കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ഭീകരാക്രമണം: മുഖ്യസൂത്രധാരനെ ഏറ്റുമുട്ടലിൽ വധിച്ചു, കൊല്ലപ്പെട്ടത് മസൂദ് അസറിന്റെ ബന്ധു

Google Oneindia Malayalam News

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ അബു സെയ്ഫുള്ളയെയാണ് സൈന്യം വധിച്ചിട്ടുള്ളത്. ശനിയാഴ്ച ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഹംഗൽമാർഗ്ഗിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചതെന്നാണ് കശ്മീർ ഐജി വിജയകുമാർ അറിയിച്ചു.

പശ്ചിമ ബംഗാളിൽ നിന്ന് പോരാട്ടം ത്രിപുരയിലേക്ക്; പാർട്ടി വിപുലീകരണത്തിന് മമത ലക്ഷ്യമിടുമ്പോൾ നാടകീയ നീക്കങ്ങൾപശ്ചിമ ബംഗാളിൽ നിന്ന് പോരാട്ടം ത്രിപുരയിലേക്ക്; പാർട്ടി വിപുലീകരണത്തിന് മമത ലക്ഷ്യമിടുമ്പോൾ നാടകീയ നീക്കങ്ങൾ

അദ്നാൻ, ഇസ്മയേൽ, ലാംബൂ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നുവെന്നാണ് സുരക്ഷാ സേന നൽകുന്ന വിവരം. ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസറിന്റെ ബന്ധു കൂടിയാണ് കൊലപ്പെട്ട അബു സെയ്ഫുള്ള. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു ഭീകരനെയും ഏറ്റുമുട്ടലിൽ വധിച്ചിട്ടുണ്ട്. 2019ൽ പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

 pulwama3-15

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
Warning for heavy wave | Oneindia Malayalam

2019 ലെ പ്രധാന ഗൂഡാലോചന നടത്തിയവരിൽ പ്രധാനിയായിരുന്നു സൈഫുള്ള. ആക്രമണത്തിന് ഉപയോഗിച്ച ഐഇഡി ഇയാൾ ഉണ്ടാക്കിയതായാണ് പറയപ്പെടുന്നത്. അതേ സമയം ദക്ഷിണ കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തന കമാൻഡർ സൈഫുള്ളയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കുന്ന ആപ്ലിക്കേഷനുകളിലും ഐഇഡി നിർമ്മാണത്തിലും സെയ്ഫുള്ള വിദഗ്ദ്ധനായിരുന്നു. എന്നാൽ അവാന്തിപൊര കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

2017 ന് ശേഷം ഇയാൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയും അതിനുശേഷം കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയെന്നും സുരക്ഷേ സേന വ്യക്തമാക്കി. 2019 ഫെബ്രുവരി 14 ലെ പുൽവാമ ആക്രമണം അടക്കം നിരവധി ഭീകരാക്രമണങ്ങളിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നതായും സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്.

English summary
Pulwama Terror Attack: Security force killed key conspirator in encounter from Jammu Kashmir's Hangalmarg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X