കോണ്‍ഗ്രസ് സര്‍ക്കാരിനെ നിയന്ത്രിച്ചത് ബിജെപിയായിരുന്നു, ആം ആദ്മിയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് പ്രിയങ്ക
അമൃത്സര്‍: ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തീവ്ര വലതുപക്ഷ സംഘടനയായ ആര്‍ എസ് എസ് (രാഷ്ട്രീയ സ്വയംസേവക് സംഘില്‍ (ആര്‍എസ്എസ്) നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരുള്ള ഡല്‍ഹിയില്‍ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ പേരില്‍ ഒന്നുമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണെന്നും പ്രിയങ്ക പറഞ്ഞു.
ഡല്‍ഹി മോഡല്‍ കൊണ്ടുവരുമെന്നാണ് ആം ആദ്മി പറയുന്നത്. 2014ല്‍ ഗുജറാത്ത് മോഡല്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് ബി ജെ പി ജനങ്ങളെ കബളിപ്പിച്ചത് മറക്കരുത്. ഇത്തവണ ആം ആദ്മിയെ നമ്മളെ കബളിപ്പിക്കാന്‍ അനുവദിക്കരുതെന്നും പ്രിയങ്ക പറഞ്ഞു. കോടക്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ്പാല്‍ സിംഗ് സന്ധുവിന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു പ്രിയങ്ക. പഞ്ചാബ് സര്‍ക്കാരിനെ പഞ്ചാബില്‍ നിന്ന് നയിക്കണം. ആം ആദ്മി പാര്‍ട്ടിയോ ബി ജെ പിയോ അധികാരത്തില്‍ വന്നാല്‍ ഡല്‍ഹിയില്‍ നിന്നായിരിക്കും പഞ്ചാബിനെ നിയന്ത്രിക്കുക എന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചരണ്‍ജിത് ചന്നി ജനങ്ങള്‍ക്കിടയിലെ സാധാരണക്കാരനാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കര്‍ഷക പ്രക്ഷോഭത്തില്‍ നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാല്‍ നിങ്ങള്‍ തലകുനിച്ചില്ല. അതാണ് പഞ്ചാബികള്‍. എനിക്ക് പഞ്ചാബികളെ മനസ്സിലാകും. ഞാന്‍ ഒരു പഞ്ചാബിയെ വിവാഹം കഴിച്ചുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്റെ കുട്ടികളില്‍ പഞ്ചാബി രക്തമുണ്ട്. ധീരഹൃദയരാണ് പഞ്ചാബികള്‍ എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമ സംഭവങ്ങളും അവര്‍ പൊതുയോഗത്തില്‍ ഉന്നയിച്ചു, നാല് കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ഒരു ബി ജെ പി മന്ത്രിയുടെ മകനാണ് പ്രധാന പ്രതിയെന്നും അവര്‍ വ്യക്തമാക്കി. പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ നേരത്തെ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖേന കേന്ദ്രത്തില്‍ നിന്ന് ബി ജെ പി പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
Recommended Video


കഴിഞ്ഞ അഞ്ച് വര്‍ഷമായി പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉള്ളത്. എന്നാല്‍ ഈ സര്‍ക്കാര്‍ പഞ്ചാബില്‍ നിന്നായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. പകരം ഡല്‍ഹിയില്‍ നിന്നായിരുന്നു. കോണ്‍ഗ്രസല്ല, ബി ജെ പിയായിരുന്നു ഇതിന് പിന്നില്‍. ഒളിഞ്ഞിരിക്കുന്ന ഈ കൂട്ടുകെട്ടാണ് ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ബി ജെ പി- അമരീന്ദര്‍ സിംഗ് സഖ്യത്തെ ചൂണ്ടിക്കാട്ടി പ്രിയങ്ക പറഞ്ഞു. അതാണ് അമരീന്ദറിനെ മാറ്റി ചരണ്‍ജിത് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്നും പ്രിയങ്ക പറഞ്ഞു.

മുന്‍ കോണ്‍ഗ്രസുകാരനായ അമരീന്ദര്‍ സിംഗ്, മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ബി ജെ പി സഖ്യത്തോടൊപ്പമാണ് മത്സരിക്കുന്നത്. ബി ജെ പിയ്ക്ക് പഞ്ചാബില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും അമരീന്ദര്‍ സിംഗിനൊപ്പമുള്ള സഖ്യം ഊര്‍ജം നല്‍കിയിട്ടുണ്ട്. അതേസമയം ആം ആദ്മിയ്ക്ക് അനുകൂലമാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍. ഫെബ്രുവരി 20നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications