ലോക്സഭയില്‍ വഖഫ് ചർച്ച; വിപ്പ് ലംഘിച്ച് പ്രിയങ്ക വിദേശത്ത്: കോണ്‍ഗ്രസിന് ഇരട്ട മനസ്സെന്ന് തോമസ് ഐസക്
ഡല്‍ഹി: ലോക്‌സഭയിലെ വഖഫ് നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്ത എ ഐ സി സി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ നടപടി വിവാദമാകുന്നു. സഭയില്‍ ഉണ്ടാകണമെന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എല്ലാ എംപിമാർക്കും വിപ്പ് നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കാനും പ്രിയങ്ക തയ്യാറായില്ല. മുഴുവന്‍ എംപിമാരും സഭയിലുണ്ടാകണമെന്നും പാര്‍ട്ടി പറയുന്ന നിലപാടിനൊപ്പം നില്‍ക്കണമെന്നുമാണ് വിപ്പില്‍ പറഞ്ഞിരുന്നത്.
പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി വഖഫ് ബില്‍ ചര്‍ച്ച തുടങ്ങുമ്പോള്‍ ലോക്‌സഭയിലുണ്ടായിരുന്നില്ലെങ്കിലും പിന്നീട് എത്തി. എന്നാല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കാന്‍ അദ്ദേഹവും തയ്യാറായില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തുപോയതിനാലാണു പ്രിയങ്ക കഴിഞ്ഞ ദിവസം പാർലമെന്റില്‍ എത്താതിരുന്നതെന്ന രീതിയിലുള്ള റിപ്പോർട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

രാഹുലും പ്രിയങ്കയും സ്വീകരിച്ച നിലപാട് കേരളത്തിലെ സി പി എം നേതാക്കള്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കുന്നുണ്ട്. വഖഫ് ബില്ലിന്റെ കാര്യത്തിൽ ഏതായാലും മുയൽവേട്ടയുടെ പ്രയോഗം ഏറ്റവും യോജിക്കുന്നത് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കാണെന്നാണ് തോമസ് ഐസക് ആഭിപ്രായപ്പെട്ടത്.
'സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ പരമോന്നതസഭയാണ് പാർട്ടി കോൺഗ്രസ്. തലേന്ന് കൂടിയ പാർട്ടി കേന്ദ്ര കമ്മിറ്റി എടുത്ത ആദ്യ തീരുമാനം സി പി ഐ (എം) പാർലമെന്റ് അംഗങ്ങളോട് വഖഫ് ബില്ലിനെ എതിർക്കുന്നതിനുവേണ്ടി ഡൽഹിയിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയാണ്. പലരും മധുരയിലേക്ക് വരുവാൻ വിമാനത്തിൽ യാത്രതുടങ്ങി കഴിഞ്ഞിരുന്നു. അവർ വിമാനത്താവളത്തിൽ ഇറങ്ങിയാൽ അടുത്ത ഫ്ലൈറ്റിൽ തന്നെ തിരിച്ചു പോകുവാനാണ് നിർദ്ദേശിച്ചത്. ഇതാണ് സി പി ഐ (എം). ന്യൂനപക്ഷ അവകാശ സംരക്ഷണത്തിൽ ഒരു ഒത്തുതീർപ്പിനും പാർട്ടി തയ്യാറല്ല.' തോമസ് ഐസക് അഭിപ്രായപ്പെട്ടു.
ഇതുമായി കോൺഗ്രസിന്റെ അഴകൊഴമ്പൻ നിലപാടിനെ താരതമ്യപ്പെടുത്തു. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സിൻഡ്രോം കോൺഗ്രസ് നേതാക്കളുടെ ഒരു സ്വഭാവമാണ്, ശശിതരൂർ മോദിയെക്കുറിച്ചു എന്ത് പറഞ്ഞു എന്നത് ഒരു വിവാദ വിഷയം ആണല്ലോ? വഖഫ് ബില്ലിന്റെ കാര്യത്തിൽ ഏതായാലും മുയൽവേട്ടയുടെ പ്രയോഗം ഏറ്റവും യോജിക്കുന്നത് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കാണ്. വഖഫ് ബില്ലിന്റെ ലോകസഭാ ചർച്ചയിൽ വൈകിയാണ് അദ്ദേഹം എത്തിയത്. അതും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായ്‌മ ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവാദമായ ശേഷം. വന്നിട്ടും എന്തെങ്കിലും മൊഴിഞ്ഞോ? ഇല്ലാ, മൗനവൃതത്തിലാണ് അദ്ദേഹം.
എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്? ഹിന്ദി ഹൃദയഭൂമിയിൽ വലിയൊരുവിഭാഗം ജനങ്ങളുടെ മനസ്സിൽ തീവ്രഹിന്ദു വികാരം കുത്തിവയ്ക്കുന്നതിന് ബിജെപി വിജയിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ മൃദു ഹിന്ദുത്വ നിലപാടാണ് തങ്ങൾക്ക് നേട്ടമുണ്ടാക്കുക എന്ന ചിന്തയിലാണ് കോൺഗ്രസ്. അതുകൊണ്ടാണ് വഖഫ് ബില്ലിൽ ഈ സമീപനം സ്വീകരിച്ചത്.
മുനമ്പം വിഷയത്തോട് മാത്രം കൂട്ടിവായിച്ച് വഖഫ് ബില്ലിനെ വിലയിരുത്തുന്നവർ കേരളത്തിൽ ഉണ്ട്. മുനമ്പം ഭൂമിയുടെ പ്രശ്നത്തിൽ കേരളത്തിൽ ഇന്ന് ഏതാണ്ട് ഏകീകൃത അഭിപ്രായവുമാണ്. മതസ്ഥാപനങ്ങളുടെ ഭൂമിയിൽ പോലും കുടിയായ്മ്മ അവകാശവും കുടികിടപ്പവകാശവും അനുവദിച്ചു നടപ്പിലാക്കിയ സ്ഥലമാണ് കേരളം. അതുകൊണ്ട് എന്ത് സംഭവിച്ചാലും മുനമ്പത്ത് എത്രയോ നാളായി താമസിച്ചുവരുന്നവരുടെ ഭൂമിയുടെ മേലുള്ള അവകാശം ഇവിടെ സംരക്ഷിക്കപ്പെടും കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ ഒറ്റപ്പെട്ട ചിലരൊഴികെയുള്ള എല്ലാ മുസ്‌ലിം സംഘടനകളും അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ട്, മുനമ്പത്തിന് കൂട്ടായ പരിഹാരം നമ്മുക്ക് കണ്ടെത്താം. അതിന് ഇപ്പോൾ പാർലമെന്റ് പരിഗണനയിലുള്ള വഖഫ് ബില്ലുമായി കൂട്ടികുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ചെയ്യുന്നവർ മരമെണ്ണി കാടുകാണാൻ വിസമ്മതിക്കുന്നവരാണ്. ബി ജെ പി ന്യൂനപക്ഷവിരുദ്ധ ഹിന്ദുത്വ പ്രത്യേയശാസ്ത്രത്തിന്റെ പാർട്ടിയാണ്. ജർമനിയിൽ ഹിറ്റ്ലർ ജൂതന്മാരെ വേട്ടയാടി ജർമൻ വംശീയതയെ ആളിക്കത്തിച്ചു അധികാരമുറപ്പിച്ചതുപോലെ, ഒരു നിയോ ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയാണ് ബി ജെ പിയുടെ ലക്‌ഷ്യം. ഈ നീക്കത്തിന്റെ ഭാഗമാണ് നിർദ്ദിഷ്ട വഖഫ് ബില്ലും. അതിനുള്ളിൽ സ്വീകാര്യമായാവും അല്ലാത്തവയും തിരയേണ്ട സമയമല്ല. ഈ ദുരപിഷ്ഠിത നീക്കത്തെ തുറന്നെതിർക്കുകയാണ് വേണ്ടത്.
ക്ഷേത്രഭരണത്തിൽനിന്ന് സർക്കാർ പോലും പിൻവാങ്ങണമെന്ന് പറയുന്ന ബിജെപി എന്തിനാണ് വഖഫ് ഭൂമിയുടെ മാനേജ്‌മെൻറ്റിൽ എന്തിനാണ് അമുസ്ലീങ്ങളെ നിർബന്ധപൂർവ്വം അംഗങ്ങളാക്കുന്നത്? എന്തിനാണ് അഞ്ച് വര്ഷം മുസ്ലീമായിരുന്നൊരാൾക്ക് മാത്രമേ വഖഫിന് സ്വത്ത് നൽകുവാൻ കഴിയു എന്ന നിബന്ധന കൊണ്ടുവരുന്നത്? വഖഫ് ബോർഡുകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനനൽകുന്ന പരിരക്ഷയെ കടന്നാക്രമിക്കുകയാണ്. വഖഫ് ബില്ലിനെ എന്തുകാരണം കൊണ്ട് ആണെങ്കിലും അനുകൂലിക്കുന്നവരും മൗനം പാലിക്കുന്നവരും ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തെ വിസ്മരിക്കുകയാണ്.
അതിനിടയിൽ സുരേഷ്‌ഗോപി കേരളനിയമസഭയെ പരിഹസിച്ചുകേട്ടു, ഔചിത്യബോധം തീരെയില്ലാതെ എപ്പോഴും സിനിമയിലെ തട്ടുപൊളിപ്പൻ വാചകമടിയിൽ അഭിരമിച്ചു കഴിയുന്ന മാനസിക വ്യാപാരമാണ് അദ്ദേഹത്തിന്റേത്. ഒരു സംസ്ഥാനത്തിന്റെ നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെ എന്താണ് അദ്ദേഹം ആക്രോശിച്ചത്? നിയമം പാസാക്കാനുള്ള ഭൂരിപക്ഷം നിങ്ങൾക്ക് പാര്ലമെന്റിലുണ്ട്, അതിലഹങ്കരിച്ച് കേരളനിയമസഭ പാസാക്കിയ പ്രമേയത്തെ അറബിക്കടലിൽ എറിയാനൊന്നും നടക്കണ്ട. നിങ്ങൾ നിയമം പാസാക്കിയാലും ആ പ്രമേയം ഉണ്ടാവും. നിങ്ങളുടെ വർഗ്ഗീയ ഭ്രാന്തിനെ ചെറുക്കുന്നതിന് അതും ഒരു മുതൽക്കൂട്ടാകുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
അതേസമയം, ന്യൂനപക്ഷ മന്ത്രി പറഞ്ഞ പോലെ വഖഫ് ബിൽ കൊണ്ടുവരുന്നത് മുസ്ലിം വിഭാഗത്തിലെ പാവപെട്ടവർക്ക് വേണ്ടിയോ കുട്ടികൾക്ക് വേണ്ടിയോ സ്ത്രീകൾക്ക് വേണ്ടിയോ അല്ലെന്നായിരുന്നു പാർലമെന്റിലെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ആലത്തൂർ എംപി കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.
മുസ്ലീങ്ങൾ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുക എന്ന വിഭജന തന്ത്രം ഈ ബില്ലിന് പിന്നിൽ ഒളിഞ്ഞിരുക്കുന്നുണ്ടെന്ന യാഥാർത്ഥ്യം പറയാതെ പോകരുത്.ന്യൂനപക്ഷത്തിലെ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാൻ ഈ ഗവണ്‍മെന്റിന് താത്പര്യമുണ്ടെങ്കിൽ ആദ്യം മൈനോരിറ്റി സ്കോളർഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടത്. ഒരോ വർഷവും മൈനോരിറ്റി സ്കോളർഷിപ്പ് കുറയ്ക്കുകയാണ്. ലക്ഷ്യം മുസ്ലീം കുട്ടികളുടെ വളർച്ചയല്ല. തകർച്ച തന്നെയാണ്.
ബിൽ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമൂഹത്തിന്റ അവകാശങ്ങൾ ദുർബലപ്പെടുത്താനും മതപരമായ കാര്യങ്ങളിൽ സർക്കാർ അതിക്രമിച്ചു കടക്കുന്ന അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കാനും ബിൽ ഉദ്ദേശിക്കുന്നു. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നത് മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്. മറ്റ് മതങ്ങളോട് നിങ്ങൾ ഈ സമീപനം സ്വീകരിക്കുമോ..?
കേരളത്തിൽ ദേവസ്വം ബോർഡുണ്ട്. ഒരിക്കൽ കേരളം ദേവസ്വം ബോർഡിൽ ഒരു മെംബറുടെ പേര് കൃസ്ത്യൻ പേരുമായി സാമ്യം വന്നു. അത് കൃസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം കേരളത്തിലുണ്ടായി. 1987ൽ അന്ന് ഹിന്ദുക്കളുടെ ക്ഷേത്രം ഹിന്ദുകൾക്ക് വിട്ടുനൽകണമെന്ന് പറഞ്ഞു അവർ വലിയ സമരം നടത്തി.
ഒരോ മതവിഭാഗത്തിനും അവരുടെ താത്പര്യം സംരക്ഷിക്കാൻ അവസരം ഉണ്ടാവണം. മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനുള്ള ഈ ശ്രമത്തിനെതിരെ നമ്മുടെ നാട് ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ അനുകൂലിക്കുന്നവർക്ക് വേണ്ടി മാർട്ടിൻ നീമോളറുടെ കവിത ഓർമ്മിപ്പിക്കാം.ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു ഞാൻ ഒന്നും മിണ്ടിയില്ല.
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു, പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു. അപ്പോഴും ഞാനൊന്നും മിണ്ടിയില്ല കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല. പിന്നീട് അവർ ജൂതരെ തേടി വന്നു ഞാനൊന്നും മിണ്ടിയില്ല,കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവിൽ അവർ എന്നെ തേടി വന്നു അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. ഈ ബില്ലിനെ അനുകൂലിക്കുന്നവർക്ക് ഭാവിയിൽ ആരും ഇല്ലാത്ത അവസ്ഥയുണ്ടാവാതിരിക്കാൻ നമ്മൾ മുൻകരുതൽ എടുക്കണമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications