• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ വന്‍ പൊളിച്ചെഴുത്ത്; നിയമസഭ തിരഞ്ഞെടുപ്പിന് നിര്‍ണായക നീക്കവുമായി പ്രിയങ്ക

ലഖ്നൗ: അടിമുടി പ്രതിസന്ധിയിലായ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൈ പിടിച്ച് ഉയര്‍ത്താന്‍ യുപിയില്‍ തുനിഞ്ഞിറഞ്ഞി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാര്‍ട്ടിയുടെ നഷ്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രിയങ്ക നടത്തുന്നത്. ഇതിന്‍റെ ഭാഗമായി വരും ദിവസങ്ങളില്‍ യുപി കോണ്‍ഗ്രസില്‍ വന്‍ പൊളിച്ചെഴുത്തുകള്‍ നടത്താനൊരുങ്ങുകയാണ് പ്രിയങ്ക ഗാന്ധിയെന്നാണ് വിവരം.

'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

അടിത്തട്ട് മുതല്‍ തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് പ്രിയങ്ക ഗാന്ധിയുടെ നിരീക്ഷണം. ബ്ലോക്ക് തലത്തിലും സംസ്ഥാന തലത്തിലും പുതിയ നേതൃ നിര തന്നെ പ്രിയങ്ക അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 വന്‍ അഴിച്ച് പണിക്കൊരുങ്ങി പ്രിയങ്ക

വന്‍ അഴിച്ച് പണിക്കൊരുങ്ങി പ്രിയങ്ക

ഉത്തര്‍ പ്രദേശില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു പ്രിയങ്കയ്ക്ക് യുപിയുടെ ചുമതല നല്‍കിയത്. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒന്നിലേക്ക് ചുരുങ്ങുകയാണ് ഉണ്ടായത്.അതുകൊണ്ട് തന്നെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് യുപി കോണ്‍ഗ്രസില്‍ നിര്‍ണായക അഴിച്ചു പണികളാണ് പ്രിയങ്ക നടത്താനൊരുങ്ങുന്നത്.

 പുതിയ ടീം

പുതിയ ടീം

യുപി കോണ്‍ഗ്രസില്‍ പുതിയ ടീമിനെ ഇറക്കി സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രിയങ്ക ഗാന്ധി. നിലവിലെ പല കമ്മിറ്റികളും നിര്‍ജ്ജീവമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ വലിയ രീതിയിലുള്ള പുനസംഘടനയാണ് പ്രിയങ്ക ലക്ഷ്യം വെയ്ക്കുന്നത്.

 വിശദമായ പ്ലാന്‍

വിശദമായ പ്ലാന്‍

ഇതിനോടകം തന്നെ പ്രിയങ്ക സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുമായും ചര്‍ച്ച നടത്തി കഴിഞ്ഞു. ജില്ലാ തലത്തിലുള്ള നേതാക്കളുമായും അവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ പ്ലാന്‍ തന്നെ പ്രിയങ്ക യുപിയില്‍ അവതരിപ്പിക്കുമെന്ന് നേതാക്കള്‍ പറയുന്നു.

 പുതിയ അധ്യക്ഷന്‍

പുതിയ അധ്യക്ഷന്‍

പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുകന്നതാകും ആദ്യ നീക്കം. ജിതിന്‍ പ്രസാദ, ലളിതേഷ് പാടി ത്രിപാഠി, വിനോദ് ചൗധരി, കോണ്‍ഗ്രസ് എംഎല്‍എ അജയ് കുമാര്‍ ലല്ലു എന്നിവരുടെ പേരുകള്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം ഒരു ദളിത് നേതാവിനെയോ അല്ലേങ്കില്‍ ബ്രാഹ്മണനായ നേതാവിനെയോ അധ്യക്ഷനാക്കിയേക്കാമെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.

 പുതിയ പ്രഖ്യാപനങ്ങള്‍

പുതിയ പ്രഖ്യാപനങ്ങള്‍

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗാമായി ജില്ലാ തലത്തിലുള്ള നേതാക്കളോട് ബൂത്ത് തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാകും പുതിയ പ്രഖ്യാപനങ്ങള്‍.

ഇടപെട്ട് പ്രിയങ്ക

ഇടപെട്ട് പ്രിയങ്ക

യുപിയില്‍ നിര്‍ണായക ഇടപെടലുകളാണ് പ്രിയങ്ക ഗാന്ധി ഇപ്പോള്‍ നടത്തുന്നത്. മിര്‍സാപൂരിലെ സോനഭദ്രയില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ കാണാന്‍ പ്രിയങ്ക ഗാന്ധിയെത്തിയതും അവരുടെ ഇടപെടലും വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ മരിച്ചവരുടെ കുടംബങ്ങള്‍ക്ക് കോണ്‍ഗ്രസ് 10 ലക്ഷം രൂപ വീതം സഹായധനം നല്‍കുകയും ചെയ്തിരുന്നു. ഉന്നാവോ പീഡനക്കേസ് ഇര അപകടപ്പെട്ട സംഭവത്തില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചിരുന്നു.

8 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് വെളിപ്പെടുത്തല്‍, വീണ്ടും ഞെട്ടി മമത ബാനര്‍ജി

കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ദിഗ്വിജയ് സിംഗിന്‍റെ ശ്രമം; ഗുരുതര ആരോപണം

English summary
Priyanka Gandi to revamp Congress in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X