കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി റാലിയില്‍ മോദിക്കെതിരെ പ്രതിഷേധം; പ്രതിഷേധം പൗരത്വ നിയമ ഭേദഗതി പരാമര്‍ശത്തിനിടെ

Google Oneindia Malayalam News

ദില്ലി: രാംലീല മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്തി നരേന്ദ്ര മോദിക്ക് നേരെ പ്രതിഷേധം. പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ പൗരത്വ നിയമഭേദഗതിയെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ കാണികള്‍ക്കിടിയില്‍ നിന്നും ഒരാള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ സേന പിടികൂടി. ഒരു വ്യക്തിമാത്രമാണ് പ്രതിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിച്ച് നരേന്ദ്ര മോദി, 'മുസ്ലീംകളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു'പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിച്ച് നരേന്ദ്ര മോദി, 'മുസ്ലീംകളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു'

പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുവെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് രാംലീല മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം, പൗരത്വ നിയമഭേദക്കെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിലാണ് നരേന്ദ്രമോദി വിമര്‍ശിച്ചത്. ചിലര്‍ രാജ്യത്തെ മുസ്ലിം സഹോദരങ്ങളെ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു.

modi

പ്രതിഷേധങ്ങളുടെ മറവില്‍ ബസുകളും ട്രെയിനുകളും കച്ചവട സ്ഥാപനങ്ങളും ആക്രമിക്കുന്നു. രാഷ്ട്രീയം മുന്നില്‍ കണ്ടാണ് അവര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത്. താന്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മോദിയെ വെറുത്തോളൂ ഇന്ത്യയെ വെറുക്കരുത്. തന്നെ ഉന്നം വെച്ചോളൂ. പക്ഷെ എന്തിനാണ് പൊതുമുതല്‍ നശിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കുടിയേറ്റ മുസ്ലീംങ്ങൾക്ക് വർക്ക് പെർമിറ്റ് നൽകാം;പിണറായിയുടെ വാക്കുകൾ ഗാലറിക്ക് വേണ്ടി:വി മുരളീധരൻകുടിയേറ്റ മുസ്ലീംങ്ങൾക്ക് വർക്ക് പെർമിറ്റ് നൽകാം;പിണറായിയുടെ വാക്കുകൾ ഗാലറിക്ക് വേണ്ടി:വി മുരളീധരൻ

പ്രതിഷേധങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങലെ ആളിക്കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഈ നിയമം ആരുടേയും പൗരത്വത്തേയും ബാധിക്കില്ല. 130 കോടി ജനങ്ങളെ ബാധിക്കില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ രാജ്യത്തിന്‍റെ മക്കളാണ്. അവരെ ഒരിക്കലും നിയമം ബാധിക്കില്ല. ആസാമിന് മാത്രമാണ് എന്‍ആര്‍സി നടപ്പിലാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
protest against Modi at Ramlila Maidan in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X