കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍..... 40 സീറ്റില്‍ മഹാസഖ്യവുമായി രഹസ്യധാരണ!!

Google Oneindia Malayalam News

Recommended Video

cmsvideo
യു.പി പിടിക്കാന്‍ കോണ്‍ഗ്രസിന് പ്രിയങ്കയുടെ 3 നിര്‍ദേശങ്ങള്‍

ലഖ്‌നൗ: കോണ്‍ഗ്രസിന്റെ ശൈലിയില്‍ കാര്യമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി പ്രിയങ്ക. ഉത്തര്‍പ്രദേശ് പോലൊരു വലിയ സംസ്ഥാനത്ത് പ്രവര്‍ത്തന ശൈലി മാറ്റിയില്ലെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് പ്രിയങ്ക പറയുന്നു. പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ അജണ്ട.

അതേസമയം മഹാസഖ്യവുമായി രഹസ്യ സഖ്യമുണ്ടെന്ന കാര്യവും പ്രിയങ്ക പ്രവര്‍ത്തകരോട് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന ഒരു തീരുമാനവും ഉണ്ടാകരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. മഹാസഖ്യവുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ അത് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാവുമെന്ന വിലയിരുത്തലും പ്രിയങ്കയ്ക്കുണ്ട്.

കോണ്‍ഗ്രസിന്റെ സ്‌പോയിലര്‍

കോണ്‍ഗ്രസിന്റെ സ്‌പോയിലര്‍

കോണ്‍ഗ്രസ് യുപിയില്‍ സ്‌പോയിലര്‍ ആവും എന്നാണ് പ്രിയങ്ക നല്‍കുന്ന സൂചന. ബിജെപിയെ ശക്തമായി ബാധിക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. കോണ്‍ഗ്രസ് ശക്തി കുറഞ്ഞ പാര്‍ട്ടിയായിട്ടാണ് മാധ്യമങ്ങള്‍ അടക്കം യുപിയില്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അടിത്തട്ടില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി പാര്‍ട്ടികളുടെ തോല്‍വി പല സീറ്റുകളിലായി ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഭീഷണി.

മുന്നില്‍ ജയം മാത്രം

മുന്നില്‍ ജയം മാത്രം

കോണ്‍ഗ്രസിന് നഷ്ടപ്പെടാനൊന്നുമില്ലെങ്കിലും ജയസാധ്യതയുള്ള സീറ്റുകളില്‍ മാത്രം പ്രവര്‍ത്തിക്കാനാണ് പ്രിയങ്ക നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ പരിശോധനയില്‍ 9 സീറ്റുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. ഉന്നാവോ, കണ്‍പൂര്‍, ഫത്തേപൂര്‍ സിക്രി, ബാരബങ്കി, ബഹ്‌റെച്ച്, ഖുശിനഗര്‍, ദര്‍ഹൗര, റായ്ബറേലി, അമേഠി എന്നിവയാണ് ഉറച്ച മണ്ഡലങ്ങള്‍. ശക്തനായ സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രിയങ്കയുടെ വരവും ഇവിടെ കോണ്‍ഗ്രസിന് ജയം ഉറപ്പിക്കുന്നുണ്ട്.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

കോണ്‍ഗ്രസ് വന്നത് ഏറ്റവും തിരിച്ചടിയായത് ബിജെപിക്കാണ്. എന്നാല്‍ മഹാസഖ്യത്തിന് കാര്യങ്ങള്‍ ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍. വോട്ടുമറിക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇത് എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. ഇത് പല മണ്ഡലങ്ങളെയും ത്രികോണ പോരാട്ടമായി മാറ്റിയിട്ടുണ്ട്. യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ള പോരാട്ടമാണ് വേണ്ടതെന്ന് പ്രിയങ്ക നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുസ്ലീം മണ്ഡലങ്ങളില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും പ്രിയങ്ക നിര്‍ദേശിച്ചത് കൊണ്ടാണ്. അത് മഹാസഖ്യത്തെ ഭയപ്പെടുത്തുന്നുണ്ട്.

ബിഎസ്പിയുടെ തന്ത്രം

ബിഎസ്പിയുടെ തന്ത്രം

ബിജെപിയുടെ മാത്രമല്ല മഹാസഖ്യത്തിന്റെ വോട്ടും കോണ്‍ഗ്രസ് ചോര്‍ത്തുന്നുണ്ട്. ബിഎസ്പിയുടെ തുടക്കകാലത്ത് കന്‍ഷിറാം സ്വീകരിച്ച അതേ നയമാണ് ഇത്. ആദ്യ ഞങ്ങള്‍ തോല്‍വി വഴങ്ങും, അതിന് ശേഷം മറ്റുള്ളവരെ പരാജയപ്പെടുത്തുമെന്നായിരുന്നു മുദ്രാവാക്യം. ഇത് വിജയിക്കാത്ത മണ്ഡലങ്ങളില്‍ എതിരാളികളുടെ വോട്ട് ചോര്‍ത്തുന്ന രീതിയാണ്. ഇതിലൂടെ സമാജ് വാദി പാര്‍ട്ടിയുടെ തോല്‍വി ഉറപ്പിക്കാന്‍ ബിഎസ്പിക്ക് സാധിച്ചിരുന്നു. അതേ രീതിയാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്.

40 സീറ്റുകള്‍ പോകും

40 സീറ്റുകള്‍ പോകും

ബിജെപിയുടെ 40 സീറ്റുകള്‍ കോണ്‍ഗ്രസ് കാരണം നഷ്ടമാകും. ഇത് മഹാസഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കും. പ്രിയങ്ക ഫാക്ടറാണ് ഇതിന് കാരണം. തിരഞ്ഞെടുപ്പ് നടന്ന നാല് ഘട്ടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് സജീവമായി നടപ്പാക്കിയിരുന്നു. 40 സീറ്റുകളും ബിജെപി 2014ല്‍ വന്‍ ഭൂരിപക്ഷത്തില്‍ നേടിയതാണ്. ഹിന്ദു വോട്ടുകള്‍ 55 ശതമാനം കോണ്‍ഗ്രസ് നേടുമെന്നാണ് ബിജെപിയുടെ തന്നെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചെറിയ മാര്‍ജിനില്‍ ബിജെപി ജയിച്ച മണ്ഡലങ്ങളില്‍ ഇത്തവണ സമാജ് വാദി പാര്‍ട്ടി തേരോട്ടമുണ്ടാക്കും.

മഹാസഖ്യവുമായി ബന്ധം

മഹാസഖ്യവുമായി ബന്ധം

മഹാസഖ്യത്തിന് വോട്ടുമറിക്കണമെന്ന് പ്രിയങ്ക രഹസ്യമായി കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും പ്രതിസന്ധി മഹാസഖ്യത്തിനാണ്. ഇവര്‍ക്ക് ഉറച്ച 20 സീറ്റുകള്‍ ബിജെപിയിലേക്ക് പോകാന്‍ കോണ്‍ഗ്രസ് സഹായിക്കും. അതല്ലെങ്കില്‍ ഈ മണ്ഡലം കോണ്‍ഗ്രസ് നേടുകയോ ചെയ്യും. 6 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതിന്റെ ഗുണവും മഹാസഖ്യത്തിന് ലഭിക്കും. എട്ട് സീറ്റില്‍ കോണ്‍ഗ്രസും എസ്പിയും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രിയങ്ക ഉറപ്പിച്ചിട്ടുണ്ട്.

യുപി ആര് പിടിക്കും?

യുപി ആര് പിടിക്കും?

കോണ്‍ഗ്രസ് അടക്കമുള്ളവരുള്ള പ്രതിപക്ഷം യുപി തൂത്തുവാരുമെന്നാണ് വ്യക്തമാകുന്നത്. 17 സീറ്റില്‍ മുന്നോക്ക വിഭാഗക്കാര്‍ക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റെ തലവര മാറ്റും. ഇത് ബിജെപിയുടെ വോട്ടുബാങ്ക് തകര്‍ക്കും. 11 ഒബിസി ഇതര വിഭാഗ നേതാക്കള്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. കുര്‍മി, കോരി, ലോധി, ശാക്യ തുടങ്ങിയവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. ജാദവ് വിഭാഗക്കാരും പട്ടികയിലുണ്ട്. ജാതി സമവാക്യം ഒപിച്ചുള്ള പ്രിയങ്കയുടെ നീക്കം വലിയ ഗെയിം ചേഞ്ചറാകുമെന്നാണ് വിലയിരുത്തല്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

3 ഘട്ടം 41 സീറ്റുകള്‍, യുപിയിലെ നാലാം ഘട്ടത്തില്‍ ബിജെപിക്ക് 15 സീറ്റ് നഷ്ടപ്പെടും!!3 ഘട്ടം 41 സീറ്റുകള്‍, യുപിയിലെ നാലാം ഘട്ടത്തില്‍ ബിജെപിക്ക് 15 സീറ്റ് നഷ്ടപ്പെടും!!

English summary
priyanak gandhis 3 point spoiler to regain lost value for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X