കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലെ യഥാര്‍ത്ഥ പ്രശ്‌നം മതപരിവര്‍ത്തനമാണ്, അത് പരിഹരിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ: അമിത് ഷാ

Google Oneindia Malayalam News

ലുധിയാന: കോണ്‍ഗ്രസിനേയും പഞ്ചാബ് സര്‍ക്കാരിനേയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫെബ്രുവരി 20 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ തന്റെ ആദ്യ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സംസ്ഥാനത്തെ മുഴുവന്‍ സുരക്ഷിതമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫിറോസ്പൂരിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റോളം കുടുങ്ങിയ സംഭവം സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനുവരി 5 ന് നടന്ന സംഭവത്തില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി അന്വേഷണം തുടരുകയാണ്. മതപരിവര്‍ത്തനമാണ് സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്നും അമിത് ഷാ പറഞ്ഞു. സിഖുകാരുടെയും ഹിന്ദുക്കളുടെയും മതപരിവര്‍ത്തനം പഞ്ചാബിലെ ഒരു പ്രധാന പ്രശ്‌നമാണ്. ചരണ്‍ജിത് ചന്നിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോ ആം ആദ്മി പാര്‍ട്ടിക്കോ ഈ മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയില്ല. ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ ഒരേ ഒരു പാര്‍ട്ടിയേ ഉള്ളൂ അത് ബി ജെ പിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AMIT SHAH

1984 ലെ സിഖ് വിരുദ്ധ കലാപം ആര്‍ക്കും മറക്കാനാകില്ലെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ചെയ്ത ഈ പാപം ചന്നി വിശദീകരിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പഞ്ചാബിനെ രാജ്യത്തിന്റെ 'ജിഗര്‍' എന്ന് വിശേഷിപ്പിച്ച അമിത് ഷാ, ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കിയത് സംസ്ഥാനത്തെ കര്‍ഷകരുടെ പരിശ്രമമാണെന്നും പറഞ്ഞു. സ്വാതന്ത്ര്യ സമരകാലം മുതല്‍ ഇന്നുവരെ പഞ്ചാബ് തങ്ങളുടെ മക്കളെ രാജ്യത്തിന് വേണ്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സര്‍ക്കാരിനെ നിയന്ത്രിച്ചത് ബിജെപിയായിരുന്നു, ആം ആദ്മിയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് പ്രിയങ്കകോണ്‍ഗ്രസ് സര്‍ക്കാരിനെ നിയന്ത്രിച്ചത് ബിജെപിയായിരുന്നു, ആം ആദ്മിയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് പ്രിയങ്ക

ആം ആദ്മി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യം മുഴുവന്‍ ഡല്‍ഹിയില്‍ മുക്കിയ ശേഷം പഞ്ചാബില്‍ എങ്ങനെയാണ് കെജ്രിവാളിന് മയക്കുമരുന്ന് നിര്‍ത്താനാകുകയെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. പഞ്ചാബിലെ ജനങ്ങള്‍ ശിരോമണി അകാലിദളിനും കോണ്‍ഗ്രസിനും ഒന്നിലധികം അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ഈ സ്ഥലം സുരക്ഷിതമായ കൈകളിലാകാനും സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകളെയും പിഴുതെറിയാനും ഇനി ബി ജെ പിക്ക് അവസരം നല്‍കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അവന് വേണ്ടി ഞാന്‍ എന്റെ ജീവന്‍ നല്‍കും; രാഹുലുമായി തര്‍ക്കമുണ്ടെന്ന പ്രചരണം തള്ളി പ്രിയങ്ക ഗാന്ധിഅവന് വേണ്ടി ഞാന്‍ എന്റെ ജീവന്‍ നല്‍കും; രാഹുലുമായി തര്‍ക്കമുണ്ടെന്ന പ്രചരണം തള്ളി പ്രിയങ്ക ഗാന്ധി

ബി ജെ പിയ്ക്ക് അത്ര സ്വാധീനമുള്ള സംസ്ഥാനമല്ല പഞ്ചാബ്. അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് ബി ജെ പി ഇത്തവണ മത്സരിക്കുന്നത്.

English summary
Union Home Minister Amit Shah against Congress and aam aadmi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X