കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക യുപിയില്‍ തരംഗമാകുമോ? 5 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ വരവോടെ യുപി രാഷ്ട്രീയം മാറി മറിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയല്ല പ്രിയങ്ക. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറായി രാജ്യം മുഴുവനുമുള്ള പോരാട്ടത്തിനാണ് പ്രിയങ്ക ഒരുങ്ങുന്നത്. നിലവിലുള്ള റിപ്പോര്‍ട്ട് അനുസരിച്ച് പല സ്ഥലത്തും പ്രിയങ്കയുടെ വരവോടെ വിഭാഗീയത ഇല്ലാതായിരിക്കുകയാണ്.

അതേസമയം രാഹുലാണ് പ്രിയങ്കയെ നിര്‍ബന്ധിച്ച് തിരഞ്ഞെടുപ്പ് വേദിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇത് വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന. പ്രമുഖരായ 40 നേതാക്കള്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. ബിജെപിയേക്കാള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നിലാണ് കോണ്‍ഗ്രസ്. പ്രിയങ്കയെ മുന്‍നിര്‍ത്തിയാണ് എല്ലാ പദ്ധതികളും രാഹുല്‍ ഒരുക്കുന്നത്.

പ്രിയങ്കയുടെ റോള്‍

പ്രിയങ്കയുടെ റോള്‍

രാഹുലിന് സഖ്യം രൂപീകരിക്കുന്നതില്‍ പോരായ്മകളുണ്ട്. എന്നാല്‍ പ്രിയങ്ക ഇക്കാര്യത്തില്‍ മികച്ച നേതാവാണ്. ദില്ലിയില്‍ സഖ്യം വേണമെന്ന് മുന്‍കൈയ്യെടുത്തത് പ്രിയങ്കയാണ്. അതേസമയം നോര്‍ത്ത് ഈസ്റ്റ് അടക്കമുള്ള മേഖലകളില്‍ മുതിര്‍ന്ന നേതാക്കളെ ഒപ്പമിരുത്തി സഖ്യത്തിന് പ്രിയങ്ക ശ്രമിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം വന്നാല്‍ അത് ദേശീയ തലത്തില്‍ രാഹുലിന് വന്‍ നേട്ടമാകും.

 യുപിയിലെ നേട്ടം

യുപിയിലെ നേട്ടം

പ്രിയങ്കയുടെ വരവോടെ യുപിയില്‍ കോണ്‍ഗ്രസും മത്സരമേഖലയില്‍ മുന്നിലെത്തിയിരിക്കുകയാണ്. പ്രധാനമായും യുപിയില്‍ ജാതിസമവാക്യം പെട്ടെന്ന് മനസ്സിലാക്കിയാണ് പ്രിയങ്ക പ്രവര്‍ത്തിച്ചത്. ദളിതുകളും മുസ്ലീങ്ങളും ചേര്‍ന്നുള്ള വോട്ടുബാങ്ക് ഇപ്പോള്‍ പ്രിയങ്കയ്‌ക്കൊപ്പമാണ്. അതേസമയം മുന്നോക്ക വിഭാഗം വോട്ടുകള്‍ പോവാതിരിക്കാന്‍ അവര്‍ക്ക് വേണ്ടി ഗ്രാമസഭകളും നടത്തിയിട്ടുണ്ട്. 30 സീറ്റുകളില്‍ പ്രിയങ്ക അറിയപ്പെടുന്ന നേതാവാണ് ഇപ്പോള്‍.

പ്രിയങ്കയുടെ സ്റ്റാര്‍ ക്യാമ്പയിന്‍

പ്രിയങ്കയുടെ സ്റ്റാര്‍ ക്യാമ്പയിന്‍

മോദിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇതുവരെ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിനായി പോകുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, എന്നിവയ്ക്ക് പുറമേ കേരളത്തിലും പ്രിയങ്ക പ്രചാരണത്തിനായി എത്തും. ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുസരിച്ച് പ്രിയങ്കയെ നേതാവായി അംഗീകരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും തയ്യാറാണ്. ഇത് വിഭാഗീയത ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷ.

ഹരിയാനയും മഹാരാഷ്ട്രയും

ഹരിയാനയും മഹാരാഷ്ട്രയും

ഹരിയാനയും മഹാരാഷ്ട്രയും കോണ്‍ഗ്രസ് കനത്ത വിഭാഗീയത നേരിടുന്ന സംസ്ഥാനങ്ങളാണ്. വിജയസാധ്യത ഇതുവഴി മങ്ങിപ്പോവരുതെന്ന് ഇവിടെയുള്ള പ്രവര്‍ത്തകരെ പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ബിജെപിയില്‍ നിന്ന് നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കണമെന്നാണ് ഹരിയാനയില്‍ പ്രിയങ്ക നല്‍കിയ നിര്‍ദേശം. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തണമെന്നാണ് നിര്‍ദേശം. ശിവസേന ദുര്‍ബലമായാല്‍ അത് ബിജെപിയെ ദോഷകരമായി ബാധിക്കും.

40 നേതാക്കള്‍

40 നേതാക്കള്‍

കോണ്‍ഗ്രസിന് 40 നേതാക്കളാണ് സ്റ്റാര്‍ ക്യാമ്പയിനര്‍മാരായി ഉള്ളത് ബീഹാറില്‍ പ്രധാന പ്രചാരകന്‍ ശത്രുഘ്‌നന്‍ സിന്‍ഹയായിരിക്കും. തമിഴ്‌നാട്ടില്‍ സഞ്ജയ് ദത്താണ് പ്രചാരകന്‍. പ്രിയങ്ക നയിക്കുന്ന പ്രചാരണങ്ങള്‍ കൂടുതല്‍ സ്ത്രീകളുള്ള മേഖലയാണ്. ഇതിന് പുറമേ റോഡ്‌ഷോയും ഉണ്ടാകും. സ്ത്രീകള്‍ക്കായി പ്രത്യേകം സന്ദര്‍ശനവും പ്രിയങ്ക അനുവദിക്കും. ഇവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ നേരിട്ട് വീടുകള്‍ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!

English summary
priyanka will be star campaigner of congress will campaign in 5 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X