ബിജെപിക്ക് ആപ്പ് വച്ച് അമിത് ഷായുടെ 'ഹിന്ദി'; ദക്ഷിണേന്ത്യയില്‍ വന്‍ പ്രതിഷേധം, ജനം തെരുവിലേക്ക്
ബെംഗളൂരു/ചെന്നൈ: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ ദക്ഷിണേന്ത്യയില്‍ കടുത്ത പ്രതിഷേധം. മേഖലയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പാളിയേക്കും. കര്‍ണാടകയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം ആരംഭിച്ചു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് കന്നഡ സംഘടനകള്‍ മാര്‍ച്ച് നടത്തി.
തമിഴ്നാട്ടില്‍ ഡിഎംകെ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയും അമിത് ഷായുടെ ആവശ്യം തള്ളി. വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചതിന് പിന്നാലെയാണ് ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന നിലപാടുമായി അമിത് ഷാ രംഗത്തുവരുന്നത്. ഹിന്ദി രാജ്യത്തെ ഐക്യപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്ന ന്യായം. എന്നാല്‍ ഇത് ബിജെപിക്കെതിരായ വികാരം വളര്‍ത്താന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഒരു രാജ്യം ഒരു ഭാഷ
ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് അമിത് ഷാ ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. ഹിന്ദി രാജ്യാന്തര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഭാഷയാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഗാന്ധിജിയുടെയും പട്ടേലിന്റെയും സ്വപ്നമാണിതെന്നും അമിത് ഷാ പറഞ്ഞു.

പ്രതിഷേധവുമായി നേതാക്കള്‍
രാജ്യത്തെ ഐക്യം നശിപ്പിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി എടുക്കുന്നതെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് പറഞ്ഞു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, എച്ച്ഡി കുമാരസ്വാമി എന്നിവരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കര്‍ണാടക രണധീര പാഡെ ഉള്‍പ്പെടെയുള്ള കന്നഡ സംഘടനകളും രംഗത്തുവന്നു.

മോദി വിശദീകരിക്കണം
അമിത് ഷായുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടു. മറ്റൊരു ഭാഷാ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഡിഎംകെ. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. ഇത് നശിപ്പിക്കുകയാണ് ബിജെപി. അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ് ജനതയുടെ രക്തത്തില്‍ ഹിന്ദിയില്ല
തമിഴ് ജനതയുടെ രക്തത്തില്‍ ഹിന്ദിയില്ലെന്ന് സ്റ്റാലിന് നേരത്തെയും വ്യക്തമാക്കിയതാണ്. പരീക്ഷകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നു. അതുപോലെ അമിത് ഷായുടെ പ്രസ്താവനയെയും എതിര്‍ക്കുമെന്നും സ്റ്റാലിന് വ്യക്തമാക്കി.

ആര്‍എസ്എസ് അജണ്ട
ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസ് ആരോപിച്ചു. അറിവിന്റെ അടിസ്ഥാനമാണ് ഭാഷ. അത് സമ്മര്‍ദ്ദത്തിലൂടെ നടപ്പാക്കേണ്ടതല്ല. ഹിന്ദിക്കെതിരെ അല്ല പ്രതിഷേധം. അത് നിര്‍ബന്ധിക്കുന്നതിനെതിരെ ആണെന്നും സിദ്ധരാമയ്യ പറഞ്ഞു.

കന്നഡ ഭാഷാ ദിനവും
ഹിന്ദി ദിനാചരണം ദേശവ്യാപകമാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സിദ്ധരാമയ്യയും ജെഡിഎസ് നേതാവ് കുമാരസ്വാമിയും പറഞ്ഞു. ഇത്തരത്തില്‍ കന്നഡ ഭാഷാ ദിനവും ആചരിക്കപ്പെടുമോ എന്നു കുമാരസ്വാമി ചോദിച്ചു. ഡിഎംകെ അടുത്ത ദിവസം എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ടെന്നും ഭാഷാ വിഷയം ചര്‍ച്ച ചെയ്ത് സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി
ദക്ഷിണേന്ത്യയില്‍ ഹിന്ദിക്കെതിരെ മുമ്പ് നടന്ന പല പ്രതിഷേധങ്ങളും അക്രമസംഭവങ്ങളിലെത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരായ വികാരം വളര്‍ത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പുതിയ സമരം ഉപയോഗിച്ചേക്കാം. ഇതാകട്ടെ ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയുമാകും.

എല്ലാ പൗരന്മാര്ക്കും അവരുടെ ഭാഷ
ഹിന്ദി എല്ലാവരുടെയും മാതൃഭാഷയല്ലെന്ന് എംഐഎം നേതാവ് ഒവൈസി പറഞ്ഞു. മറ്റു ഭാഷകളുടെ സൗന്ദര്യത്തെ കാണാന്‍ ശ്രമിക്കണം. എല്ലാ പൗരന്മാര്ക്കും അവരുടെ ഭാഷ സംസാരിക്കാനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 29 നല്‍കുന്നുണ്ട്. ഹിന്ദി, ഹിന്ദു, ഹിന്ദുത്വം എന്നിവയേക്കാള്‍ എത്രയോ വലുതാണ് ഇന്ത്യ എന്നും ലോക്സഭാ എംപിയായ ഒവൈസി കൂട്ടിച്ചേര്‍ത്തു.

മമതയുടെ നിലപാട്
ഹിന്ദി ദിനാചരണത്തോട് അനുകൂലമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പ്രതികരിച്ചത്. ഒട്ടേറെ ഭാഷകള്‍ നമ്മള് പഠിക്കുമെങ്കിലും മാതൃഭാഷ മറക്കരുതെന്ന് അവര്‍ പറഞ്ഞു. എല്ലാ ഭാഷകളും സംസ്കാരങ്ങളും തുല്യമായി ബഹുമാനിക്കപ്പെടണമെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

നയരേഖ മാറ്റി
സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെതിരെ തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. തമിഴ്നാടിന് പുറമെ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥനങ്ങളിലും കരട് രേഖയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പിന്നീട് കരട് രേഖയില്‍ കേന്ദ്രം മാറ്റംവരുത്തി.

സപ്തംബര്‍ 14
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി എഴുതിച്ചേര്‍ത്തിരുന്നു. പിന്നീട് എല്ലാ വര്‍ഷവും സപ്തംബര്‍ 14 ഹിന്ദി ദിനമായി ആചരിക്കുന്നുണ്ട്. രാജ്യം അംഗീകരിച്ച 22 ഭാഷകളില്‍ ഒന്നാണ് ഹിന്ദി. ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന നാലാമത്തെ ഭാഷയും ഹിന്ദിയാണെന്നാണ് കണക്കാപ്പെടുന്നത്.
അമിത് ഷായുടെ 'ഹിന്ദി' പൊളിച്ചടുക്കി ഒവൈസി; ഹിന്ദി, ഹിന്ദു, ഹിന്ദുത്വം... എല്ലാത്തിലും വലുത് ഇന്ത്യ
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications