Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം പോയാലും ആപ്പ് കോണ്‍ഗ്രസിനെ വിടില്ല

ദില്ലി: വാഗ്ദാനങ്ങളുടെ ഒരു കലവറയായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്. ഓരോ കുടുംബത്തിനും പ്രതിദിനം 70 ലിറ്റര്‍ വെള്ളം, വൈദ്യുതി ബില്ലില്‍ അമ്പത് ശതമാനത്തിന്റെ കുറവ്, അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടങ്ങിയവയാണ് ആപ്പ് വാഗ്ദാനങ്ങളിലെ ഹൈലൈറ്റ്. ഇതില്‍ എന്തൊക്കെ നടത്താന്‍ ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പറ്റും എന്നുള്ളത് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്.

കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി തലസ്ഥാനത്ത് ഇപ്പോള്‍ അധികാരത്തില്‍ എത്തിയിരിക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളാണ് ആപ്പിന്റെ പെട്ടിയില്‍ വീണത്. അല്ലാതെ ബി ജെ പിക്കെതിരായ ജനവിധി ആയിരുന്നില്ല അത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി പോലെ മുഖ്യമന്ത്രി ഷീല ദീക്ഷിത് വരെ കണ്ണിയായ കേസുകള്‍ തലസ്ഥാനത്ത് തെളിയാനുണ്ട്.

aap

ഒരേസമയം കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുക എന്ന ദുഷ്‌കരമായ ദൗത്യമാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നിലുള്ളത്. തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന ഒരു സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതുപോലെ പറഞ്ഞത് എളുപ്പം വിഴുങ്ങാന്‍ ആം ആദ്മി പാര്‍ട്ടിക്കും പറ്റില്ല.

സര്‍ക്കാര്‍ താഴെ വീണാലും കോണ്‍ഗ്രസിനെതിരായ അന്വേഷണം തുടരും എന്നാണ് എ എ പി നേതാക്കള്‍ ഇപ്പോളും പറയുന്നത്. അഥവാ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച് സര്‍ക്കാര്‍ വീണാലും തങ്ങള്‍ക്ക് പ്രശ്‌നമില്ല എന്ന് സീനിയര്‍ നേതാക്കളായ അരവിന്ദ് കെജ്രിവാളും യോഗേന്ദ്ര യാദവും പറയുന്നു. എന്നാല്‍ അധികാരം നല്‍കുന്ന സൗകര്യങ്ങളെ വേണ്ടെന്ന് വെക്കാനും പറഞ്ഞ വാക്കില്‍ ഉറച്ചു നില്‍ക്കാനും ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമോ? ഇന്ദ്രപ്രസ്ഥം കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+