• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പ്രിയങ്കയുടെ രഹസ്യ യോഗം... യുപിയില്‍ സ്ട്രാറ്റജി റെഡി!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആവശ്യം തയ്യാറായതിന് പിന്നാലെ തന്ത്രങ്ങളും ഒരുക്കി കോണ്‍ഗ്രസ്. രഹസ്യ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു പ്രത്യേക നേതാവിന് മാധ്യമങ്ങളെ കണ്ട് വിവരങ്ങള്‍ നല്‍കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിക്ക് പുറത്ത് നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രവര്‍ത്തിക്കുന്നത് നല്ല രീതിയിലല്ലെന്ന് ഉന്നയിച്ചിട്ടുണ്ട്.

ഇവര്‍ പാര്‍ട്ടിയുടെ നല്ലതിനല്ല ഇക്കാര്യം പറയുന്നതെന്ന നിലപാടാണ് പ്രിയങ്കയ്ക്കുള്ളത്. അതുകൊണ്ട് സംസ്ഥാന സമിതിക്ക് പുറത്തേക്ക് ഒരു കാര്യവും അറിയിക്കേണ്ടെന്നാണ് പ്രിയങ്കയുടെ നിര്‍ദേശം. സംസ്ഥാന സമിതിയെ പുതിയ തലത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ പ്രിയങ്കയുടെ ടീം ആരംഭിച്ചിട്ടുണ്ട്. അതേസമയം നിര്‍ണായക യോഗത്തിനായി എന്തിനാണ് നേതാക്കള്‍ പ്രിയങ്ക കാണാനെത്തിയതെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്.

ബിജെപിക്ക് ആദ്യ പണി

ബിജെപിക്ക് ആദ്യ പണി

ബിജെപി സോണിയാ ഗാന്ധിക്കെതിരെയാണ് നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇതിനെ ഇല്ലാതാക്കാന്‍ ദളിത് വോട്ടുകളുടെ ശക്തമായ ഏകീകരണം പ്രിയങ്ക ഒരുക്കുന്നുണ്ട്. കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലിയില്‍ യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മയെ നിയമിച്ച് ശക്തി നേടാനാണ് ബിജെപിയുടെ ശ്രമം. രാഹുല്‍ അമേഠിയില്‍ വീണത് കൊണ്ട്, അടുത്ത ലക്ഷ്യമായി സോണിയയെയാണ് ബിജെപി കാണുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ നേതാക്കള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ദളിത്, ബ്രാഹ്മണ വോട്ടുകളില്‍ നല്ലൊരു ഭാഗം ലഭിച്ചാല്‍ ബിജെപിയുടെ ഈ നീക്കം ദുര്‍ബലമാവുമെന്ന് പ്രിയങ്ക യുവനേതാക്കളെ അറിയിച്ചിരിക്കുകയാണ്.

12 സീറ്റ് ചുമതല

12 സീറ്റ് ചുമതല

യുപിയില്‍ 12 സീറ്റിലേക്ക് ഒറ്റയ്ക്ക് മത്സരിക്കുന്നതിന് മുമ്പ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പ്രിയങ്ക സ്വീകരിച്ചിട്ടുണ്ട്. കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടിയുടെ യാദവ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഒരിക്കലും എത്തില്ലെന്നും, എസ്പിയെ ഒപ്പം കൂട്ടിയാല്‍ ദളിത്, മുസ്ലീം വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടമാക്കുമെന്നും പ്രിയങ്ക പറയുന്നു.

പ്രിയങ്കയുടെ രഹസ്യ യോഗം

പ്രിയങ്കയുടെ രഹസ്യ യോഗം

രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ ഒരിക്കല്‍ കൂടി രഹസ്യ യോഗം ചേര്‍ന്നിരിക്കുകയാണ് പ്രിയങ്ക. പ്രമുഖ നേതാക്കള്‍ പ്രിയങ്കയെ കാണാനായി ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. നിര്‍ണായക കാര്യങ്ങളാണ് യോഗത്തില്‍ ഉണ്ടായതെന്നാണ് സൂചന. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് പുറമേ, തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണക്കാരായ നേതാക്കളെ മുഴുവന്‍ മാറ്റാനാണ് തീരുമാനം. അതേസമയം രാജ് ബബ്ബാറും ജിതിന്‍ പ്രസാദും നിര്‍ണായക സ്ഥാനങ്ങളിലുണ്ടാവും.

സിന്ധ്യയുടെ റോള്‍

സിന്ധ്യയുടെ റോള്‍

ജോതിരാദിത്യ സിന്ധ്യ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. ഈ സ്ഥാനം മറ്റാര്‍ക്കെങ്കിലും ലഭിക്കാനാണ് സാധ്യത. സിന്ധ്യ മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേത്ത് ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ഇതിന് പുറമേ മഹാരാഷ്ട്ര സ്‌ക്രീനിംഗ് കമ്മിറ്റിയിലും സിന്ധ്യ. ഈ ചുമതലയും പ്രിയങ്ക ഏറ്റെടുക്കുന്നതോടെ പൂര്‍ണമായ ശക്തി പ്രിയങ്കയ്ക്ക് ലഭിക്കും. ദളിത്, ഒബിസി വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ വേണമെന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.

പ്രിയങ്കയുടെ വിശ്വസ്തര്‍

പ്രിയങ്കയുടെ വിശ്വസ്തര്‍

യുപിയില്‍ വിഭാഗീയത ശക്തമായത് കൊണ്ട് പൂര്‍ണമായും അഴിച്ചു പണിക്കാണ് പ്രിയങ്ക താല്‍പര്യപ്പെടുന്നത്. പ്രിയങ്ക ഗ്രൂപ്പിലുള്ളവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കും. ജിതിന്‍ പ്രസാദയ്ക്ക് ഉപദേശ റോളുണ്ടാവും. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും, സത്യസന്ധരെയും പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നേതാക്കള്‍ പാര്‍ട്ടിയുടെ ചിട്ടയായ പ്രവര്‍ത്തനത്തിന് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രാജ് ബബ്ബാറിന് സഹായത്തിനായി ഉപാധ്യക്ഷന്‍ എത്തുമെന്ന് സൂചനയുണ്ട്.

പോരാട്ടം ഇങ്ങനെ

പോരാട്ടം ഇങ്ങനെ

സംസ്ഥാനത്ത് ഉന്നയിക്കുന്ന വിഷയങ്ങളില്‍ ക്ലാരിറ്റി വേണമെന്നാണ് ജിതിന്‍ പ്രസാദ് ഉന്നയിച്ചിരിക്കുന്നത്. കശ്മീര്‍ വിഷയം തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി ബിജെപി അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. സംസ്ഥാന വിഷയങ്ങളിലേക്ക് ബിജെപിയെ കൊണ്ടുവന്ന് കുടുക്കുന്ന രീതിയാണ് പ്രിയങ്ക അവതരിപ്പിച്ചത്. സോന്‍ഭദ്ര അടക്കമുള്ള ദളിത് വിരുദ്ധ വിഷയങ്ങള്‍ കത്തിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനമെടുത്തിരിക്കുന്നത്. മുന്‍ എംപിമാരായ രാജാറാം പാല്‍, രാംലാല്‍ റാഹി എന്നിവര്‍ക്ക് നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കാനാണ് സാധ്യത.

<strong>സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!</strong>സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!

English summary
priyanka meets up leaders crucial decision on the way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X