• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ ഗെയിം പ്ലാന്‍ തയ്യാറാക്കി പ്രിയങ്ക.... ആദ്യ സന്ദര്‍ശനം കുംഭമേളയില്‍!!

ദില്ലി: ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തെ ഗെയിം പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ് പ്രിയങ്കാ ഗാന്ധി. സഹോദരന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുന്ന തന്ത്രങ്ങളാണ് അവര്‍ അണിയറയില്‍ ഒരുക്കിയത്. ഹിന്ദുക്കളുടെ വികാരത്തിനൊപ്പം നിന്ന് പ്രചാരണം ആരംഭിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. തന്റെ കുടുംബത്തിന്റെ നേട്ടമല്ല, മറിച്ച് കുടുംബത്തിന്റെ ത്യാഗം ചൂണ്ടിക്കാണിച്ചാണ് അവര്‍ വോട്ടു ചോദിക്കുക.

അഖിലേഷ് യാദവിനെയും മായാവതിയെയും നേരിട്ട് ആക്രമിക്കുന്ന ഒന്നും പ്രിയങ്കയുടെ പ്രചാരണത്തില്‍ ഉണ്ടാവില്ല. പകരം മുമ്പുണ്ടായിരുന്ന ഭരണത്തെ തുറന്നുകാണിക്കും. സമാജ് വാദി പാര്‍ട്ടിക്കും, ബിഎസ്പിക്കും എതിരെ പ്രചാരണമുണ്ടാക്കും. ബിജെപിയെ മുഖ്യശത്രുവായിട്ടുള്ള പ്രചാരണ നീക്കങ്ങളാണ് പ്രിയങ്ക തയ്യാറാക്കിയത്. മോദിയും യോഗിയും ഇതുവരെ ലക്ഷ്യമിട്ടിരുന്ന ഹിന്ദു വോട്ടുബാങ്കിനെ പരമാവധി ഉപയോഗിക്കാനുറച്ചാണ് പ്രിയങ്ക എത്തുന്നത്.

ചുമതലയേല്‍ക്കാന്‍ എത്തുന്നു

ചുമതലയേല്‍ക്കാന്‍ എത്തുന്നു

പ്രിയങ്ക ഫെബ്രുവരി നാലിന് യുപിയുടെ ചുമതയേല്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിന് മുമ്പ് കുംഭമേളയില്‍ എത്തുമെന്നാണ് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഗംഗാ നദിയില്‍ മുങ്ങിയാല്‍ പാപങ്ങളൊക്കെ കഴുകി കളഞ്ഞ് പുതിയ തുടക്കം ലഭിക്കുമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. എന്നാല്‍ മുമ്പ് ഇന്ദിരാ ഗാന്ധി കുംഭമേളയില്‍ പങ്കെടുത്തിട്ടുണ്ട്. ഈ ചരിത്ര പശ്ചാത്തലം കൂടി മുന്നില്‍ കണ്ടാണ് പ്രിയങ്കയുടെ വരവ്. ഇരുവരും തമ്മിലുള്ള സാമ്യവും പ്രിയങ്കയ്ക്ക് ഗുണം ചെയ്യും.

രാഹുലും എത്തും

രാഹുലും എത്തും

പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും കുംഭമേളയ്‌ക്കെത്തും. ഇവിടെ സേവാദളിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വമ്പന്‍ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക താമസ സൗകര്യം വരെ ഒരുക്കുന്നുണ്ട്. പ്രിയങ്ക വരുന്നതോടെ ഇവരെ കൂടി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. ജനുവരി 31ന് അമേരിക്കയില്‍ നിന്ന് പ്രിയങ്ക നാട്ടിലെത്തും. ഇതിന് ശേഷമാണ് കുംഭമേളയിലെ കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനമാകുക. ഹിന്ദുവികാരം പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ പ്രിയങ്കയുടെ കുംഭമേള സന്ദര്‍ശനത്തിന് സാധിക്കും.

തിരക്കേറിയ ദിനം

തിരക്കേറിയ ദിനം

ഷഹി ഷാന്‍(വിശുദ്ധ സ്‌നാനം) നടത്തുന്ന ഫെബ്രുവരി നാലാം തിയ്യതി കുംഭമേളയില്‍ ഏറ്റവും തിരക്കേറിയ ദിവസമാണ്. അന്ന് സ്‌നാനത്തിന് സാധിച്ചില്ലെങ്കില്‍ ഫെബ്രുവരി പത്തിന് വീണ്ടും എത്താനും പ്രിയങ്ക ആലോചിക്കുന്നുണ്ട്. 2001ല്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രിയങ്കയും ഒരുമിച്ച് കുംഭമേളയ്‌ക്കെത്തിയിരുന്നു. ഇത് മൂന്ന് വര്‍ഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഭൂരിപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വന്നതും ഈ സന്ദര്‍ശനത്തിന് ശേഷമാണ്.

ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനം

ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനം

ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രിയങ്ക തന്റെ രാഷ്ട്രീയ പ്രവേശനം വിശദീകരിക്കുക. റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ആരോപണങ്ങളും പ്രിയങ്കയ്ക്ക് നേരെയുണ്ടാവും. ഇതിനെ നേരിടാനാണ് പ്രിയങ്കയുടെ തീരുമാനം. എന്തുകൊണ്ട് ഇത്ര നാളും രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നു എന്നതിന് ഉത്തരം നല്‍കാന്‍ പ്രിയങ്ക തയ്യാറായേക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാധാരണക്കാരും ഇക്കാര്യം കേള്‍ക്കാനായി ആകാംക്ഷയിലാണ്. നേരത്തെ രാഹുല്‍ പറഞ്ഞത് കുട്ടികളെ നോക്കാനുള്ളത് കൊണ്ടാണ് പ്രിയങ്ക രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ്.

പ്രിയങ്കയുടെ ലക്ഷ്യം

പ്രിയങ്കയുടെ ലക്ഷ്യം

ഹിന്ദു വോട്ടുബാങ്കാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. കിഴക്കന്‍ യുപിയില്‍ ബിജെപിയെ മുന്നോട്ട് നയിച്ചത് ഭൂരിപക്ഷ വോട്ടുബാങ്കാണ്. കുംഭമേളയില്‍ വരുന്ന വലിയൊരു വിഭാഗം തീര്‍ത്ഥാടകരും ഇവിടെ നിന്നാണ്. മുസ്ലീം അനുകൂല പാര്‍ട്ടിയാണെന്നും ഹിന്ദു വിരുദ്ധരാണെന്നുമുള്ള പ്രതിച്ഛായ പ്രിയങ്കയുടെ വരവോടെ അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതേസമയം പ്രിയങ്ക ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന നേതാവാണ്. ഇപ്പോഴത്തെ നീക്കം ഹിന്ദു വോട്ടുബാങ്കാണെന്ന കാര്യം തര്‍ക്കമില്ലാത്ത വിഷയമാണ്.

രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനം

രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനം

രാഹുല്‍ ഗാന്ധി അടുത്തിടെ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളിലെല്ലാം ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. അവസാനം കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരം നേടിയതോടെ പാര്‍ട്ടിയുടെ പ്രധാന അജണ്ട മൃദു ഹിന്ദുത്വമായി മാറിയിരിക്കുകയാണ്. ഇതേ രീതി തന്നെയാണ് ഉത്തര്‍പ്രദേശില്‍ പുറത്തെടുക്കുന്നത്. പ്രിയങ്കയുടെ പ്രതിച്ഛായ ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശക്തിയുള്ളതാണെന്ന് രാഹുല്‍ കരുതുന്നുണ്ട്. ഇതിനനുസരിച്ചാണ് പ്രിയങ്ക തന്റെ കാഴ്ച്ചപ്പാട് മാറ്റിയത്.

മെഗാറാലി ഒരുങ്ങുന്നു

മെഗാറാലി ഒരുങ്ങുന്നു

പ്രിയങ്കയുടെ വരവ് പ്രവര്‍ത്തകരെ അറിയിക്കാന്‍ വമ്പന്‍ റാലിയാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇതില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രിയങ്ക സംസാരിക്കും. രാഹുലും ഈ റാലിക്കെത്തും. തന്റെ രാഷ്ട്രീയ നയം ഇതില്‍ പ്രഖ്യാപിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. കഴിഞ്ഞ തവണ ബിജെപി മോശം പ്രകടനം നടത്തിയ മണ്ഡലങ്ങളില്‍ നിന്ന് പ്രചാരണം ആരംഭിക്കാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. ഇവിടെ വിജയസാധ്യത കൂടുതലാണെന്ന് പ്രിയങ്ക നേരത്തെ തന്നെ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതു രീതികളുമായി രാഹുല്‍ ഗാന്ധി, 40 വയസ്സ് മാനദണ്ഡം!!

English summary
priyanka gandhi will attend kumb mela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X