Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും.... സോണിയ ഒഴിയുന്നു.... രാഹുലിനും സമ്മതം!!

ദില്ലി:രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ കരുത്ത് പകരാന്‍ പ്രിയങ്കാ ഗാന്ധി എത്തുന്നു. ഇത്തവണ പാര്‍ട്ടിയുടെ പ്രവര്‍ത്തന ഘടന പ്രിയങ്ക നയിക്കുമെന്നാണ് വ്യക്തമാകുന്നത്. രാഹുലിന് പ്രചാരണത്തിന്റെ മാത്രം ചുമതല നല്‍കുകയും അതോടൊപ്പം മുന്‍നിരയിലേക്ക് തന്റെ കടന്നുവരവും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക. പ്രധാനമായും സോണിയാ ഗാന്ധിയുടെ അഭാവം നികത്താനാണ് ഇത്തവണ പ്രിയങ്കയെത്തുന്നത്.

അതേസമയം രാഹുലിന് തിരഞ്ഞെടുപ്പ് ചുമതലകള്‍ കൊണ്ടുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പ്രധാനമായും കോണ്‍ഗ്രസിലെ യുവാക്കളായ രണ്ട് നേതാക്കള്‍ പ്രിയങ്കയെ പിന്തുണച്ചെന്നാണ് സൂചന. ഇവരുടെ നിലപാടുകള്‍ രാഹുല്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇത്തവണ കോണ്‍ഗ്രസ് ഉന്നം വെക്കുന്നത്. വാരണാസിയില്‍ മോദി മത്സരിച്ചാല്‍ അവിടെ പ്രിയങ്ക കൂടുതല്‍ റാലി നടത്തുമെന്നും സൂചനയുണ്ട്.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഇനിയും വൈകേണ്ടെന്നാണ് സോണിയാ ഗാന്ധിയുടെ നിര്‍ദേശം. പ്രധാനമായും സോണിയയുടെ അനാരോഗ്യമാണ് ഇവിടെ പ്രിയങ്കയ്ക്ക് അനുകൂല ഘടകം. അവര്‍ റായ്ബറേലിയില്‍ ഇത്തവണ മത്സരിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി സൂചിപ്പിക്കുന്നത്. പ്രചാരണത്തിനും അവര്‍ക്ക് എത്താന്‍ സാധിക്കില്ല. ഇനി രാഹുലിന് പിന്തുണയുമായി പ്രിയങ്ക എത്തണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നത്. റോബര്‍ട്ട് വദ്രയുമായുള്ള കേസുകള്‍ ഒരുവശത്ത് നടക്കട്ടെയെന്നാണ് ഇവര്‍ പറയുന്നത്.

റായ്ബറേലിയില്‍ മത്സരിക്കും

റായ്ബറേലിയില്‍ മത്സരിക്കും

സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ ഇത്തവണ പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് ഇപ്പോള്‍ ശരിവെക്കുകയാണ്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നതും പ്രചാരണത്തിന്റെ ഒരുക്കങ്ങളും പ്രിയങ്കയാണ് തയ്യാറാക്കുന്നത്. രാഹുലിന്റെ ടെക്‌നിക്കല്‍ ടീമിനെ ഇപ്പോള്‍ നയിക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. പക്ഷേ കോണ്‍ഗ്രസിന്റെ നയരൂപീകരണത്തിലാണ് അവര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എല്ലാ നേതാക്കളും ഒരുപോലെ സ്വാഗതം ചെയ്യുന്നുണ്ട്.

രണ്ട് ഗുണങ്ങള്‍....

രണ്ട് ഗുണങ്ങള്‍....

പ്രിയങ്ക കോണ്‍ഗ്രസിനെ നിര്‍ണായക ഘട്ടങ്ങളില്‍ സഹായിക്കുന്നത് അഹമ്മദ് പട്ടേലിനെ പോലുള്ള നേതാക്കള്‍ നേരിട്ട് കണ്ടതാണ്. അജയ് മാക്കന്‍, ഗുലാം നബി ആസാദ് എന്നിവര്‍ പ്രിയങ്കയെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അവര്‍ സ്വയം പിന്‍വാങ്ങുകയായിരുന്നു. പ്രിയങ്കയ്ക്ക് ഇന്ദിരാ ഗാന്ധിയുടെ അതേ ഇച്ഛാശക്തിയുണ്ടെന്ന് രാഹുല്‍ പറയുന്നു. സോണിയ നേതാക്കളുമായി ഇടപെടുന്ന അതേ രീതിയാണ് പ്രിയങ്കയ്ക്കുമുള്ളത്. മായാവതിയും മമതയും അടക്കമുള്ള നേതാക്കള്‍ പ്രിയങ്കയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നവരാണ്.

