കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി നയിക്കും; പരസ്യപ്രഖ്യാപനവുമായി കോണ്‍ഗ്രസ്, യുപിയില്‍ പൊടിപാറും പോരാട്ടം

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഉത്തര്‍ പ്രദശ് നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നടത്തുന്നത് ശക്തമായ ഒരുക്കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ആദ്യമായാണ് കോണ്‍ഗ്രസ് ഇക്കാര്യം പ്രഖ്യാപിക്കുന്നത്.

പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരവെയാണ് മുതിര്‍ന്ന നേതാവ് പിഎല്‍ പുനിയ പ്രിയങ്കയെ മുന്നില്‍ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതി അധ്യക്ഷനാണ് പുനിയ. എന്തുകൊണ്ട് പ്രിയങ്കയെ മുന്നില്‍ നിര്‍ത്തുന്നു എന്ന കാര്യവും അദ്ദേഹം വിശദീകരിച്ചു....

പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്

1

പ്രിയങ്ക ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാണം നടത്തുക. യുപിയില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന രാഷ്ട്രീയ നേതാവ് പ്രിയങ്കയാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഈ തീരുമാനത്തിലെത്തിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 20 അംഗ സമിതി കോണ്‍ഗ്രസ് രൂപീകരിച്ചു. പിഎല്‍ പുനിയയുടെ നേതൃത്വത്തിലാണ് സമിതി.

2

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് അപൂര്‍വമായിട്ടേ പ്രഖ്യാപിക്കാറുള്ളൂ. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന് നേതൃത്വം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പ്രചാരണ ഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരാറുണ്ട്. യുപിയില്‍ പ്രിയങ്കയെ ഉയര്‍ത്തിക്കാട്ടുന്നു എന്ന് നേതൃത്വം പറയുമ്പോള്‍ പ്രിയങ്ക മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യമാണ് വ്യാപകമാകുന്നത്.

3

ഭരണകക്ഷിയായ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന നേതാവ് പ്രിയങ്ക ഗാന്ധി മാത്രമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മല്‍സരം നടക്കാന്‍ പോകുന്നതെന്നും എസ്പിയും ബിഎസ്പിയുമെല്ലാം വളരെ പിന്നിലാകുമെന്നും പിഎല്‍ പുനിയ പറയുന്നു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 7 സീറ്റ് മാത്രമാണ് ലഭിച്ചത് എന്നതും എടുത്തുപറയേണ്ടതാണ്.

4

യുപിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശക്തമായ ഇടപെടലാണ് പ്രിയങ്ക ഗാന്ധി നടത്തുന്നത്. ഏറ്റവും ഒടുവില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരി സംഭവത്തിലും പ്രിയങ്ക നടത്തിയ ഇടപെടല്‍ ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കയെ അറസ്റ്റ് ചെയ്തതും പിന്നീട് അവര്‍ കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിച്ചതും വാര്‍ത്തയായി.

മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍

5

സോന്‍ഭദ്ര, ഉന്നാവോ, ഹത്രാസ് സംഭവങ്ങളിലെല്ലാം പ്രിയങ്ക ഗാന്ധി, യോഗി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിയുന്നു. ദളിത് യുവതി ക്രൂരമായി കൊല്ലപ്പെട്ട ഹത്രാസ് സംഭവത്തില്‍ മായാവതി പോലും കാര്യമായ ഇടപെടല്‍ നടത്താതിരുന്നപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതിഷേധം. യുപിയിലെ എല്ലാ ജില്ലകളിലും പ്രിയങ്ക ഇപ്പോള്‍ നേതാവായി മാറിയിരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

6

യുപിയെ കൂടാതെ മറ്റു ചില സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെ നിന്നെല്ലാം പ്രിയങ്ക പ്രചാരണത്തിന് എത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യുപിയിലാണ് പ്രിയങ്ക കേന്ദ്രീകരിക്കുക എന്നും മുഴുവന്‍ സമയം യുപിയിലെ പ്രചാരണത്തിലാകും അവരുണ്ടാകുക എന്നും പിഎല്‍ പുനിയ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

7

കര്‍ഷകരെയും ദളിതരെയും കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഈ മൂന്ന് വിഭാഗത്തിന്റെ പിന്തുണ നേടാനായാല്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് നേതൃത്വം കരുതുന്നത്. എന്നാല്‍ 7 സീറ്റില്‍ നിന്ന് എത്രത്തോളം ഉയരാന്‍ സാധിക്കുമെന്നതാണ് ചോദ്യം. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെയിലും കോണ്‍ഗ്രസ് മുന്നേറുമെന്ന് പ്രവചിക്കുന്നില്ല.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Priyanka Gandhi Will Lead Congress Election Campaign in Uttar Pradesh; Says Party Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X