഭിന്നിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് മുന്നോക്ക വിഭാഗങ്ങളുള്ള മേഖലയില്‍ അതിശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന്റെ തേരോട്ടം ഉറപ്പ്.... ഫലം വരുന്നതിന് 2 ദിവസം മുമ്പ് പ്രതിപക്ഷം യോഗം!!കോണ്‍ഗ്രസിന്റെ തേരോട്ടം ഉറപ്പ്.... ഫലം വരുന്നതിന് 2 ദിവസം മുമ്പ് പ്രതിപക്ഷം യോഗം!!

English summary
priyanka gandhi reaches out to samajwadi party in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X