കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രധാനമന്ത്രിയെ വധിക്കും'; അജ്ഞാത സന്ദേശമന്വേഷിച്ച് പോലീസ്

  • By അക്ഷയ്‌
Google Oneindia Malayalam News

കോഴിക്കോട്: ബിജെപി നാഷണല്‍ കൊണ്‍സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഇന്റര്‍നെറ്റ് വഴി അജ്ഞാത സന്ദേശം. ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍ സന്ദേശം ഗള്‍ഫില്‍ നിന്നാണെന്നു വന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴച പുലര്‍ച്ചെയാണ് വധഭീഷണിയുമായി ഫോണ്‍ കോള്‍ വന്നതെന്ന് പോലീസ് പറഞ്ഞു. പൂര്‍ണമായും ഹിന്ദിയിലായിരുന്ന സന്ദേശത്തിനു പിന്നില്‍ ആരെന്നു കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ പ്രധാനമന്ത്രി രണ്ടു ദിവസം താമസിച്ചിരുന്നു. കൗണ്‍സിലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

Narendra Modi

എന്നാല്‍ സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന വിവാദം ഒഴിവാക്കുന്നതിനായി ഡിജിപിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അതുകൊണ്ട് നരേന്ദ്ര മോദി കേരളത്തിലെത്തിയിട്ടും സംഭവം പുറം ലോകമറിയാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കുകയായിരുന്നു.

English summary
Investigations are underway on the bomb threat received during Prime Minister Narendra Modi’s visit here on September 24 and cases have registered under various sections of IPC and Armed Police Act, police said today. An anonymous caller, who spoke in Hindi, had told the Nadakavu police that a bomb would be thrown during Modi’s visit who was to participate in the BJP national Council meet here on September 24, they said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X