കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടുന്ന വെളിപ്പെടുത്തല്‍; ഭീകരാക്രമണത്തിന് പിന്നില്‍ ബിജെപി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി പറയുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
പുൽവാമഭീകരാക്രമണത്തിന് പിന്നില്‍ BJP

ദില്ലി: ഏറെ വിവാദമാകാന്‍ സാധ്യതയുള്ള വെളിപ്പെടുത്തലുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി രംഗത്ത്. രാജ്യം നടുങ്ങിയ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് അദ്ദേഹം പറയുന്നു. ഗോധ്രയില്‍ തീവണ്ടി ആക്രമിച്ച് കര്‍സേവകരെ കൊലപ്പെടുത്തിയതിന് പിന്നിലും ബിജെപിയുടെ ഗൂഢാലോചന ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഗുജറാത്തില്‍ നിന്നുള്ളതായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ബിജെപി തിരഞ്ഞെടുപ്പ് പ്രാചരണത്തില്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയമാണ് പുല്‍വാമ ആക്രമണവും രാജ്യസുരക്ഷയുമെല്ലാം. ഈ സാഹചര്യത്തില്‍ തന്നെയാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായ ശങ്കര്‍സിങ് വഗേല ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിയുടെ ഗൂഢാലോചന

ബിജെപിയുടെ ഗൂഢാലോചന

ഈ വര്‍ഷം ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായതും 40 സൈനികര്‍ രക്തസാക്ഷികളായതും. ഇത് ബിജെപിയുടെ ഗൂഢാലോചനയായിരുന്നുവെന്ന് വഗേല പറയുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗോധ്രയില്‍ തീവണ്ടിക്ക് തീവച്ചതും

ഗോധ്രയില്‍ തീവണ്ടിക്ക് തീവച്ചതും

2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ തീവണ്ടിക്ക് തീവച്ചതും ബിജെപിയുടെ ഗൂഢാലോചന ആയിരുന്നുവെന്ന് വഗേല പറഞ്ഞു. പുല്‍വാമയില്‍ ആര്‍ഡിഎക്‌സുമായി വന്ന അക്രമിയുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഗുജറാത്തില്‍ നിന്നുള്ളതായിരുന്നുവെന്നും ശങ്കര്‍സിങ് വഗേല പറഞ്ഞു.

ആരാണ് ശങ്കര്‍സിങ് വഗേല

ആരാണ് ശങ്കര്‍സിങ് വഗേല

ഏറെ കാലം കോണ്‍ഗ്രസ് നേതാവായിരുന്നു ശങ്കര്‍സിങ് വഗേല. അടുത്തിടെ അദ്ദേഹം ശരത് പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നു. ആക്രമണവും തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധിപ്പിച്ചാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ചത്.

 രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കി

രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കി

പുല്‍വാമ ആക്രമണം സംബന്ധിച്ച് നേരത്തെ രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കിയിരുന്നു. എന്നാല്‍ സൈനികരുടെ സുരക്ഷ ഉറപ്പാക്കാന്‍ യാതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ എടുത്തില്ല. മോദി സര്‍ക്കാര്‍ മനപ്പൂര്‍വം വീഴ്ച വരുത്തുകയായിരുന്നുവെന്നും വഗേല പറഞ്ഞു.

 മറ്റൊരു പ്രധാന ചോദ്യം

മറ്റൊരു പ്രധാന ചോദ്യം

ബാലാക്കോട്ടിലെ അക്രമികളുടെ കേന്ദ്രങ്ങളെ കുറിച്ച് അവര്‍ക്ക് വിവരം ലഭിച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ട് നേരത്തെ നടപടി എടുത്തില്ല എന്നും വഗേല ചോദിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ബാലാക്കോട്ടിലെ ക്യാംപുകള്‍ ആക്രമിച്ചത്.

 എന്തിന് വൈകിച്ചു

എന്തിന് വൈകിച്ചു

ബാലാക്കോട്ടിലെ ക്യാംപുകളെ കുറിച്ച് വിവരം ലഭിച്ചിരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് നേരത്തെ ആക്രമിച്ചില്ല. പുല്‍വാമ ആക്രമണം നടക്കുന്നത് വരെ എന്തിനാണ് ബാലാക്കോട്ടില്‍ ആക്രണണം നടത്താന്‍ വൈകിച്ചതെന്നും വഗേല ചോദിച്ചു.

ഇത് പുതിയ സംഭവമല്ല

ഇത് പുതിയ സംഭവമല്ല

ഇത് പുതിയ സംഭവമല്ല. ഭീകരവാദം തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപി ഉപയോഗിക്കാറുണ്ട്. ബാലാക്കോട്ടില്‍ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. അന്താരാഷ്ട്ര ഏജന്‍സികള്‍ ബാലാക്കോട്ടില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി കണ്ടെത്തിയില്ലെന്നും വഗേല പറഞ്ഞു.

 ദുരൂഹതയുണ്ടെന്ന് വഗേല

ദുരൂഹതയുണ്ടെന്ന് വഗേല

ബാലാക്കോട്ട് ആക്രമണവും ഒരു ഗൂഢാലോചന ആയിരുന്നു. 200ലധികം പേരെ കൊലപ്പെടുത്തി എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കൊലപ്പെടുത്തലല്ല സൈന്യം ലക്ഷ്യമിട്ടതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് വഗേല പറയുന്നത്.

ബിജെപിയുടെ കൈ

ബിജെപിയുടെ കൈ

എല്ലാത്തിലും ബിജെപിയുടെ കൈ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഭാഗീയത വളര്‍ത്താനും തിരഞ്ഞെടുപ്പില്‍ ജയിക്കാനുമാണ് ഇതെല്ലാം ചെയ്തതെന്നും ശങ്കര്‍സിങ് വഗേല പറയുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ആക്രമണങ്ങള്‍ സംഭവിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒട്ടേറെ ഭീകരാക്രമണങ്ങളാണുണ്ടായത്. ബിജെപിയുടെ ഗുജറാത്ത് മോഡല്‍ വ്യാജമായ പ്രചാരണമാണ്. സംസ്ഥാനം വളരെ പ്രതിസന്ധിയിലായി. ബിജെപി നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തരാണെന്നും വഗേല പറഞ്ഞു.

 സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു സൈനിക വാഹന വ്യൂഹം. ജയ്‌ശെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് തിരിച്ചടിയായി ബാലാകോട്ടില്‍ ആക്രമണം നടത്തിയ സൈനികര്‍ക്ക് വേണ്ടി ഇത്തവണ വോട്ട് ചെയ്യണമെന്നാണ് മോദി പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നത്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി; കരുക്കള്‍ നീക്കി കോണ്‍ഗ്രസ്, ആന്ധ്രയില്‍ നിന്ന് തെലങ്കാനയിലേക്ക് കത്ത്രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി; കരുക്കള്‍ നീക്കി കോണ്‍ഗ്രസ്, ആന്ധ്രയില്‍ നിന്ന് തെലങ്കാനയിലേക്ക് കത്ത്

English summary
Pulwama attack a 'BJP conspiracy just like Godhra, claims ex-Gujarat CM Shankersinh Vaghela; alleges govt uses terrorism to win polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X