റിപ്പോര്‍ട്ട് കാണുന്നതിന് മുമ്പ് എന്തിന് പ്രതിഷേധിച്ചു; ഗുസ്തി താരങ്ങള്‍ക്കെതിരെ പിടി ഉഷ
ദില്ലി: റെസ്ലിംഗ് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണത്തില്‍, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ. പരസ്യമാുള്ള പ്രതിഷേധം തീര്‍ത്തും ശരിയല്ലെന്ന് അവര്‍ പറഞ്ഞു. ബിജെപി എംപിയായ ബ്രിജ്ഭൂഷണ്‍ ആരോപണത്തെ നേരത്തെ തള്ളിയതാണ്.
താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ അവസാനം വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവരാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേദിക്കുന്നത്. ഇവരുടെ പരാതി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.

വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പിടി ഉഷയ്ക്കും കത്തയച്ചിട്ടുണ്ട്. എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തുനില്‍ക്കാന്‍ ഗുസ്തി താരങ്ങള്‍ തയ്യാറായില്ലെന്ന് ഉഷ തുറന്നടിച്ചു. ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കമ്മിറ്റി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരാനുണ്ടായിരുന്നു.
എന്നാല്‍ ഈ താരങ്ങള്‍ ദില്ലിയില്‍ പരസ്യമായ പ്രതിഷേധത്തിനിറങ്ങുകയായിരുന്നുവെന്നും ഉഷ പറഞ്ഞു. ഈ പ്രതിഷേധം അച്ചടക്കമില്ലായ്മയ്ക്ക് സമാനമാണെന്നും അവര്‍ പറഞ്ഞു. തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിക്കുകയല്ല ഈ ഗുസ്തി താരങ്ങള്‍ ചെയ്യേണ്ടിയിരുന്നതെന്നും ഉഷ വ്യക്തമാക്കി.ഈ താരങ്ങള്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിനായി കാത്തിരിക്കണമായിരുന്നു. ഇന്നവര്‍ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, രാജ്യത്തിനും, കായിക മേഖലയ്ക്കും ഒട്ടും നല്ലതായ കാര്യങ്ങളല്ല. ഇതൊരു നെഗറ്റീവ് സമീപനമാണെന്നും ഉഷ ആരോപിച്ചു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
കായിക മന്ത്രി അനുരാഗ് താക്കൂറാണ് കമ്മിറ്റി രൂപീകരിച്ചത്. റെസ്ലിംഗ് ഫെഡറേഷനും, അധ്യക്ഷനുമെതിരെയായിരുന്നു അന്വേഷണം. ആ കമ്മിറ്റിയോട് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ അഞ്ചിനായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കായിക മന്ത്രാലയം ഈ റിപ്പോര്‍ട്ട് പരസ്യമാക്കിയിരുന്നില്ല. ആറംഗ കമ്മിറ്റിയെയായിരുന്നു മന്ത്രി നിയോഗിച്ചിരുന്നത്.
ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി നേരത്തെ സംസാരിച്ചതാണെന്ന് മന്ത്രി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ കായിക താരങ്ങള്‍ക്കായി എല്ലാ വിധ സഹായങ്ങളും നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അവരുമായി സംസാരിച്ചത്. അവര്‍ക്ക് വേണ്ടി കമ്മിറ്റിയുണ്ടാക്കി. അവരുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ലെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
അതേസമയം പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടിരുന്നു. ബിജെപി എംപിക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. മോദി ഞങ്ങളെ മക്കളെന്നാണ് വിളിച്ചത്. അദ്ദേഹം ഞങ്ങളുടെ പരാതി കേള്‍ക്കുമെന്നാണ് വിശ്വാസമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications