തിരഞ്ഞെടുപ്പിന് രണ്ട് നാള്‍ മാത്രം: പഞ്ചാബില്‍ സിറ്റിങ് എംഎല്‍എയെ പുറത്താക്കി കോണ്‍ഗ്രസ്
മൊഹാലി: നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ അട്ടാരി എം എൽ എ തർസെം സിംഗ് ഡിസിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്. പാർട്ടി വിരുദ്ധ പ്രവഡത്തനങ്ങളുടെ പേരിലാണ് നടപടി. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും ശിരോമണി അകാലിദൾ (എസ്എഡി) സ്ഥാനാർത്ഥിയുമായ ഗുൽസാർ സിംഗ് റാണിക്കെയെ 10,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി അട്ടാരി സീറ്റിൽ വിജയിച്ച ഡിസിക്ക് ഇത്തവണ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടിയുമായി അകല്‍ച്ചയിലായിരുന്നു സിറ്റിങ് എം എല്‍ എ.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അച്ചടക്ക നടപടി കമ്മിറ്റി തർസെം സിംഗ് ഡിസിയെ (എംഎൽഎ, അട്ടാരി) പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പഞ്ചാബിന്റെ ചുമതലയുള്ള ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു. പാർട്ടിയുടെ ദളിത് മുഖമായ ഡിസി 2007ൽ ഖാദൂർ സാഹിബ് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇത്തവണ പട്ടികജാതി/പട്ടികവർഗ കമ്മീഷൻ അംഗമായ തർസെം സിംഗ് സിയാൽക്കയ്ക്കായിരുന്നു അട്ടാരിയിൽ കോണ്‍ഗ്രസ് ടിക്കറ്റ് നില്‍കിയിരുന്നത്.

അതേസമയം, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ പാർട്ടി അദ്ദേഹത്തെ പുറത്താക്കേണ്ടതായിരുന്നുവെന്ന് സിയാൽക്ക അഭിപ്രായപ്പെടുന്നത്. അട്ടാരിയിലെ ആം ആദ്മി പാർട്ടിയുടെയും (എ എ പി) ശിരോമണി അകാലിദളിന്റെയും സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ കോണ്ഗ്രസിന്റെ സിറ്റിങ് എം എല്‍ എ തന്റെ അനുയായികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നതായും നിലവിലെ സ്ഥാനാർത്ഥിയായ സിയാൽക്ക കൂട്ടിച്ചേർക്കുന്നു.
മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്
"ഡിസി പാർട്ടിയുടെ തീരുമാനത്തെ മാനിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്യണമായിരുന്നു. എന്തായാലും, ഞങ്ങൾ ശക്തമായ നിലയിലാണ്, കാരണം ഡിസിയുടെ പിന്തുണക്കാരിൽ പലരും അദ്ദേഹത്തെ അനുസരിക്കാൻ വിസമ്മതിച്ചു കഴിഞ്ഞു. ഞങ്ങളുടെ മണ്ഡലത്തിലെ മറ്റ് കോൺഗ്രസ് നേതാക്കളും അനുഭാവികളും ഒറ്റക്കെട്ടാണ്, "സിയാൽക്ക കൂട്ടിച്ചേർത്തു. അതേസമയം പാർട്ടി നടപടിയോട് പ്രതികരിച്ച് ഡിസി ഇതുവരെ രംഗത്ത് എത്തിയിട്ടില്ല.
ഞായറാഴ്ചയാണ് പഞ്ചാബിലെ 117 സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് പഞ്ചാബ്. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ കടുത്ത വെല്ലുവിളിയാണ് സംസ്ഥാനത്ത് ബിജെപി നേരിടുന്നത്.












Click it and Unblock the Notifications