ദില്ലിയിൽ വീണ്ടും സംഘർഷം, പ്രതിഷേധക്കാർ ബസുകൾ കത്തിച്ചു, പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം, സംഘർഷത്തിന് ശേഷം 3 പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ പരുക്കുകളുടെ സ്വാഭാവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
സീലാംപൂരിലെ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ
#WATCH Delhi: Earlier visuals of protesters targeting policemen in Seelampur. #CitizenshipAmendmentAct pic.twitter.com/JPJLub29ln
— ANI (@ANI) December 17, 2019
ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാൾ. പക്വതയുള്ളൊരു സമൂഹത്തിന് ഒരു തരത്തിലുള്ള അക്രമങ്ങളും അംഗീകരിക്കാൻ കഴിയില്ല, അക്രമത്തിലൂടെ ഒന്നും നേടിയെടുക്കാൻ കഴിയില്ല. നിങ്ങളുടെ ശബ്ദം സമാധാനപരമായി മുന്നോട്ട് വയ്ക്കണമെന്നും അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ വീണ്ടം യുദ്ധക്കളമായി രാജ്യ തലസ്ഥാനം. കിഴക്കൻ ദില്ലിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. ബസുകൾക്ക് തീയിട്ട പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലേറ് നടത്തി. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. അതേസമയം അലിഗഡ്, ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹർജിക്കാർക്ക് ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.













Click it and Unblock the Notifications