മുടി പിടിച്ച് വലിക്കുന്നു, വടി കൊണ്ട് അടിക്കുന്നു; ബംഗളൂരുവിൽ നടുറോഡിൽ പരസ്പരം അടികൂടി വിദ്യാർത്ഥിനികൾ
ബംഗളൂരു; ബംഗളൂരു ബിഷപ്പ് കോട്ടൺ ഗേൾസ് സ്‌കൂളിൽ വിദ്യാർത്ഥികളുടെ സംഘർഷം. സ്കൂളിന് പരിസരത്തെ റോഡിൽ പരസ്പരം ഏറ്റുമുട്ടുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥിനികളാണ് ഏറെ അക്രമാസക്തമായി റോഡിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചത്. ഇവർ തമ്മിൽ പരസ്പരം അടികൂടുന്നതും മുടി പിടിച്ച് വലിക്കുന്നതും അസഭ്യം പറയുന്നതും എല്ലാം വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.
ചില വിദ്യാത്ഥികളുടെ മാതാപിതാക്കളും അക്രമാസക്തമായ കലഹത്തിൽ പങ്കുചേരുന്നതായി കാണാം. ചില വിദ്യാർത്ഥികൾ വടികൾ ഉപയോഗിച്ചും സഹ വിദ്യാർത്ഥികളെ മർദിക്കുന്നുണ്ട്. അതേ സമയം ഒരു വിദ്യാർത്ഥി തന്റെ സഹപാഠിയെ മുടിയിൽ പിടിച്ച് വലിച്ച് കോണിപ്പടിയിൽ നിന്ന് താഴെയിടാൻ ശ്രമിക്കുന്നതും പുറത്ത് വന്നിരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. അക്രമാസക്തമായ സംഘർഷത്തിൽ പലർക്കും പരിക്ക് സംഭവിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഘർഷത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഏറെ വിവിദാമായ ഈ സംഭവത്തിൽ സ്കൂളിന്റെ ഭാ ഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

ചില വഴിയാത്രക്കാർ വിദ്യാർത്ഥികളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് വീഡിയോ കണ്ട ചിലർ അഭിപ്രായപ്പെട്ടു. അതിൽ ഒരു സ്കൂൾ ബിഷപ്പ് കോട്ടൺ ഗേൾസ് സ്‌കൂൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബം ഗളൂരിലെ ഏറെ പ്രശസ്തമായ സ്കൂളുകളിൽ ഒന്നാണ് ഇത്. എന്നാൽ ഈ സംഭവം പുറത്ത് വന്നതോടെ സ്കൂളിനാകെ നാണക്കേടായിരിക്കുകയാണ്. വ്യത്യസ്തമായ യൂണിഫോം ധരിച്ച ചില ആൺകുട്ടികളേയും വീഡിയോയിൽ കാണാം.
നേരത്തെ ബോംബ് ഭീഷണിയെ തുടർന്ന് ഈ സ്കൂൾ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഒരു മാസം മുമ്പായിരുന്നു ഒരു ബോംബ് ഭീഷണിയുടെ മെയിൽ ഈ സ്കൂളിൽ എത്തിയത്. ഇത് ശ്രദ്ധയിൽ പെട്ട ഉടനെ സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. ഉടനെ തന്നെ ബോംബ് സ്ക്വാഡുമായി സ്ഥലത്തെത്തിയ പോലീസ് സ്കൂൾ പരിസരം മുഴുവൻ പരിശോധിച്ചു. പിന്നാലെ ഈ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകിക്കുകയായിരുന്നു. അന്ന് സ്കൂൾ പരിസരത്തുണ്ടായിരുന്ന തിരക്ക് കാരണം റസിഡൻസി റോഡിൽ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.












Click it and Unblock the Notifications