മുമ്പുള്ള പ്രചാരണങ്ങള്‍

മുമ്പുള്ള പ്രചാരണങ്ങള്‍

രാഹുലിനും സോണിയക്കുമായി മുമ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട് പ്രിയങ്ക. റായ്ബറേലിയിലും അമേത്തിയിലും അല്ലാതെ മറ്റ് സ്ഥലങ്ങളില്‍ കൂടി പ്രചാരണത്തിന് ഇറങ്ങാനാണ് പ്രിയങ്ക ശ്രമിക്കുന്നത്. 100 മണ്ഡലങ്ങളില്‍ അധികം പ്രിയങ്കയ്ക്ക് സ്വാധീനം ചെലുത്താനാവുമെന്ന് കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയുമുണ്ട്. സ്ഥിരം നേതാവായി അവര്‍ തുടരുകയാണെങ്കില്‍ മോദി ഉണ്ടാക്കിയത് പോലുള്ള തരംഗം കോണ്‍ഗ്രസിനും ഉണ്ടാക്കാം. ജനങ്ങളുമായി ഇടപഴകുന്നതില്‍ പ്രിയങ്കയാണ് മുന്‍പന്തിയില്‍.

എന്തുകൊണ്ട് റായ്ബറേലി

എന്തുകൊണ്ട് റായ്ബറേലി

കര്‍ഷകരും ദളിതരും ഒരുപാടുള്ള മണ്ഡലമാണ് റായ്ബറേലി. ഇവര്‍ കോണ്‍ഗ്രസിനെ കാലങ്ങളായി പിന്തുണയ്ക്കുന്നവരാണ്. സോണിയയുടെ അനാരോഗ്യം അവര്‍ പ്രിയങ്കയെ അറിയിച്ച് കഴിഞ്ഞു. ഇത് വെച്ചുള്ള സഹതാപതരംഗവും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ ഇവിടെ വോട്ട് ശതമാനം കൂടാനും സാധ്യതയുണ്ട്. അതേസമയം പ്രിയങ്ക മുന്‍നിരയിലേക്ക് വരണമെന്നാണ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ പ്രിയങ്ക കാണിച്ച മികവാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരിക്കുന്നത്. മുഖ്യമന്ത്രി പദത്തില്‍ സച്ചിന്‍ പൈലറ്റും ജോതിരാദിത്യ സിന്ധ്യയും ഉറച്ച് നിന്നപ്പോള്‍ രാഹുല്‍ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ പ്രിയങ്കയാണ് ഇവരെ അനുനയിപ്പിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ ടീമില്‍ ഇവരുമുണ്ടാകും. രാഹുലിനും പ്രിയങ്കയുടെ നേതൃപാടവത്തില്‍ ആകൃഷ്ടനായിരുന്നു. തന്റെ പ്രചാരണങ്ങളെ നിയന്ത്രിക്കേണ്ടത് പ്രിയങ്കയായിരിക്കണം എന്ന അഭ്യര്‍ഥനയും രാഹുല്‍ നടത്തി.

പൈലറ്റിന്റെ നിര്‍ദേശം

പൈലറ്റിന്റെ നിര്‍ദേശം

പ്രിയങ്കയെ നേതാവായി കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചത് സച്ചിന്‍ പൈലറ്റാണ്. ജോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും പ്രിയങ്കയുടെ ചെറുപ്പം തൊട്ടുള്ള സുഹൃത്തുക്കളാണ്. ഇതാണ് പ്രിയങ്കയെ ഇരുവരും പിന്തുണയ്ക്കാനുള്ള കാരണം. അതേസമയം കോണ്‍ഗ്രസിന് 2019 സഖ്യം ആവശ്യമാണ്. അതിന് പ്രിയങ്കയുടെ സഹായവും വേണ്ടി വരും. 2014ല്‍ ഇന്ത്യയെ നയിക്കാന്‍ 56 ഇഞ്ചുള്ള നെഞ്ചല്ല, മറിച്ച് വിശാലഹൃദയമാണ് വേണ്ടതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ഇതിന് മോദിക്ക് മറുപടിയും ഇല്ലായിരുന്നു. പ്രിയങ്കയുടെ പ്രസംഗ മികവിനെ വെല്ലാന്‍ മോദിക്ക് സാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+