കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്രം നല്‍കി പ്രധാനമന്ത്രി; പാകിസ്താനെതിരെ അമേരിക്കയും

Google Oneindia Malayalam News

Recommended Video

cmsvideo
അടിക്ക് തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി | Oneindia Malayalam

ദില്ലി: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കെതിരെ ഭീകരാക്രമണം നടന്ന സംഭവത്തില്‍ പാക്കിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഇന്ത്യ രംഗത്ത് എത്തിയത്.

ഭീകരേരയും ഭീകരസംഘടനകളേയും പിന്തുണയ്ക്കുന്ന നടപടി പാകിസ്താന്‍ അവസാനിപ്പിക്കണമെന്നും വിദേശമന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. സൈന്യത്തിന് തിരിച്ചടിക്കാനുള്ള സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ശിക്ഷ അനുഭവിച്ചിരിക്കും

ശിക്ഷ അനുഭവിച്ചിരിക്കും

പുല്‍വാമയിലെ തീവ്രവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പാകിസ്താന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സുരക്ഷ സമിതി യോഗം

സുരക്ഷ സമിതി യോഗം

പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ 45 സൈനികര്‍ വീരമൃത്യുവരിച്ച് സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു നരേന്ദ്ര മോദി. വെള്ളിയാഴ്ച്ച രാവിലെ ചേര്‍ന്ന മന്ത്രിസഭ സുരക്ഷ സമിതി യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാനുള്ള പൂര്‍ണ്ണമായ സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അയല്‍രാജ്യം

അയല്‍രാജ്യം

ഭീകരാക്രമണത്തില്‍ ശക്തമായി രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യക്ക് പിന്തുണ അറിയിച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാകിസ്താനെതിരെ

പാകിസ്താനെതിരെ

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിലും പാകിസ്താനെതിരെ ശക്തമായി നിലപാട് സ്വീകരിക്കണമെന്ന വികാരമാണ് പ്രകടമായത്. വെള്ളിയാഴ്ച്ച രാവിലെ 9.15 ഓടെയായിരുന്നു സുരക്ഷാ സമിതി യോഗം ചേര്‍ന്നത്.

ഒറ്റപ്പെടുത്തും

ഒറ്റപ്പെടുത്തും

അന്തര്‍ദേശീയ തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗ ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റില് അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയം നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചു. പാകിസ്താന് നല്‍കിയിരുന്ന സൗഹൃദരാഷ്ട്ര പദിവ എടുത്ത് മാറ്റിയതായും ജയ്റ്റിലി അറിയിച്ചു.

സൈനിക തലവന്‍മാരും

സൈനിക തലവന്‍മാരും

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റിലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരും സൈനിക തലവന്‍മാരുമാണ് പങ്കെടുത്തത്.

അമേരിക്കയും

അമേരിക്കയും

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തണയും അഭയം നല്‍കുന്ന പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.

ശക്തമായ തിരച്ചില്‍

ശക്തമായ തിരച്ചില്‍

അതേസമയം കശ്മീരില്‍ ഭീകര്‍ക്കായി സൈന്യം ശക്തമായ തിരച്ചില് ആരംഭിച്ചിട്ടുണ്ട്. പുല്‍വാമയിലെ 15 ഗ്രാമങ്ങള്‍ സൈന്യം വളഞ്ഞു. സ്ഫോടക വസ്തു നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. സമീപത്ത് തന്നെ മറ്റുഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

15 ലേറെ ഗ്രാമങ്ങള്‍

15 ലേറെ ഗ്രാമങ്ങള്‍

ഇവരെ കണ്ടെത്താന്‍ ശക്തമായി തിരച്ചിലാണ് സൈന്യം ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 15 ലേറെ ഗ്രാമങ്ങള്‍ സൈന്യം പൂര്‍ണ്ണമായി വളഞ്ഞു കഴിഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ തിരച്ചില്‍ ഉണ്ടാകും.
ഇതിനുമുമ്പ് നടന്ന വലിയ ചാവേര്‍ ആക്രമണം 2001 ല്‍ ശ്രീനഗര്‍ സെക്രട്ടറിയേറ്റിലേക്ക് നടന്ന ആക്രമണമാണ്. അ്നന് 38 പേരായിരുന്നു കൊല്ലപ്പെട്ടത്.

മലയാളിയും

മലയാളിയും

അക്രമത്തില്‍ മരിച്ചവരില്‍ ഒരു സൈനികന്‍ മലയാളിയാണ്. വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാറാണ് ഭീകരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി. 2001 ല്‍ സിആര്‍പിഎഫിസല്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു.

വ്യാഴാഴ്ച്ച വൈകീട്ട്

വ്യാഴാഴ്ച്ച വൈകീട്ട്

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.

English summary
pulwama attack - pm modi to chair cabinet meeting denies role in blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X