കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണലില്‍ വേവുന്ന പഞ്ചാബ് രാഷ്ട്രീയം: ആര് നേട്ടം കൊയ്യും, ആരോപണ മുനകള്‍ ചന്നിക്ക് നേരേയും

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണയും ചൂടേറിയ ചർച്ച വിഷയമാവുകയാണ് മണൽ, കരിങ്കൽ ഖനന വ്യവസായം. സാധാരണക്കാർക്ക് വളരെ ഉയർന്ന വിലയ്ക്ക് ലഭ്യമാവുന്ന മണല്‍ വ്യവസായത്തിലുള്‍പ്പടെ മാഫിയകള്‍ പിടിമുറുക്കിയിരിക്കുകയാണെന്നും ഇതിനെതിരെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.

മണൽ, കരിങ്കൽ ഖനന ബിസിനസിലെ കുത്തകവൽക്കരണം ഉള്‍പ്പടേയുള്ള അനീതികള്‍ അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായിട്ടായിരുന്നു 2017-ൽ പഞ്ചാബിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയത്. എന്നാല്‍ അഞ്ച് വർഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഉയർത്തിയ അതേ ആരോപണങ്ങള്‍ ഇത്തവണ അവർക്കെതിരെ പ്രതിപക്ഷം ഉയർത്തുകയാണ്.

പഞ്ചാബില്‍ കോണ്‍ഗ്രസിന് ആവേശം: എഎപി, എസ്എഡി നേതാക്കള്‍ കൂട്ടത്തോടെ പാർട്ടിയില്‍ ചേർന്നുപഞ്ചാബില്‍ കോണ്‍ഗ്രസിന് ആവേശം: എഎപി, എസ്എഡി നേതാക്കള്‍ കൂട്ടത്തോടെ പാർട്ടിയില്‍ ചേർന്നു

2018ൽ രജിസ്റ്റർ ചെയ്ത അനധികൃത ഖനനക്കേസിൽ

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനേയും മറികടന്ന് ഇത്തവണ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ തന്നെ നേരിട്ടാണ് ആരോപണങ്ങള്‍ ഉയരുന്നത്. 2018ൽ രജിസ്റ്റർ ചെയ്ത അനധികൃത ഖനനക്കേസിൽ നടത്തിയ റെയ്ഡിൽ ചാന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ വീട്ടുവളപ്പിൽ നിന്ന് 10 കോടി രൂപയും 21 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും 12 ലക്ഷം രൂപ വിലവരുന്ന റിസ്റ്റ് വാച്ചും പിടിച്ചെടുത്തിരുന്നു. ഇതാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സജീവ പ്രചരണ വിഷയമാക്കുന്നത്.

രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍

തന്റെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്തിട്ടില്ല

എന്നാല്‍ തന്റെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്തിട്ടില്ലെന്നും ഫെബ്രുവരി 20ന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്കിടയില്‍ സംയങ്ങള്‍ ജനിപ്പിക്കാനുള്ള ശ്രമമാണിതെന്നും പറഞ്ഞുകൊണ്ട് തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്ന സമീപനമാണ് ചന്നി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ സ്വന്തക്കാരനായ ഖനന മാഫിയ തലവന് വേണ്ടി മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണെന്നാണ് പ്രതിപക്ഷ തിരിച്ചടിക്കുന്നത്.

പാർട്ടി എംഎൽഎ സംഗത് സിംഗ് ഗിൽസിയാൻ

ഖനനവിഷയത്തില്‍ പ്രതിപക്ഷം മാത്രമല്ല, കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ തന്നെ പ്രതിഷേധം ഉയർത്തി രംഗത്ത് വന്നിരുന്നു. ഹോഷിയാർപൂർ ജില്ലയിലെ ഉർമർ തണ്ട നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർട്ടി എംഎൽഎ സംഗത് സിംഗ് ഗിൽസിയാൻ 2020 ഫെബ്രുവരിയിലെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ തന്റെ മണ്ഡലത്തില്‍ ബിയാസിന്റെ തീരത്ത് വലിയ തോതില്‍ അനധികൃത ഖനനം നടക്കുന്നുവെന്നും ഇതിനെതിരെ ഒന്നും ചെയ്യാന്‍ അധികൃതർക്ക് സാധിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു. ഗിൽസിയാൻ ഇപ്പോൾ കാബിനറ്റ് മന്ത്രികൂടിയാണ്.

റാണാ ഗുർജിത് സിംഗിനെ ചന്നി മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തി

അതേ ബജറ്റ് സമ്മേളനത്തിൽ, പാർട്ടി നിയമസഭാംഗവും ഇപ്പോൾ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ നവജ്യോത് സിംഗ് സിദ്ദു നിർദ്ദേശിച്ച തെലങ്കാന മണൽ ഖനന മാതൃക ജലവിഭവ മന്ത്രി സുഖ്ബിന്ദർ സിംഗ് സർക്കറിയ നിരസിച്ചിരുന്നു. ഇതിന് പുറമെയാണ് വകുപ്പിലെ ജീവനക്കാർ ഉൾപ്പെട്ട ഖനന തർക്കത്തെത്തുടർന്ന് 2017 ൽ ക്യാബിനറ്റിൽ നിന്ന് പുറത്തുപോകേണ്ടി വന്ന റാണാ ഗുർജിത് സിംഗിനെ ചന്നി മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തുകയും ചെയ്തത്.

മണല്‍ മാഫിയ വിഷയത്തില്‍

മണല്‍ മാഫിയ വിഷയത്തില്‍ മുഖ്യമന്ത്രി ചന്നിക്കെതിരെ ആരോപണം ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങും രംഗത്ത് എത്തിയിട്ടുണ്ട്. ചന്നി മാത്രമല്ല 40 ലേറെ കോണ്‍ഗ്രസ് എംഎല്‍എമാർക്ക് അനധികൃത ഖനനം ഉൾപ്പെടെയുള്ള അഴിമതിയിൽ പങ്കുണ്ടെന്നാണ് അമരീന്ദർ ആരോപിക്കുന്നത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. തെളിവുണ്ടെങ്കിൽ തന്റെ മൂക്കിന് താഴെയുള്ള നിയമവിരുദ്ധ നടപടികള്‍ തടയാന്‍ എന്തുകൊണ്ട് അമരീന്ദറിന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കഴിഞ്ഞില്ലെന്നാണ് കോണ്‍ഗ്രസ് തിരിച്ച് ചോദിക്കുന്നത്.

1957ലെ മൈൻസ് ആൻഡ് മിനറൽസ്

1957ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ആക്‌ട് പ്രകാരം പഞ്ചാബ് സർക്കാരിന്റെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ അനധികൃത ഖനന കേസുകളിൽ 711 എഫ്‌ഐആറുകളാണ് കഴിഞ്ഞ വർഷം ഏപ്രില്‍ 1 മുതല്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊത്തം 1,068 പ്രതികൾകളുള്ള കേസില്‍ ഇ809 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖനന സ്ഥലങ്ങളിലും മറ്റും നടത്തിയ റെയ്ഡുകളിൽ മണ്ണുമാന്തി യന്ത്രങ്ങൾ, ട്രക്കുകൾ, ട്രോളികൾ എന്നിവയുൾപ്പെടെ 988 വാഹനങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
യോഗി ജയിക്കുമെന്ന സർവ്വേ കഞ്ചാവടിച്ചവർ പറയുന്നത് | Oneindia Malayalam

English summary
Punjab Assembly Election 2022: Sand mining mafia issue as an active campaign subject
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X