കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ആർഎസ്എസ് ആസ്ഥാനത്തെ സന്തോഷം എന്നെ ആശ്ചര്യപ്പെടുത്തി''; ഗാന്ധിവധം ഓർത്തെടുത്ത് മാധ്യമപ്രവർത്തകൻ

Google Oneindia Malayalam News

മഹാത്മാ ഗാന്ധിയുടെ150ാം ജന്മദിനം രാജ്യം ആചരിക്കുമ്പോൾ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട നടുക്കുന്ന ഓർമകൾ പങ്കുവയ്ക്കുകയാണ് പിടിഐയുടെ മാധ്യമ പ്രവർത്തകനായിരുന്നു വാൾട്ടർ ആൽഫ്രഡ്. പ്രായം നൂറ് പിന്നിട്ടെങ്കിലും ഗാന്ധിവധവും അതേ തുടർന്ന് രാജ്യം കണ്ട നാടകീയ സംഭവങ്ങളും തെളിഞ്ഞു നിൽക്കുകയാണ് വാൾട്ടറിന്റെ ഓർമകളിൽ ഇന്നും. ആ നടുക്കുന്ന ദിനത്തെ അദ്ദേഹം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്..

 ഗോഡ്സെയുടെ കഴുത്തിൽ വീണ കൊലക്കയർ ഊരി മാറ്റുകയാണ് സംഘപരിവാർ, രൂക്ഷ വിമർശനവുമായി ഐസക് ഗോഡ്സെയുടെ കഴുത്തിൽ വീണ കൊലക്കയർ ഊരി മാറ്റുകയാണ് സംഘപരിവാർ, രൂക്ഷ വിമർശനവുമായി ഐസക്

നാഗ്പൂരിലെ പിടിഐയുടെ റിപ്പോർട്ടറായിരുന്നു ആ സമയം. ദില്ലിയിലെ ബിർള ഹൗസിൽ നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ ആ വൈകുന്നേരം താൻ ഓഫീസിലായിരുന്നു താൻ. ചില ന്യൂസ് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വൈകുന്നേരം ആറരയോടെ ഓഫീസിലെ ഫോൺ റിംഗ് ചെയ്തു. ഫോണെടുത്തപ്പോൾ മഹാത്മാ ഗാന്ധി വധിക്കപ്പെട്ടു എന്ന വാർത്തയാണ് കേട്ടതെന്ന് ആൽഫ്രഡ് ഓർക്കുന്നു.

gandhi

തന്റെ സഹപ്രവർത്തകനായിരുന്ന പോങ്കേഷേ ആയിരുന്നു ഫോണിൽ മറുതലയ്ക്കൽ. സായാഹ്ന പ്രാർത്ഥനയ്ക്കായി പോകുന്നതിനിടെയാണ് ഗാന്ധിജിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് മാത്രം അറിയിച്ചു. മനസാന്നിധ്യം കൈവിടാതെ ഞാൻ പിടിച്ചു നിന്നു.

പോങ്കെഷെ നൽകിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ വാർത്തയുടെ ആദ്യ കോപ്പി ടൈപ്പ് ചെയ്തു തുടങ്ങി. എന്നെ കൂടാതെ രണ്ട് ജീവനക്കാർ കൂടി മാത്രമെ ആ സമയം ഓഫീസിൽ ഉണ്ടായിരുന്നുള്ളു. ടെലിപ്രിന്റർ പോലുള്ള സംവിധാനങ്ങളൊന്നും അന്നില്ലായിരുന്നു. ഒരു ഇംഗ്ലീഷ് ദിനപ്പത്രം ഉൾപ്പെടെ ഞങ്ങളുടെ ആറ് വരിക്കാർക്ക് ജീവനക്കാർ വാർത്തയുടെ കോപ്പി എത്തിച്ച് നൽകി.

ഈ സമയം ഓഫീസിലേക്ക് ഫോൺ പ്രവാഹമായിരുന്നു. ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും കൃത്യമായി എഴുതിയെടുക്കും. കോപ്പികൾ തയ്യാറാക്കി ആറ് വരിക്കാർക്കും പ്യൂൺ മുഖേൻ കൊടുത്തയ്ക്കും. വികാര പ്രകടനങ്ങൾക്കുള്ള സമയം ആ ദിവസം ലഭിച്ചെന്നും തന്റെ ഔദ്യോഗിക ജീവിതത്തിലെ നിർണായക ദിനമായിരുന്നുവെന്നും ആൽഫ്രഡ് ഓർത്തെടുക്കുന്നു. ഗോഡ്സെയുടെ അറസ്റ്റിനെ കുറിച്ചും ആർഎസ്എസ് ബന്ധത്തെക്കുറിച്ചും സ്റ്റോറികൾ ചെയ്യണമായിരുന്നു.

ഗാന്ധിജിയുടെ മരണത്തിന് പിറ്റേ ദിവസം നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പോയിരുന്നു. അവിടെയുള്ള ആളുകളുടെ മുഖത്തെ സന്തോഷം എന്നെ അത്ഭുതപ്പെടുത്തി. സന്തോഷം മറച്ച് വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അവർക്ക് ഗാന്ധിജിയേയും നെഹ്റുവിനേയും ഇഷ്ടം ഉണ്ടായിരുന്നില്ല. എങ്കിലും ഈ രീതിയിൽ അവർ പ്രതികരിക്കുമെന്ന് ഞാൻ കരുതിയില്ല- വാൾട്ടർ ആൽഫ്രഡ് ഓർത്തെടുക്കുന്നു.

ഗാന്ധിജിയുടെ മരണത്തിന് മുമ്പ് അദ്ദേഹം പങ്കെടുത്ത ചില സമ്മേളനങ്ങളിൽ പോയതിനെ കുറിച്ചും ആൽഫ്രഡ് ഓർത്തെടുത്തു. മുംബൈയിലെ ഗോവാലിയ ടാങ്കിൽ മഹാത്മാ ഗാന്ധി ക്വിററ് ഇന്ത്യാ പ്രഖ്യാപനം നടത്തിയപ്പോൾ അതിന് സാക്ഷിയാകാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

English summary
PTI Journalist Walter Alfred shared his memories about assassination of Mahatma Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X