കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ കടന്നുവരവ്; കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടാക്കുന്നത് വിപ്ലവകരമായ മാറ്റങ്ങള്‍, പ്രതികരണം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് കരുത്തുപകരാന്‍ സംഘടനതലത്തില്‍ വന്‍ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറയായി നിയമിച്ചതാണ് സംഘടനാ സംവിധാനത്തിലെ പ്രധാനമാറ്റം. പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്ന കോണ്‍ഗ്രസിന്റെ നീക്കം അതീവ ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നോക്കികാണുന്നത്.

എഐസിസി സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലും പാര്‍ട്ടി അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അടുത്തമാസം ആദ്യം വാരം തന്നെ പ്രിയങ്ക ഗാന്ധി ചുമതലയേല്‍ക്കും. പ്രിയങ്ക ഗാന്ധിയുടെ നിയമനത്തിന് പിന്നാലെ അവര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രതീക്ഷകളും അവര്‍ പങ്കുവെയ്ക്കുന്നു.

കഴിവുറ്റ നേതാവ്

കഴിവുറ്റ നേതാവ്

പ്രിയങ്ക ഗാന്ധി കഴിവുറ്റ നേതാവാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സഹോദരി തനിക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണ്. പ്രതിരോധത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനല്ല മുന്നേറ്റം തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി

യുപിയില്‍ അഖിലേഷ്, മായാവതി എന്നിവരോട് എതിര്‍പ്പില്ല, കോണ്‍ഗ്രസ് എസ്പി, ബിഎസ്പി സഖ്യത്തിന്റെ ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ്. തിരഞ്ഞെടുപ്പിന് ശേഷം എസ്പി-ബിഎസ്പി എന്നിവരോട് സഹകരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

തന്ത്രങ്ങള്‍ ഒരുക്കുക

തന്ത്രങ്ങള്‍ ഒരുക്കുക

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ സംഘടനാ ചുമതല നല്‍കിയതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ ഒരുക്കുക പ്രിയങ്ക ഗാന്ധിയായിരിക്കും. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യനീക്കങ്ങള്‍ മുന്നില്‍ കണ്ടുള്ള തന്ത്രങ്ങള്‍ക്കായിരിക്കും പ്രിയങ്ക രൂപം നല്‍കുക.

വന്‍ ചനലങ്ങള്‍ സൃഷ്ടിക്കും

വന്‍ ചനലങ്ങള്‍ സൃഷ്ടിക്കും

പ്രിയങ്ക ഗാന്ധി സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചനലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കെസി വേണുഗോപാല്‍ എംപി അഭിപ്രായപ്പെട്ടത്. 2019 ല്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ വേണ്ടതായിരുന്നു

നേരത്തെ വേണ്ടതായിരുന്നു

പ്രിയങ്ക ഗാന്ധിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കുറച്ചു നേരത്തെ കൊണ്ടുവരേണ്ടതായിരുന്നു എന്നാണ് കെപിസിസി പ്രസഡന്റ് മുള്ളപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. തീരുമാനം ഏറെ വൈകിപോയി. പ്രവര്‍ത്തകര്‍ ഏറെ നാളായി ആഗ്രഹിക്കുന്നതാണ.് പ്രിയങ്കയുടെ നേതൃപാടവം കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ന്ഗമ പറഞ്ഞത്

ന്ഗമ പറഞ്ഞത്

പ്രിയങ്ക നേതൃപദവയിലെത്തിയതില്‍ ഏറെ സന്താഷമുണ്ടെന്നായിരുന്നു നടിയും കോണ്‍ഗ്രസ് നേതാവുമായ ന്ഗമ പറഞ്ഞത്. പ്രിയങ്ക എത്തുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

മാറ്റങ്ങള്‍

മാറ്റങ്ങള്‍

പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പുറമെ കെസി വേണുഗോപാലിനെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഗുലാംനബി ആസാദിനെ യുപിയുടെ ചുമതലയില്‍ നിന്ന് ഹരിയാനയുടെ ചുമതലയിലേക്ക് മാറ്റുകയും ചെയ്തു.

ജ്യോതിരാദിത്യ സിന്ധ്യയേയും

ജ്യോതിരാദിത്യ സിന്ധ്യയേയും

മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷനായ ജ്യോതിരാദിത്യ സിന്ധ്യയേയും എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

ബിജെപി എതിരേറ്റത്

ബിജെപി എതിരേറ്റത്

അതേസമയം പ്രിയങ്കാ ഗാന്ധിയുടെ നിയമനത്തെ പരിഹാസത്തോടെയാണ് ബിജെപി എതിരേറ്റത്. പ്രിയങ്ക ഗാന്ധിയുടെ നിയമനത്തിലൂടെ രാഹുല്‍ ഗാന്ധി പരാജയമാണഎന്ന് കോണ്‍ഗ്രസ് പരസ്യമായി വിളിച്ചുപറയുകയാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം

പരിഹാരം

പരിഹാരം

സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താന്‍ പലരും തയ്യാറാവുന്നില്ല. ഇതിനു പരിഹാരമായി കുടുംബത്തില്‍ നിന്ന് കണ്ടെത്തിയ പരിഹാരമാണ് പ്രിയങ്കയെ. രാഹുലിന് ഊന്നുവടി പോലെയാണ് പ്രിയങ്കയെന്നും ബിജെപി വക്തമാവ് സാംബിത് പാത്ര പറഞ്ഞു

പരാജയഭീതി

പരാജയഭീതി

ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം, കോണ്‍ഗ്രസിനാവട്ടെ കുടംബമാണ് പാര്‍ട്ടി. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തേക്ക് ചിന്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് പ്രിയങ്കയുടെ നിയമനമെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ പരാജയഭീതി പൂണ്ട ബിജെപിയുടെ ജല്‍പനങ്ങള്‍ മാത്രമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുല്‍, കരുത്തേകാന്‍ സച്ചിന്‍ പെെലറ്റ്, ജോതിരാധിത്യ സിന്ധ്യ, പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്‍റെ അടുത്ത തലമുറയും ഭദ്രമാണ്. ബിജെപിക്ക് എടുത്തുകാട്ടാന്‍ ആരാണുള്ളതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

English summary
priyanka will makes waves in national politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X