കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ഭീകരാക്രമണം: സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷെയർ ചെയ്യുന്നവർക്ക് സിആർപിഎഫിന്റെ മുന്നറിയിപ്പ്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷെയർ ചെയ്യുന്നവർക്ക് CRPF മുന്നറിയിപ്പ്

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ താക്കീതുമായി സിആർപിഎഫ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ വ്യാജ ചിത്രങ്ങളും മൃതശരീരങ്ങളുടേയും പ്രചരിപ്പിക്കുന്നവർക്കാണ് താക്കീത് നൽകിയിട്ടുള്ളത്. ഫോട്ടോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഞായറാഴ്ച സിആർപിഎഫ് താക്കീതുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ ഒരുമിച്ച് നിൽക്കേണ്ടതിന് പകരം വിദ്വേഷം പരത്തരുതെന്നും സിആർപിഎഫ് ആവശ്യപ്പെടുന്നു. അത്തരം പോസ്റ്റുകളും ഫോട്ടോകളും ഷെയർ ചെയ്യരുതെന്നും സിആർപിഎഫ് പ്രസ്താവനയിൽ പറയുന്നു.

security-155

അത്തരം പോസ്റ്റുകളോ സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനുള്ള ഇമെയിൽ ഐഡിയും പാരാമിലിട്ടറി പുറത്തു വിട്ടിട്ടുണ്ട്. [email protected] എന്ന ഇമെയിൽ ഐഡിയിലേക്കാണ് വിവരമറിയിക്കേണ്ടത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ വെച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. 44 ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മസൂദ് അസ്ഹർ തലവനായ ജെയ്ഷെ മുഹമ്മദ് രംഗത്തെത്തുകയും ചെയ്തിരുന്നു.

English summary
Pulwama terror attack: CRPF issues advisory against fake photos of martyrs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X