• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴ്‌നാട്ടില്‍ 31,400 കോടി രൂപയുടെ പദ്ധതികള്‍: ഉദ്ഘാടനം ചെയ്യാന്‍ 26 ന് മോദിയെത്തും

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മേയ് 26 ന് ഹൈദരാബാദും ചെന്നൈയും സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് ഹൈദ്രാബാദിന്റെ (ഐ.എസ്.ബി ഹൈദരാബാദ് ) 20 വര്‍ഷം പൂര്‍ത്തിയാകുന്ന ആഘോഷത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 2022 ലെ ബിരുദാനന്തര ബിരുദ (പി.ജി.പി) ക്ലാസ്സിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയും ചെയ്യും. വൈകുന്നേരം 5:45ന്, ചെന്നൈയിലെ ജെ.എല്‍.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി 31,400 കോടിയിലധികം വരുന്ന 11 പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും.

ചെന്നൈ മേഖലയിലെ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ പരിവര്‍ത്തനപരമായ സ്വാധീനം ചെലുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതികള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2900 കോടി രൂപയിലേറെ ചെലവുവന്ന അഞ്ച് പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മധുര-തേനി (റെയില്‍വേ ഗേജ് മാറ്റല്‍ പദ്ധതി), 500 കോടിയിലേറെ രൂപചെലവഴിച്ച് നിര്‍മ്മിച്ച പദ്ധതി എത്തപ്പെടലിന് സൗകര്യമൊരുക്കുകയും മേഖലയിലെ വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.

താംബരത്തിനും ചെങ്കല്‍പേട്ടിനുമിടയില്‍ 590 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാം റെയില്‍വേ ലൈന്‍ കൂടുതല്‍ സബര്‍ബന്‍ സര്‍വീസുകളുടെ നടത്തിപ്പിന് സൗകര്യമൊരുക്കുകയും, അങ്ങനെ കൂടുതല്‍ തെരഞ്ഞെടുക്കല്‍ (ഓപ്ഷന്‍) വാഗ്ദാനം ചെയ്യുകയും യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഏകദേശം 850 കോടി രൂപയും 910 കോടി രൂപയും ചെലവഴിച്ച് നിര്‍മ്മിച്ച '' എന്നൂര്‍-തിരുവള്ളുവര്‍-ബംഗലൂരു-പുതുച്ചേരി-നാഗപട്ടണം-മധുരൈ-തുത്തുക്കുടി-പ്രകൃതിവാതക പൈപ്പ്‌ലൈന്‍ (ഇ.ടി.ബി.പി.എന്‍.എം.ടി.പി.എല്‍) പദ്ധതിയുടെ 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്നൂര്‍-ചെങ്കല്‍പട്ട് ഭാഗവും 271 കിലോമീറ്റര്‍ നീളമുള്ള തിരുവള്ളൂര്‍-ബെംഗളൂരു ഭാഗവും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള പ്രകൃതി വാതക വിതരണം സുഗമമാക്കും. പ്രധാനമന്ത്രി ആവാസ് യോജന-നഗരം പദ്ധതിക്ക് കീഴില്‍ 116 കോടി രൂപ ചെലവില്‍ ചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 1152 വീടുകളുടെ ഉദ്ഘാടനപരിപാടിക്കും ചടങ്ങ് സാക്ഷ്യം വഹിക്കും.

28,500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആറ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ചെന്നൈ എഗ്‌മോര്‍, രാമേശ്വരം, മധുരൈ, കാട്പാടി, കന്യാകുമാരി എന്നീ അഞ്ച് റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും പരിപാടിയില്‍ നടക്കും. 1800 കോടിയിലധികം രൂപ ചെലവിട്ട് പൂര്‍ത്തീകരിക്കുന്ന ഈ പദ്ധതിയി ആധുനിക സൗകര്യങ്ങളിലൂടെ യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.

ചെന്നൈയിലെ 1400 കോടി രൂപയിലധികം ചെലവുവരുന്ന ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഇത് ഒന്നിലധികം ഗതാഗതമാര്‍ഗ്ഗങ്ങളിലൂടെ (ഇന്റര്‍മോഡല്‍) തടസ്സമില്ലാത്ത ചരക്ക് നീക്കവും വിവിധോദ്ദേശ പ്രവര്‍ത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു.

English summary
Projects worth Rs 31,400 crore in Tamil Nadu: narendra Modi to inaugurate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X